ജിഗ്സോ പസിൽ

രചന : സെഹ്റാൻ✍️ മണ്ണിനെ ചുംബിച്ച്, മരിച്ചുകിടക്കുന്നകരിയിലകളുടെ കാഴ്ചയാണ്പതിവ്.ഞാനപ്പോൾ റോഡിലെ വാഹനങ്ങളിലേക്ക് ശ്രദ്ധ തിരിക്കും.വേഗത്തിൽ ഓടിവരുന്നൊരു വാഹനമെന്നെ ഇടിച്ചുകൊലപ്പെടുത്തുന്നതായിവെറുതെ സങ്കൽപ്പിക്കും.ചിതറിയ രക്തത്തുള്ളികളെചേർത്തുവെച്ച് ഒരുജിഗ്സോ പസിൽ മെനയും.റോഡരികിലൂടെ ശ്രദ്ധാപൂർവ്വംസാവധാനത്തിൽസ്കൂളിലേക്ക് പോകുന്നഒരു കൊച്ചുബാലികഅവളുടെ പൂമൊട്ടുപോലുള്ളമുഖമുയർത്തിയെന്നെ നോക്കും.പൂ വിടർന്ന പോലെ ചിരിക്കും.ഒരു മന്ദഹാസമവൾക്ക് മടക്കിനൽകികരിയിലകളെയും, വാഹനങ്ങളെയുംപിന്നിട്ട്…

പുലിപ്പേടി

രചന : അമ്മു ദീപ ✍️ ഉറക്കത്തിലെന്നുംഒരു പുലിയുടെ മൂക്ക്ഉരുമ്മാൻ വന്നുപുലിച്ചൂരുള്ള ശ്വാസംപിൻകഴുത്തിലടിക്കുമ്പോൾ ഞരമ്പുകൾവലിഞ്ഞു മുറുകികണ്ണുകൾ ഇറുക്കിയടച്ച് കിടുകിടാവിറച്ച്, കിടക്കയിൽചുരുണ്ടുഏതു നിമിഷവും അതെന്നെകടിച്ചെടുത്തു കൊണ്ടോടാംപുഴക്കരയിലോ മരക്കൊമ്പിലോ പാറപ്പുറത്തോവച്ച്തീർക്കാംപല്ലുകൾ ആഴ്ന്നിറങ്ങുമ്പോഴത്തെ വേദന ഞാൻ സങ്കൽപ്പിച്ചുതിളങ്ങുന്ന കണ്ണുംകൂർത്ത ചോരപ്പല്ലുകളും അടുത്തുനിന്നു കാണുന്നതോർത്തുശ്വാസം നിലച്ചുഎല്ലുകൾ ഉടയുന്നതിന്റെയും…

ന്യായവിധി *

രചന : സതീഷ് വെളുന്തറ✍️ കോടതി മുറിയിലെ നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ജഡ്ജിയുടെ ചേമ്പറിന് പിന്നിലെ ചുമരിൽ പഴയ ബ്രിട്ടീഷ് രാജിന്റെ ശേഷിപ്പുകൾ അയവിറക്കുന്ന ഘടികാരം പത്തു തവണ ശബ്ദിച്ചു.ഓരോ തവണ മണി മുഴങ്ങുമ്പോഴും അതിന്റെ പ്രതിധ്വനി ഏതാനും നിമിഷങ്ങൾ കൂടി…

ഗതി മാറി ഒഴുകുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ നിനച്ചിരിക്കാതെ ഒരതിഥി വരാനുണ്ട്. പറയാതെ അറിയാതെ വിളിക്കാതെ . സ്വീകരിക്കാൻ മനമില്ലാ മനസ്സോടെ ഒരുങ്ങിയിരുന്നേ പറ്റു. സ്വച്ഛമായൊഴുകിടും ജീവിതത്തിൻഗതി മാറ്റുവാൻ ചരമകുറിപ്പുമായിനിനച്ചിരിക്കാതന്നതിഥിയായ് കൂട്ടായ്വിരുന്നെത്തി പേര് വിളിച്ചു കൊണ്ട്പുലരിയിൽ പൂമേനി തന്നിൽ പൊതിഞ്ഞുള്ളപുടവയ തൊക്കെ അഴിച്ചു…

