കടിജീവിത, രതി ജീവിത, രാത്രി ജീവിത എന്നൊക്കെ ഒരു സ്ത്രീയെ അങ്ങേയറ്റം അധിക്ഷേപിക്കുമ്പോൾ അവളെ ഊറ്റി ജീവിച്ച, ലൈംഗിക സുഖം നേടിയ, sexual perverts പുണ്യാളൻ ആകുന്നു ‼️
അവൻ പൊട്ടിച്ചിരിക്കുന്നു….. അവന് വേണ്ടി അമ്പലവും പള്ളിയും വേണമെങ്കിലും പണിയുന്നു. അവനെ വിമർശിക്കുന്നവരെ അടിമകൂട്ടങ്ങൾ അടിമകൾ എന്ന് വിളിക്കുന്നു.ആണുംപെണ്ണും കെട്ടവൻ ആക്കുന്നു.(എന്റെ കമന്റ് ബോക്സിൽ രണ്ട് മനുഷ്യരെ വിളിച്ചതാണ്, നോക്കിയാൽ കാണാം, അവർ പക്ഷം പിടിക്കുന്നത് പോലെ ഈ മനുഷ്യർക്ക് അവരുടെ അഭിപ്രായം പറയാൻ പാടില്ലേ??)
പെണ്ണ് തെറ്റുകാരിയാണെന്നും, അവൾ സെക്സിനു വേണ്ടി പോയതാണെന്നും പറയാൻ കേസ് തെളിയേണ്ട. എന്നാൽ പുരുഷൻ തെറ്റ് ചെയ്തു എന്ന് പറയാൻ കേസ് തെളിയണം…..രണ്ടാളും തെറ്റുകാർ എന്നുപറയാൻ പോലും ചില വിചിത്ര ജന്മങ്ങൾ തയ്യാറാകില്ല.

കൂടെ ചേർത്തിരിക്കുന്ന പോസ്റ്റ്‌ അനുസരിച്ചാണെങ്കിൽ വിവാഹിതരായ യുവാക്കളെ സ്ത്രീകൾ അവരുടെ വീട്ടിൽ വന്ന് കെട്ടിവലിച്ചുകൊണ്ട് പോയി അവരെ പീ.ഡി.പ്പിക്കാൻ നിർബന്ധിക്കും…..
അല്ലെങ്കിൽ അവരെ സ്ത്രീകൾ abuse ചെയ്യും.സ്ത്രീകളെ പേടിച്ചാണ് പുരുഷന്മാർ ജീവിക്കുന്നത്, ഇങ്ങനൊരു നിയമം വന്നത് നന്നായി‼️അവനൊക്കെ അത്രയ്ക്ക് കുഞ്ഞാവആണോ ‼️‼️
ഒന്നാലോചിക്കൂ, ഇവിടെ നടക്കുന്ന പല കേസുകളിലും യുവതികളെ manipulate ചെയ്ത് യൂസ് ചെയ്യുന്നതാണ്.

ചില കേസുകളിൽ അവർ തമ്മിൽ കൂടി ആലോചിച്ച് അങ്ങനൊരു തീരുമാനത്തിൽ എത്തുന്നതാണ്.അവിടെ മനസ്സിലാക്കൽ, പ്രണയം, സ്നേഹം ഒക്കെയുണ്ടാകും.
ഇതിൽ എങ്ങനെ ആയാലും പുറത്ത് അറിയുമ്പോൾ പെണ്ണിനാണ് കുറ്റം. Perverts നെ വെള്ള പൂശുന്ന തുലോം അന്തസ്സില്ലാത്ത ചില സ്ത്രീ വിരുദ്ധന്മാർക്ക് അവൾ
“കടി ജീവിത “ആകുന്നു.

അങ്ങേയറ്റം വെറുപ്പുള്ള വാക്ക്, ഉപയോഗിക്കുന്നവരെഅത്രയേറെ നികൃഷ്ട ജന്മങ്ങൾ ആയി കരുതുന്നു.ഇത്തരക്കാർ പുരുഷനും തെറ്റ് ചെയ്തു എന്നവർ പറയില്ല.
എന്നാൽ സ്ത്രീകളിൽ ഏറിയ പങ്കും ഇത്തരത്തിൽ മാനിപ്പുലേഷനിൽ കുരുങ്ങി പോകുന്നത് ഇമോഷണൽ സപ്പോർട്ടിനു(മണ്ടത്തരം/വിഡ്ഢിത്തരം) വേണ്ടി മാത്രമാണ്, ഇവിടെ അവൾക്ക് care, സ്നേഹം ഒക്കെ നൽകിയാലും അവൾ ok ആണ്.അതായത് സെക്സിനു വേണ്ടി പുരുഷൻ സ്നേഹം കാണിക്കുന്നു. സ്ത്രീ സ്നേഹത്തിനു വേണ്ടി സെക്സ് കൊടുക്കുന്നു.

