ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

അദൃശ്യമായ
മെനു കാർഡ് വച്ച
ഭോജന ശാലകൾ ഉണ്ട് !
എവിടെ, എപ്പോൾ
എങ്ങനെ? എന്നാകുന്നുണ്ട്
അതിലെ കാലനിർണ്ണയ
കണക്കുകളുടെ
വിലവിവര പട്ടിക !
കരൾ പൊള്ളിച്ചത്,
ഹൃദയം ഉലർത്തിയത്….
പ്രണയവിലാസം
തട്ടുകടകൾ, റെസ്റ്റോറന്റ്,
ഫൈവ്സ്റ്റാർ ഹോട്ടൽ……
എല്ലമെല്ലാമുണ്ട് !
ഉച്ഛിഷ്ടങ്ങൾ മാത്രം
വിളമ്പുന്ന ഇടങ്ങൾ
ആണെന്ന് തിരിച്ചറിയുക
ക്ഷിപ്രസാധ്യമല്ല തന്നെ.
പൊളിഞ്ഞടർന്ന പ്രണയ
ഭോജന ശാലകൾ
തന്നെയാണ് ഇവയെല്ലാം.
വറ്റിച്ചു വിന്താലാക്കിയ
ആത്മാർത്ഥത.
ചുംബിച്ച ബാക്കി,
വിരൽ തൊട്ട പാതി,
ബന്ധപ്പെട്ട മാംസം
ആലിംഗനത്തിന്റ ഉമിനീർ
സ്നേഹത്തിന്റെ കൊറ്റൻ…..
പുതിയതാണെന്ന്
തോന്നിപ്പിക്കുവാൻ
തൂവെള്ള വസ്സിയിൽ
പൗഡറും, ചാന്തും, പൊട്ടും
അലങ്കരിച്ച മീശയും,
ചേർത്ത് വിളമ്പിത്തരും
തിന്നുന്നവർ, അന്നേരം
അറിയാറില്ലെന്നു മാത്രം !!’
.
മാത്യു വർഗീസ്.

By ivayana