കൃഷ്ണാ ഇനിയുമെനിക്കൊരു ജന്മമുണ്ടെങ്കിൽ
പിറക്കാനാവുമോ ഈ അഗ്രഹാരത്തിന്റെ
നൽ ചുമരുകൾക്കുള്ളിലൊരു ഉണ്ണിയായ് ?

വേദമന്ത്രങ്ങൾ ഉരുവിട്ടു ഉരുവിട്ടു
നേടുന്ന ഉപനയന ഭാഗ്യങ്ങളിൽ
സംതൃപ്തമാകേണം എന്റെ ഉടലും മനവും സമമായ് .!

കരിനീലവർണ്ണാ നിൻ പാദാരവിന്ദങ്ങളിൽ
വേദങ്ങൾ ചൊല്ലി ചൊല്ലി കാലം കഴിക്കേണം,

നീ തരും നേദ്യങ്ങൾ ഭുജിച്ചു ഞാൻ
അല്ലലെല്ലാം മറന്ന് പാടി സ്തുതിച്ചീടും ഭക്തപരവശനായി.

ലൗകീക സുഖങ്ങളിൽ പെട്ട് ഞാൻ
കാമക്രോധങ്ങളിൽ വശം കെട്ടിതു ഭഗവാനേ …!

ഈ സായന്തനത്തിൽ അന്ത്യത്തിൽ
കൺചിമ്മുകിൽ ഞാൻ കാണുന്നു
എൻ സ്വർഗ്ഗം -നിൻ ക്ഷേത്രങ്ങളിൽ മാത്രം ,
തിരുപ്പതിദേശം വാഴും വെങ്കിടേശപ്പൊൻ പൊരുളേ …!

ഷിബു കണിച്ചുകുളങ്ങര.

By ivayana