രചന : കെ.ആർ.സുരേന്ദ്രൻ✍️
എന്നോ,എവിടെയോ
കണ്ട് മറന്നപോലെ.
ജീവിതത്തിന്‍റെ
ഏതോ കല്പടവിൽ
പരസ്പരം പരിചയപ്പെട്ടത് പോലെ.
ഏതോ കിനാവിന്‍റെ
പൂന്തോട്ടത്തിലെ
ഒരു പനിനീർപ്പൂ മുടിയിൽ
കുത്തിവെച്ചത് പോലെ.
ഏതോ അസുലഭനിമിഷത്തിൽ
നെറുകയിൽ പ്രണയസിന്ദൂരം
ചാർത്തിയ പോലെ.
ജീവിതത്തിന്‍റെ
ഏതോ നാല്ക്കവലയിൽ
പരസ്പരം യാത്ര പറയാതെ
പിരിഞ്ഞുപോയ പോലെ.
തമ്മിൽ കണ്ടതും,
ജീവിതത്തിന്‍റെ
ഏതോ കല്പടവിൽ പരിചയപ്പട്ടതും,
കിനാവിന്‍റെ പൂന്തോട്ടത്തിൽ
മുടിയിൽ പനിനീർപ്പൂ
ചാർത്തിയതും,
ഒരസുലഭനിമിഷത്തിൽ
പ്രണയ സിന്ദൂരം
നെറുകയിൽ ചാർത്തിയതും,
പരസ്പരം യാത്ര പറയാതെ
പിരിഞ്ഞതും
വെറുമൊരു തോന്നൽ പോലെ.
എല്ലാമൊരു തോന്നലല്ലാതെ മറ്റെന്ത്???

