രചന : എം.വി പ്രസാദ് ✍️
രണ്ടാമതായി ഞാൻ ….
ഒന്നാമൻ
അനർത്ഥ –
ങ്ങൾക്കുമാത്രം
ജനയിതാവായി !……
നാടും, വീടും,
രാജഗേഹവും,
എന്തിന്
ഒരുചാൺ
ഭൂമി പോലും
ബാക്കി
വെയ്ക്കാതെ
സർവ്വവും
ചൂതിൽ തുലച്ച്
വേട്ടവളുടെ
മടി
കുത്തഴിയ്ക്കാൻ
വിടൻമാർ
അലറും
നേരവും
അക്ഷന്ത്യപരാധം.,
അർത്ഥഗർഭ
നിശബ്ദത
പൂണ്ടവൻ!….
അപ്പോഴും ‘
വീരാട്ടാഹാസം
മുഴക്കി
വൈരികളുടെ
മാറുപിളർന്ന്
രക്തം
കുടിയ്ക്കും
എന്ന്
ശപഥം
ചെയ്തവൻ
ഞാൻ ! …..
പ്രണയ
പാരവശ്യത്താൽ….
കരൾ
കാമത്താൽ
തുടിയ്ക്കുമ്പോഴും….
ശരീരം
ജാമാതാവിൻ്റെ
സ്വാർത്ഥതയാൽ
അഞ്ചു
പേർക്കായ്
പകുത്ത
സ്ത്രീത്വത്തിൻ
നിസഹായത !…..
പ്രിയനെ …..
ഹൃദയം നിൻ്റെ
പ്രണയത്തിൽ
സദാ….
ദീപ്തമാകുമ്പോഴും
നിൻ്റെ
യൂഴംകാത്തു
ഞാൻ
വിവശയാകുന്നു…..
എന്നകഥനം
സമാഗത
വേളയിൽ
കാതിൽ .
സാന്ദ്രമായ്
മുഴങ്ങുമ്പോളെൻ
കരവാളു
കൊണ്ടെൻ്റെ
ഹൃദയം
പിളർക്കുവാൻ
പലവുരു
തോന്നുന്നു…….
