വിദേശ നയം തിരുത്തിയുള്ള ഇന്ത്യയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസം വന്നിരുന്നു. ഇന്ത്യന്‍ കമ്പനികളിലെ നിക്ഷേപം നിയന്ത്രിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ചൈന ലോക്ഡൗണിലൂടെ ഇന്ത്യയിലുണ്ടായ മാന്ദ്യം മുതലെടുക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. എന്നാല്‍ ചൈനയ്ക്ക് മാത്രമല്ല ഹോങ്കോംഗിനും ഈ നിയമം ബാധകമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ചൈനയിലെ തന്നെ സ്വതന്ത്ര പ്രവിശ്യയായത് കൊണ്ട് ഹോങ്കോംഗിന്റെ കാര്യത്തില്‍ ഇളവുണ്ടാവുമെന്നായിരുന്നു സൂചന. എന്നാല്‍ ചൈനയില്‍ നിന്ന് വ്യത്യസ്തമല്ല ഹോങ്കോംഗിലെ നിയമമെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. ഒരു രാജ്യത്ത് തന്നെ പ്രവര്‍ത്തിക്കുന്ന രണ്ട് ഭരണവ്യവസ്ഥിതിയാണ് ചൈനയും ഹോങ്കോംഗും. ഇതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിദേശ നയം തിരുത്തിയത്. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന്‍ കോര്‍പ്പറേറ്റുകളെ തളര്‍ത്തി സാഹചര്യത്തില്‍ ഇവരെ ഏറ്റെടുക്കാനായി വിദേശ കമ്പനികള്‍ ശ്രമിക്കുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു. വിദേശ താല്‍പര്യങ്ങളെ ഇന്ത്യന്‍ കമ്പനികളില്‍ ആധിപത്യം പുലര്‍ത്താന്‍ ഈ അവസരത്തില്‍ അനുവദിക്കരുതെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ നയപ്രകാരം അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിന് ഇനി സര്‍ക്കാര്‍ അനുമതി ആവശ്യമാണ്.

By ivayana