കറുത്ത പൊന്നുതേടിയ പഴയ കൊള്ളക്കാലം. കടൽക്കൊള്ളക്കാരന്റെ കവിതകൾ.☠️

രചന : ദിജീഷ് കെ.എസ് പുരം.✍ തികച്ചുമവിചാരിതമായാണ്അഴീക്കൽ കടൽത്തീരത്തുനിന്നുമൊരുപഴയകാലത്തെ കുപ്പികിട്ടിയത്,മോക്ഷംകാത്തുകിടക്കുന്ന ഭൂതങ്ങളെപ്പോലെനിറയെ കടലാസുചുരുളുകളുള്ളത്!കോർക്കുബന്ധനംമുറിച്ചപ്പോൾകാണാത്തൊരുൾക്കടൽഗന്ധത്തിൽ,അറിയാത്ത കാലത്തൊരു മനംപൂത്തപോൽകുറേ ദിനസരിക്കുറിപ്പുകളെന്നെത്തൊടുന്നു!കടലാസുകളോരോന്നായി നിവർത്തിവായിക്കാം.താൾ – 1.💀 സമയം : സുമാർ നട്ടുച്ച.⚔ തീയതി : അറിയില്ല. കപ്പലിപ്പോൾ നങ്കൂരത്തിന്റേതാണ്,വെളുത്ത തലയോട്ടിപ്പടമുള്ളകറുത്ത കൊടിയിപ്പോൾ,കടൽക്കൊള്ളക്കാരുടേതു മാത്രമായതന്ത്രങ്ങളിലൊന്നിനാൽതാഴോട്ടിറങ്ങി തലകുമ്പിട്ടിരിക്കുന്നു.ദൂരദർശിനിയിലിനിയുംപെടാത്ത,വയനാടൻ സുഗന്ധദ്രവ്യങ്ങളുള്ളഒരു…

പ്രകാശം പരത്തുന്ന പെൺകുട്ടി

രചന : സെഹ്റാൻ✍ ചിവീടുകൾ കരയുന്ന, നായ്ക്കൾ ഓരിയിടുന്ന രാത്രി.എഴുതാനിരുന്നപ്പോൾ നിരാശതയോടെ അറിഞ്ഞു,മനസ്സിലെ കഥകളെല്ലാം വറ്റിപ്പായിരിക്കുന്നു!കുപ്പായമണിഞ്ഞ് രാവിന്റെ മാറിലേക്കിറങ്ങി.തൊടിയും, പാടവും പിന്നിട്ട് കുന്നുകയറവേഅവളെ കണ്ടെത്തി.വാഴയിലയുടെ പച്ചമെത്തയിലിരുന്ന്സ്വന്തം വെളിച്ചത്തിൽ കഥയെഴുതിക്കൊണ്ടിരിക്കുന്നഒരു പെൺമിന്നാമിന്നി!ശബ്ദമുണ്ടാക്കാതെ, ഇലയനങ്ങാതെയവളെപിന്നിൽ നിന്നും പിടികൂടി.കഥ കവർന്നെടുത്ത ശേഷംരണ്ടു വിരലുകളാൽ ഞെരിച്ച്അവളുടെ വെളിച്ചം…

കുട്ടിക്ക്യൂറ

രചന : സായ് സുധീഷ് ✍ ഒന്നേള്ളൂങ്കി ഒലക്കക്കടിക്കണം, മക്കളെ മോണ കാണിക്കരുതെന്നതൊക്കെ പാരന്റിങ്ങിന്റെ വെരി ബേസിക് ഫൗണ്ടേഷൻസാണെന്ന ഹാർഡ് കോർ വിശ്വാസം അച്ഛനുണ്ടായിരുന്ന എന്റെ യു.പി സ്കൂൾ കാലഘട്ടം!ഏകദേശം സ്ഫടികത്തിലെ തിലകനേം കിലുക്കത്തിലെ തിലകനേം സമാസമം ചേർത്തരച്ചെടുത്ത്, ഫ്ലയിം സിമ്മിലിട്ട്…

ഇനിയും പിടിതരാത്ത ഓർമ്മകളുടെ മത്സരം.

