വീട്ടിലും,
നാട്ടിലും,
പണിസ്ഥലത്തും,
രാജ്യത്തും,
ലോകത്തും
അധികാരികളുടെ
തിരക്കു തന്നെ,
വീട്ടിലൊരാൾ
അധികാരം വെടിഞ്ഞാൽ
ഒരാൾ അടുപ്പു കത്തിക്കുമ്പോളേക്കും
മറ്റേയാൾ ചായ ആറ്റും,
ഒരാൾ തുണി കഴുകുമ്പോളേക്കും,
മറ്റയാൾ അയയിൽ തൂക്കും,
ഞാൻ, നീ എന്നതു മാറി,
നമ്മുടെ അടുക്കള,
നമ്മുടെ വീട്ടുപണികൾ
എന്നാവും,
നമ്മൾ നല്ല കൂട്ടാവും,
ഇടയ്ക്ക് കൂട്ടുകാർ,
അതിനിടയ്ക്ക് കാമുകാർ,
പിന്നെയങ്ങനെ ദമ്പതിമാര്,
കുഞ്ഞും, അമ്മയും പോലെ,
അച്ഛൻ കുട്ടീം പോലെ,
നമ്മൾ ഒരേ ലോകത്താവും,
നാട്ടിലുള്ളവർ
അധികാരം വെടിഞ്ഞാൽ,
അപ്പുറത്തെ മാവ്
ഇപ്പുറത്ത് കായ്ക്കും,
അതിനുമപ്പുറത്ത
വീട്ടുകാർ തിന്നും,
വേലിയില്ലാതെ,
ഒളിഞ്ഞു നോട്ടങ്ങളില്ലാതെ,
ആ കുട്ടി നമ്മുടെയാ,
എന്നു തോന്നി,
വലിഞ്ഞ നോട്ടങ്ങൾ ചുരുങ്ങും,
ആപത്തേതു വന്നാലും
ചോദിക്കാനാളുണ്ടാവും,
പണി സ്ഥലത്തുള്ളവർ
അധികാരം വെടിഞ്ഞാൽ,
ഇത് ഞങ്ങളുടെ സ്ഥാപനം,
ഞങ്ങൾ പ്രയത്നിക്കും,
നല്ല മനസ്സോടെ,
എത്ര വിയർത്തൊലിക്കാനും
ഞങ്ങൾ തയ്യാറെന്ന
മുദ്രാവാക്യം ഉയരും,
രാജ്യത്തുള്ളവർ
അധികാരം വെടിഞ്ഞാൽ,
നല്ല നടപ്പുള്ള ജനതയാവാൻ,
രാജ്യമാകെ ഒരുങ്ങും,
സമനീതി, സമ ധനവിനിയോഗം,
എല്ലാവർക്കും തുല്യമായ
വിശപ്പ്, തുലോം മിച്ചമില്ലാത്ത
കടബാധ്യതകൾ
ഒക്കെ ഒരുമിച്ച് പോകും,
തുല്യ സഞ്ചാര വേഗതയിൽ,
നമ്മളൊരു രാജ്യക്കാർ
എന്നു പാടും,
ലോകമാകെ അധികാരം
വെടിഞ്ഞാൽ,
ജാതി, മതം, ഭാഷ,
സംസ്ക്കാരം,
ഒക്കെ എല്ലാ മനുഷ്യരും
എല്ലാവർക്കുമുള്ളതെന്നു
തെളിയും,
എന്തധികാരത്തിലാണ്
ഈ പേനയിങ്ങനെ
എഴുതി കൊണ്ടിരിക്കുന്നതിങ്ങനെ
കവിയുടെ പുറം പൂച്ച്
തല കുത്തും,,
അധികാരമേറിയാൽ
അഹങ്കാരമേറുമെന്നാണ്..
അഹങ്കാരിയല്ലെങ്കിലും
അധികാരമില്ലെങ്കിലും,
ഇക്കാണണ
കവിതയിൽ
ഞാനെന്നെ
അടിയറവു പറയിപ്പിക്കും….
നിങ്ങളെയും…..

By ivayana

Leave a Reply

Your email address will not be published. Required fields are marked *