വീണ്ടും തളിർക്കുവെൻ ധരിത്രി നീ

രചന : അനു സാറ✍ നിൻ മുടിയിഴകളിൽ നിന്നുതിർന്ന സുഗന്ധമിന്നെവിടേ ?നിന്നാത്മാവുവെന്തെരിഞ്ഞൊരാ- പുകച്ചുരുളിനാൽനീറിയെരിയുന്നെൻ മിഴികൾനിൻ പുടവയോ ഹരിതമനോജ്ഞമായിരുന്നുനിന്നലങ്കാരങ്ങളാൽ നീയോസുന്ദരരൂപിണിയായിരുന്നുനിന്നുടയാടകളിലശുദ്ധി പടർന്നുവോ ?ഹരിതമനോജ്ഞമാം നിൻചേലയോ കാർമേഘമിരുളും വാനമായോ?നിന്നോമൽ പാദസരങ്ങൾ കളകളം കൊഞ്ചിപ്പാടിയില്ലേമണ്ണിൻ മാറിടങ്ങളിൽ മറഞ്ഞുവോ ഒഴുകിപ്പാഞ്ഞയാ വെള്ളിച്ചാലുകൾഅകലുന്നുവോ നീയാ- നിത്യതയിലേക്കിന്ന്,ആകറ്റിയോ നിന്നെയോർമ്മകളിൽ മാത്രമായ്പിച്ചവച്ചു…

മദ്യപൻ

രചന : ജോർജ് കക്കാട്ട്✍ വെളിച്ചം അല്ലെങ്കിൽ ഇരുട്ട് അവന് എന്ത് പ്രയോജനം?ഒരു മെഗാ ഹാംഗ് ഓവറിൽ അവൻ ഉണരുന്നു,ഒന്നാമതായി, അവന് വിഷമം തോന്നുന്നു,അവന് ഒരു അഡിക്ഷൻ കൗൺസിലറെ വേണം.അവന്റ ഭാര്യ സ്ഥലം മാറി പോയിഅവന് ഇപ്പോഴും ബോക്സിൽ ടിന്നിലടച്ച ബിയർ…

മനഃപ്പൂർവം നിങ്ങൾ മറന്നുകളഞ്ഞ, അല്ലെങ്കിൽ ഒഴിവാക്കിയ മനുഷ്യരെക്കുറിച്ച് നിങ്ങൾ ഓർക്കാറുണ്ടോ……..??

രചന : ബോബി വേവുകാറ്റ് ✍ മനഃപ്പൂർവം നിങ്ങൾ മറന്നുകളഞ്ഞ, അല്ലെങ്കിൽ ഒഴിവാക്കിയ മനുഷ്യരെക്കുറിച്ച് നിങ്ങൾ ഓർക്കാറുണ്ടോ……..??അതും നിങ്ങളെ സദാസമയവും ചുറ്റിപ്പറ്റി നിന്നുരുന്ന സ്നേഹങ്ങളെക്കുറിച്ച്, സ്നേഹിതരെക്കുറിച്ച്,ഇനിയും നിങ്ങളെ മറന്നുപോകാത്തവരെക്കുറിച്ച്, ഇന്നും നിങ്ങളെയോർത്തു നെഞ്ച് പൊള്ളുന്നവരെക്കുറിച്ച്……കപടമായ വാക്കുകളിൽ മെനെഞ്ഞെടുത്ത ക്ഷമാപണം കൊണ്ടും നിങ്ങളെ…

മഴത്തുള്ളി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഈമഴയോടെനിക്കെന്തൊരിഷ്ടംചാറ്റൽമഴയോടെനിക്കെന്നുമിഷ്ടംമഴപെയ്തിറങ്ങുന്ന നിമിഷങ്ങളിൽനിറയുന്നു കവിയുന്നു മൗനാനുരാഗം മഴത്തുള്ളി വീണുടയുമ്പോളുള്ളിൽമോഹങ്ങൾ കുളിർമാല നെയ്യുകയായ്ഇളംകാറ്റിലലിയുന്ന മഴയുടെ മുദ്രയിൽഇടനെഞ്ചിൻ നോവുകൾ മറക്കുകയായ് ഈ മഴയോടെനിക്കെന്തൊരിഷ്ടംസഖീ നിന്നോടെനിക്കെന്നപോലെഈമഴത്തുള്ളിയിൽ ഞാൻനനയുമ്പോൾനിന്നിലലിയുന്നതു പോലെ ചാഞ്ചാടിച്ചന്തത്തിൽ പാട്ടുപാടിതാഴത്തീമഴയെത്തി നൃത്തമാടുമ്പോൾമനമാകെപ്പുളകത്തിൻ നിർവൃതിയിൽനിറയുന്നു പ്രണയത്തിൻ മധുചഷകം ഈമഴയോടെനിക്കെന്തൊരിഷ്ടംപറയുവാനാവാത്തൊരിഷ്ടം….മുറ്റത്തു മഴവെള്ളക്കുമിളികൾ…