രചന : കെ.ആർ.സുരേന്ദ്രൻ✍ ഓർമ്മകൾ ക്യൂ പാലിക്കാറില്ല.ഒന്നാം ഓർമ്മ,രണ്ടാം ഓർമ്മ,മൂന്നാം ഓർമ്മഎന്നിങ്ങനെകാക്കത്തൊള്ളായിരം ഓർമ്മകളുംസീനിയോറിറ്റിയിൽ വിശ്വസിക്കാറില്ല.ക്യൂ പാലിക്കൂ എന്ന്എത്ര ഓമനിച്ച് പറഞ്ഞാലും,എത്രയപേക്ഷിച്ചാലും,എത്ര ശാസിച്ചാലും,എത്ര ചൂരൽ പ്രയോഗംനടത്തിയാലുംഓർമ്മകൾസീനിയോറിറ്റിയിൽ വിശ്വസിക്കില്ല.ഡാമിന്റെ ഷട്ടറുകൾഉയർത്തുമ്പോഴുള്ളകുത്തിയൊഴുക്കുപോലെ,അല്ലെങ്കിൽമലവെള്ളപ്പാച്ചിൽ പോലെ,തിരമാലകൾ പോലെഓർമ്മകൾകണ്മുന്നിൽ മത്സരിച്ച്ഇരച്ചെത്തും.ചില ഓർമ്മകൾ വേദനിപ്പിക്കും,ചിലത് ചിരിപ്പിക്കും,ചിലത് കരയിപ്പിക്കും,ചിലത് ചിന്തിപ്പിയ്ക്കും.കണ്ണിറുക്കിയടച്ചാലും,തുറന്ന് പിടിച്ചാലുംമായാതെ,മറയാതെ ഓർമ്മകൾനമ്മെയിട്ട്…

സൂര്യനുമായുള്ള ഇന്റർവ്യൂ part-1&2

രചന : രാഗേഷ് ചേറ്റുവ ✍ ഇനിയും വരില്ലേ ഇത് വഴി ആനകളെയും തെളിച്ചു കൊണ്ട്?! തിങ്കളാഴ്ച രാവിലെസൂര്യൻ മണ്ണിലേക്ക് ഇറങ്ങി വന്നുരാമേട്ടന്റെ ചായക്കടയിലെ ബഞ്ചിന്റെഒരു വശത്തു ഇരിപ്പുറപ്പിച്ചു.അപ്പൊ ആകാശത്ത് ആരാ?എന്നയെന്റെ ചോദ്യത്തിന്നിന്റെ തന്ത എന്ന മറുപടിഉണ്ടം പൊരിയോടൊത്തു വിഴുങ്ങിഎന്നെ നോക്കി…

☘️ ആത്മബോധം ☘️

രചന : ബേബി മാത്യു അടിമാലി✍ ഇടറുന്നു ഹൃത്തടം പിടയുന്നു നെഞ്ചകംകാലം നിശബ്ദമായ് തേങ്ങിടുന്നുഒരുതരി നെൻമണി തേടയലയുന്നുമീനമാസത്തിൽ വിഷുപ്പക്ഷികൾപൊന്നാര്യൻപാടത്തെ കൊയ്തു പാട്ടിന്നില്ലസമ്പൽ സമൃദ്ധിയും ഓർമ്മകളായ്ഊഷ്മളമായുള്ള കാലവും മാറുന്നുഎങ്ങും നിറയുന്നലോസരങ്ങൾവയലുകൾ പൂത്തൊരാ ഗ്രമങ്ങളാകെയുംനഗരങ്ങളാകുവാൻ വെമ്പിടുന്നുഅതിലൂടെയൊഴുകുന്ന പുഴയിന്നു കരയുന്നുമാലിന്യവാഹിയായ് മാറിടുന്നുഉരുകുന്ന ചൂടിൽ തകരുന്നു മർത്യൻ്റെജീവതാളങ്ങളും…

വിശ്വ സുന്ദരിയുടെ മൗന മന്ദഹാസവും ലിയനാർഡോ ഡാവിൻചിയും

രചന : പ്രൊഫ.ജി.ബാലചന്ദ്രൻ✍ ലോകൈക സുന്ദരിയായ മോണലിസയുടെ മൗന മന്ദഹാസവും യേശുദേവന്റെ അവസാനത്തെ അത്താഴവും വര വർണ്ണങ്ങളിലൂടെ അനശ്വരമാക്കിയത് ലിയനാർഡോ ഡാവിൻചിയാണ്. ഇറ്റലിയിൽ 1452 ഏപ്രിൽ 15 നാണ് ലിയനാർഡോ ജനിച്ചത്. സംഗിതത്തിലും ചിത്രകലയിലുമായിരുന്നു ആ കലാകാരന് കമ്പം. ഏറ്റവും പ്രശസ്ത…