എന്നാൽ മിക്ക പുരുഷന്മാർക്കും സ്ത്രീകളെന്നാൽ അവരുടെ വികാര ശമനത്തിനുള്ള ടൂൾ മാത്രമാണ്. ഭാര്യ അടുത്തില്ലാത്തപ്പോൾ അവരുടെ ആവശ്യം നിറവേറ്റാനുള്ള ഒരു പകരക്കാരി അല്ലെങ്കിൽ sex tool/sex toy…..
അവിവാഹിതരായ ചിലർക്ക് അവരുടെ വികാര ശമനത്തിനുള്ള ഏറ്റവും safe ആയ മാർഗ്ഗമാണ് വിവാഹിതയായ സ്ത്രീ…..
അവൾ അവനൊപ്പം പോയി എന്ത് സംഭവിച്ചാലും ജീവിതം പോകുമെന്ന് ഭയന്ന്,കുറ്റങ്ങളെ പേടിച്ച്, സമൂഹത്തെ പേടിച്ച് ആരോടും പറയില്ല.അവൻ സമൂഹത്തിൽ തല ഉയർത്തി അടുത്ത ഇരയെ തേടി കഴുകനെ പോലെ വട്ടമിട്ടു പറക്കും.

ഇവളോ, ഗർഭം ധരിച്ചു എങ്കിൽ അത്, abort ചെയ്ത് എങ്കിൽ അത്, ചതിച്ചത്, വിശ്വാസ വഞ്ചന കാണിച്ചത് ഒക്കെയായ വേദനയിൽ ട്രോമയിലാകും, ചിലപ്പോൾ നിരാശയിലും കുറ്റബോധത്തിലും തന്റെ മണ്ടത്തരത്തിലും വെന്ത് വെന്ത് അവസാനിച്ചേക്കാം.എങ്കിലും അവനെ ഒറ്റുകൊടുക്കില്ല…..
എന്നാൽ അവൾ വിശ്വസിച്ച, സ്നേഹിച്ച ഒരുവൻ ഫ്രോഡ് ആയിരുന്നു എന്നും ശരീരം
മാത്രമാണ്‌ അവന് ആവശ്യമെന്നും വേറെയും ആളുകൾ തന്നെപോലെ അവന് ഉണ്ടായിരുന്നു എന്നും തന്നെ തന്ത്രപൂർവ്വം അവഗണിച്ചതാണെന്നും മനസ്സിലാക്കുന്ന ആ നിമിഷം മുതൽ അവളുടെ ലൈഫ് പോലെ അവന്റെ ലൈഫും നായ നക്കും.എല്ലാ പെണ്ണുങ്ങളും ഒരുപോലെയല്ല ‼️
ഒരിക്കലും തേച്ചാലും കുളിച്ചാലും മാറാത്ത രീതിയിൽ അവനെയും നാണം കെടുത്തും.ഒരു സ്ത്രീ അവനെ കണ്ടാൽ ഓടി മാറുന്ന രീതിയിൽ താൻ അനുഭവിച്ചതൊക്കെ തെളിവ് സഹിതം പുറത്ത് വരും…..ഇവിടെ അവൾ അപമാനിക്കപ്പെട്ടേക്കാം, but മണ്ടത്തരത്തിനു ഒരുവനെ വിശ്വസിച്ചതിൽ എല്ലാം നഷ്ടപ്പെട്ടവൾക്ക് എന്ത് അപമാനം ‼️കുറ്റബോധത്തിലെ ട്രോമയേക്കാൾ നല്ലത് പൊരുതുന്നവൾ ആകുന്നതാണ്.

വിവാഹിതരോ അവിവാഹിതരോ ആയ ആണിനും പെണ്ണിനും വേറെ പ്രണയിച്ചൂടാ എന്നൊന്നും ആരും പറയുന്നില്ല.
അതൊക്കെ അവരുടെ personal ചോയ്സ് ആണ്.ധാർമ്മികത അവരവർ നോക്കിയാൽ മതി…..
ഒരേയൊരു കാര്യം ശ്രദ്ധിച്ചാൽ മതി എപ്സ്റ്റീൻ ഫയലിൽ കയറികൂടിയവരെ. ഇവിടെയുള്ള സ്ത്രീകളെ കുറ്റം പറയാനും വാദിക്കാനും നടക്കുന്ന രണ്ട് നിലപാടുള്ള ചിലർ അവർ ദൈവമായി കാണുന്ന ചിലർ അതിൽ ഉൾപ്പെട്ടത് മിണ്ടുക പോലും ചെയ്യില്ല….. അതാണ് ഇരട്ടതാപ്പ് ‼️
ആണുങ്ങൾ എപ്പോഴും സുഖിക്കാൻ ഉള്ളവര്, പെണ്ണ് അപമാനം പേറി ജീവിച്ചോണം.
പെണ്ണുങ്ങളേ…..ആണുങ്ങളെ
നിങ്ങളെ സ്നേഹിക്കുകയും പ്രണയിക്കുകയും അതുവഴി ഒന്നാകുകയും വരുകയും ചെയ്തവർ ഉണ്ടാകും,നമ്മെ ചതിക്കാത്ത ഏതവസ്ഥയിലും നമ്മെയും കരുതുന്ന മനുഷ്യരാണെങ്കിൽ അവരെ വെറുതെ വിട്ടേക്കുക…..
എന്നാൽ ചതി ആണെങ്കിൽ അവന്റെ/അവളുടെ ജീവിതത്തിൽ ഒരു ടൈം…..
ബോംബ് ആയി/അഗ്നിപർവ്വതമായി പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയണം, അല്ലാതെ ജീവിതം അവസാനിപ്പിക്കരുത്…..🫰

സഫി അലി താഹ

By ivayana

Leave a Reply

Your email address will not be published. Required fields are marked *