ഓർമ്മകളിൽ വസന്തമായി

രചന : ഖുതുബ് ബത്തേരി ✍ മുറുക്കിപ്പിടിച്ചതൊക്കെയുംവീണുപോവേണ്ടതാണ്.ഉള്ളിലടക്കിപ്പിടിച്ചതുംകൈയെത്തും ദൂരെനഷ്ടമായതുമെല്ലാംവിധിയുടെകണക്കുപുസ്തകത്തിൽഅടയാളപ്പെടുത്തികടന്നുപോകേണ്ടതുമാണ്.!എല്ലാമാറിയുന്നഒരുവന്റെ ഇച്ഛകൾക്കപ്പുറമല്ലനാം തേടിയതുംനമ്മെ തേടിയെത്തിയതുംകൈവന്നതുംകൈവിട്ടുപോയതൊന്നും.!ഒരിക്കലിവിടംവിട്ടേച്ചുപോകുന്നയീജീവിതംപോലുംകരുണയും കാരുണ്യവുംഅത്രമേലാനുഗ്രഹവുംദുനിയാവിന്റെ ഇമ്പത്തെക്കാൾആഖിറത്തോടുള്ളമുഹബ്ബത്തിലധിഷ്ഠിതവുമാണ്.!ദുനിയാവിങ്ങനെനമ്മുടെയുള്ളിനെമതിഭ്രമിപ്പിച്ചുകൊണ്ടിരിക്കുമ്പോൾആഖിറത്തിലേക്കുള്ളദൂരമേറയാവും,ഇന്നിന്റെമായികവലയത്തിനുള്ളിൽപെട്ടുപോകുമ്പോൾനാളെയുടെചോദ്യങ്ങൾക്കുത്തരംകിട്ടാതെ നാം ഉയറിഉലയും.!സഹനസമരങ്ങളുടെ ആഴങ്ങളിലിറങ്ങിയിട്ടുംപാപങ്ങളെല്ലാംപൊറുക്കപ്പെട്ടിട്ടുംനാഥന്റെ ഏറ്റവുമടുത്തുള്ളഇഷ്‌ക്കുള്ളയടിമയായിട്ടുംഅന്തിയാമങ്ങളിൽനയനങ്ങളിൽമൺതരികൾകുതിരുമാറുഅവനിലേക്ക്സദയമെത്താൻതിടുക്കംകൊണ്ടപുണ്യറസൂലിന്റെഓർമ്മകളിലാണ് നമ്മളിപ്പോൾ.!💚💚

💞 വിരഹം 💕

രചന : പിറവം തോംസൺ ✍ സുസ്മിതേ, നിന്നെ നിർവൃതയാക്കിയവിസ്മയപ്പൂനിലാവെങ്ങു പോയി?നിർമ്മലേ, നിന്നെ നീലാമ്പലാക്കിയനിസ്തുല നീല നിലാവെങ്ങു പോയി?ഓടക്കുഴലൂതി, മാരിവില്ലാക്കുംകോടക്കാർവർണനിന്നെവിടെപ്പോയി?മഞ്ജീര ശിഞ്ജിത മഞ്ജു മന്ത്രണം,കാഞ്ചനക്കിങ്ങിണി മന്ദ്ര മധുരം,മഞ്ഞപ്പട്ടണിഞ്ഞ മുഗ്ധ മന്ദഹാസം,മുദ്രക്കൈ,യിവയൊക്കെയെങ്ങുപോയിസുസ്മിതേ, നിന്നെ വിശ്രുതയാക്കിയസുസ്മേരപ്പൂനിലാവെങ്ങു പോയി?മായയെല്ലാമെന്നു മാളോരറിയാൻമായാമയനെങ്ങോ മറഞ്ഞതാകാം!നീലക്കുറിഞ്ഞികൾ പൂക്കുന്ന മേട്ടിൽനീരദ പാളിയായ്…