രചന : താഹാ ജമാൽ ✍️
എവിടാണ് സാർ
ഇന്നലെ കണ്ടില്ലല്ലോ?
ഉണ്ടായിരുന്നു
പിന്നിലായി
പിൻബഞ്ചിലിരുന്ന്
പഠിച്ചവരാണ് സ്റ്റേജിൽ
എന്നത് കൊണ്ട്
പിന്നിൽ നില്ക്കുന്നവർ
കേമൻമാരല്ലെന്ന് കരുതരുത്.
എവിടെയാണ്
തിരക്കിട്ട് പോകുന്നത്
ഓരം തള്ളി വരുന്ന കാറ്റും
തളരാതെ നില്ക്കുന്ന വെയിലും സൂക്ഷിക്കണം
ലോകം മുഴുവൻ സൂര്യൻ
കണ്ടു മടുത്തതിനാൽ
സൂര്യനെ അല്പനേരം കാണണം
നിങ്ങളാ കവിയല്ലേ സാർ
കവിത എഴുതിത്തുടങ്ങുമ്പോളും
എഴുതിയവസാനിക്കുമ്പളും
പിന്നിൽ നിലക്കുന്ന നിരീക്ഷകൻ
അവരെക്കുറിച്ചും
പ്രകൃതിയെക്കുറിച്ചും
അറിയുന്നത്
വിളിച്ച് പറയുന്നവൻ
ഓരം ചേരുന്ന കാറ്റിനറിയാം
കടൽ വളരെ വേഗം കടക്കാൻ
തന്മാത്രയിലൊളിക്കുന്ന
നിഗുഢതകാളക്കാൾ
നിഗുഢമായി മരിക്കുന്നവരും
ജീവിക്കുന്നവരുമാണ്
ചുറ്റും.
ഒരിക്കലും വെഗ്രത കൊണ്ട്
ചുട്ടി കുത്താത്തതിനാൽ
ചമയങ്ങളില്ലാതെ നടക്കാം
ചമയക്കാർക്കിടയിലൂടെ
