ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

മുഖ്യമന്ത്രിയുടെ മുൻ പേഴ്‌സണൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 വരെയാണ് ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ്. വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്.
വലിയ അളവിൽ സ്വർണം കടത്തിയിട്ടുള്ള ഗുരുതരമായ കേസാണിതെന്നും സ്വാധീനമുള്ള ഒട്ടേറെ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരുടെ പങ്കാളിത്തം പരിശോധിക്കേണ്ടതുണ്ടെന്നും ഇ.ഡി. അഭിഭാഷകന്‍ പറഞ്ഞു. 23ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

By ivayana