രചന : സുരേഷ് പുതിയ പുരയിൽ.✍️
മാതാവിൻ മൃദുകരങ്ങളിൽ
മധുരിക്കും എൻ ജീവിതം.
ആത്മാവിന് കരുതലായി
ശോഭിക്കും മേനിയും ഭുവനിയിൽ.
കരകവിഞ്ഞ് സ്ഥാനമാറാതെ
നിൽക്കുന്ന ശബ്ദസാഗരമേ…
നിൻ കനിവാർന്ന ജലപ്രവാഹം
ജീവനു കരുതലായി ഭവിക്കുന്നു.
ജീവധാരയ്ക്ക് കരുതലായി
കാലം മെല്ലെ വളർത്തിയ
അക്ഷരമുത്തുമണികൾ
തളിർക്കുന്നു, പൂക്കുന്നു
മൗനത്തിന്റെ താഴ്വവരയിൽ.
നിറമാർന്ന പൂക്കൾ വിരിയുന്നു,
കാലം കരുതിയ സൗരഭ്യം പേറി.
പ്രാണകാലം അല്പമാണെങ്കിലും
മറ്റൊരു ജീവന് നീ മധു പകരുന്നു.
