രചന : രഘുകല്ലറയ്ക്കൽ..✍️.
ഗുരുത്വ സ്വച്ഛമിളകും ധരിത്രിയിലോർത്താൽ,
ഗമിച്ചിടാം കൃമിയായ് മർത്ത്യകുലത്തിനാലെ.
ഗഹനമായ് ചിന്തിപ്പതിന്നീശൻ പരത്തിലനുഗ്രഹാൽ,
ഗണിച്ചു മർത്യനു ലഭിച്ചതിലെല്ലാം തികഞ്ഞെന്നമട്ടിൽ.
ഗ്രഹങ്ങളീക്കണ്ടവയിലൊന്നിലും ജീവന്റെ
ഗുണങ്ങളാരുമിതുവരെ തിരഞ്ഞുകണ്ടെത്തിയതുമില്ല.
ഗർഭസ്ഥനായ് മാതാവിന്നുദരത്തിൽ പിറന്നു വിവേകി,
ഗർവ്വേറും മർത്ത്യരേറെ ചിന്തിത ബുദ്ധിശാലി,
ഗുരുവിനാൽ പാഠങ്ങളറിഞ്ഞു പരം അച്ഛന്റെ ശക്തി,
ഗാഢമായ് ആത്മവിശ്വാസത്താലുരുവാക്കിയേറെ.
ഗമിച്ചിടാനരുതാത്തതെന്തും, പഠിച്ചിടാൻ മനതാരിലുണർന്നു,
ഗുരുമുഖത്താലറിവായ് പകർന്നൂർജ്ജ തികവിലാർന്നും.
ഗൃഹത്തിലച്ഛന്റെ ഇശ്ചാ,ശിക്ഷണഭയത്തിനാലും,
ഗ്രഹിച്ചിടാൻ മനസ്സാലുരുവിട്ടു മന:പാഠമാക്കിയറിവേറ്റി.
ഗുരുകുലസമ്പ്രദായമല്ലെങ്കിലുമാദരമെന്നും മനസ്സാൽ,
ഗുരുതൃപ്പാദങ്ങളിൽ വന്ദിച്ചു മന:തൃപ്തിയോടെന്നും.
ഗാംഭീര്യമേറും പദവി നേടിയെന്നാലുമഹന്തയാൽ,
ഗതാനുഗതിയായ് അനുവർത്തിയാം തലമുറ!.
ഗത്യവരോധമല്ല* അല്പജ്ഞാനികളറിവാലന്ധരാകും,
ഗമനീയമനർഘം സത്യത്താലനുഗുണ സമ്പന്നമായ്.
ഗമ്യസ്ഥാനം* ജനിതക നേരങ്ങളിൽ കുറിക്കുമെങ്കിലും,
ഗമനം ബദ്ധശ്രദ്ധയാൽ ഗുരുവിഭക്തിയാലുരുവാക്കുക.
ഗർഹണം* ഗുണകരമല്ലാരിലുമേന്മയല്ല,
അല്പത്തമറിക, ഗാത്രഗതിക്കാരോഗ്യമെന്നപോലെ,
ഗവേഷണാർദ്രതയും ഫലം!!