മായാപ്രപഞ്ചം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ആഴത്തിലാഴത്തിലൊന്നു ചിന്തിക്കുകിൽപാഴിരുളല്ലോ,പ്രപഞ്ചംഏതോ കുതന്ത്രത്തിനാധാരമായഹംബോധമായെത്തുംപ്രപഞ്ചം!ഞാനെന്ന തത്ത്വത്തിൽ നിന്നുരുക്കൊള്ളുന്നു,വാനവും ഭൂമിയുമെല്ലാം!ആവോ,യീഞാനൊന്നതില്ലെങ്കിലൊക്കെയുംകേവലം ശൂന്യമെന്നോർപ്പൂആയതിനാൽ സ്വയംദൈവമായ് മാറുവാ-നാവണമീനമുക്കെന്നുംദൈവമായ് മാറുകിൽപിന്നെ മറ്റൊന്നുമി-ല്ലേവമൊരിറ്റു ചിന്തിക്കാൻ!സത്യവും ധർമ്മവും നീതിയുംനമ്മളിൽനിത്യവുമുണ്ടാകുമെങ്കിൽഹൃത്തിലഭംഗുരമുജ്ജ്വലിച്ചേറിടുംസദ്രസമാ മഹത്ശക്തിആയതിന്നത്ഭുത സിദ്ധികൊണ്ടല്ലോനാ-മീയുലകത്തെ ദർശിപ്പൂആരബ്ധഭാവ സമസ്യകളോരോന്നു-മോരോന്നുമാഹാ രചിപ്പൂ!ഞാനൊന്നതില്ലെങ്കിലാ ദൈവവുംവ്യർത്ഥ-മീനാമറിയുകൊട്ടെന്നുംമായകൊണ്ടല്ലോ സമസ്തവുമങ്ങനെ,മായാതെ നിൽക്കുന്നിതുള്ളിൽഒന്നിൽനിന്നന്യമായൊന്നുമില്ലെന്നോരാ-നെന്നും നമുക്കായിടേണംഒന്നിൽനിന്നല്ലോപിറക്കുന്നനന്തമാ-മൊന്നിന്നനന്യതേജസ്സുംഒന്നുമില്ലൊന്നുമില്ലീവിശ്വവും നമ്മിൽമിന്നിമറയുമൊരിക്കൽ!ബോധമേ,യാമാസ്മരശക്തിയിങ്കൽ ഞാൻസാദരം കൈകൂപ്പിനിൽപ്പൂ!

ശോശ ജോസഫ് കോട്ടയത്ത് നിര്യാതയായി.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക് കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റെ ഭാര്യാ മാതാവ് നിര്യാതയായി. കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ പത്നി ശോശ ജോസഫ് (സാലി -77) ചൊവ്വാഴ്ച രാവിലെ നിര്യാതയായി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സയന്റിഫിക്…

ഒറ്റയ്ക്കിരിക്കുമ്പോൾ

രചന : രേഷ്മ ജഗൻ ✍ എത്ര ഒഴുകിയിട്ടുംനിന്നിലേക്കെത്താതെ പോയഒരു പുഴയുടെ തീരത്ത്ഞാനൊറ്റയ്ക്കിരിപ്പുണ്ട്.കൈതപ്പൂ മണവും, പാതിരാകാറ്റും,പൂനിലാവും ചേർത്ത് ഒരുപാട്ടുമൂളുന്നുണ്ട്വാക്കുകൾ കൊണ്ടു മാത്രംനാം ജീവൻ കൊടുത്ത വീടിന് “കവിത” എന്ന് പേര് വയ്ക്കുന്നുണ്ട്.ആദ്യ വരിയിൽ നമുക്ക് പിറക്കാതെ പോയകുഞ്ഞിനെ “മഴ ” എന്ന്വിളിക്കുന്നുണ്ട്.തനിച്ചാവുമ്പോൾ…