ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

വ്യക്തി സ്വകാര്യത

രചന : സുബി വാസു ✍ വ്യക്തി സ്വാകാര്യത എന്നത് മലയാളികൾക്ക് അറിയാത്ത താണോ? അതോ മനഃപൂർവം മറക്കുന്നതാണോ?പലരും പലപ്പോഴും മറ്റുള്ളവരുടെ സ്വകാര്യതയിൽ അതിക്രമിച്ചു കടക്കുന്നുണ്ട്. സാധാരണ സംസാരത്തിൽ, സോഷ്യൽ മീഡിയയിൽ, വാർത്തമാധ്യമങ്ങളിൽ, പൊതു ഇടങ്ങളിൽ തുടങ്ങി ജീവിതത്തിന്റെ സകലമേഖലയിലും പലപ്പോഴും…

മധു നീയറിഞ്ഞോ …?

രചന : സന്തോഷ് പെല്ലിശ്ശേരി ✍ മധു ,നീയറിഞ്ഞോ …?നിനക്ക്നീതി കിട്ടിയത്രെ…!!എവിടെ കിട്ടി..?എങ്ങിനെ കിട്ടി…?അന്ന് ,അവര് പിടിച്ചെടുത്ത” തൊണ്ടി ” മുതൽ വച്ച്നീ ഭക്ഷണമുണ്ടാക്കി കഴിച്ചിരുന്നെങ്കിൽ ,അടിച്ചും കുത്തിയും ചവുട്ടിയുംകൊല്ലുന്നതിന് മുമ്പ്അവർ നിനക്ക്അവസാനമായി ഒരിറക്ക്ദാഹനീരെങ്കിലുംതന്നിരുന്നെങ്കിൽഞാൻ പറഞ്ഞേനെ – നിനക്ക്ഇത്തിരിയെങ്കിലുംനീതി കിട്ടിയെന്ന് …സത്യത്തിൽഎന്താണ്…

ഏതാണ് ദൈവം

അവലോകനം: ഹിജാസ് യു എൽ ✍ പ്രശസ്ത പണ്ഡിതൻ അബ്ദുള്ള ഇബ്നുമുബാറക് ഇടയ്ക്കിടെ ഹജ്ജ് ചെയ്യാൻ മക്കയിലെത്തും. ഹിജ്റ വർഷം 181-ലെ ഹജ്ജ്ളയിൽ അദ്ദേഹം കർമ്മങ്ങളെല്ലാം നിർവ്വഹിച്ചശേഷം മസ്ജിദുൽ ഹറമിൽ കിടന്നൊന്നു മയങ്ങി.ഒരു സ്വപ്നം പീലിവിടർത്തി. രണ്ട് മാലാഖ ആകാശത്തുനിന്നുംഇറങ്ങിവരുന്നു. ഒരാൾ…

🌷 ഏപ്രിൽ നാല് 🌷

രചന : ബേബി മാത്യു അടിമാലി✍ ഇന്നെന്റെയോർമ്മകൾ പുറകോട്ടുപോകുന്നുഅന്നൊരു ഏപ്രിൽ നാലായിരുന്നുഅന്നു ഞാൻ ബാലകനായിരുന്നുഎന്റെ ചിന്തയും ബാലിശമായിരുന്നുചാച്ചനോ പോലിസ്സിലായിരുന്നു ജോലിദൂരത്തൊരു നാട്ടിലായിരുന്നുചാച്ചൻവരുന്നതും മിഠായിയുംകാത്ത്വീടിന്റെ മുറ്റത്തു കാത്തിരുന്നു ഞങ്ങൾഞാനുമെന്റെനുജനും കാത്തിരുന്നുചാച്ചന്റെ വരവിനായ് കണ്ണുനട്ടുചാച്ചനേ കൂട്ടുകാർ കൊണ്ടുവന്നുവെള്ളപുതപ്പിച്ചു കൊണ്ടുവന്നുഅമ്മഅലമുറയാൽ കരഞ്ഞുചേച്ചിമാർ പൊട്ടിക്കരഞ്ഞുനിന്നുഞാനുമെന്റെനുജനും സങ്കടപ്പെട്ടങ്ങുകണ്ണുനീർമിഴികളാൽ നോക്കിനിന്നുആശ്വാസവാക്കുകൾ…

ഭിന്നശേഷിക്കാരനയാ സുരേഷ് ബാബുവിനും ഭാര്യ ശാന്തക്കും ഫൊക്കാനയുടെ കാരുണ്യം.

ശ്രീകുമാർ ഉണ്ണിത്താൻ ✍ ഭിന്നശേഷിക്കാരനയാ സുരേഷ് ബാബുവിനും ഭാര്യ ശാന്തയും ഓരോ രാത്രിയും വെളുപ്പിച്ചിരുന്നത് സർവ്വ ദൈവങ്ങളെയും വിളിച്ചായിരുന്നു. കരിക്കകത്തെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ മാനം കറുക്കുബോൾ അവരുടെ മുഖവും കറുക്കുമായിരുന്നു എന്നാൽ ഇനി അവർക്ക് പേടിക്കാനില്ല.അമേരിക്കൻ മലയാളികളുടെ സംഘടനയുടെ…

ഫൊക്കാന വിമെൻസ് ഫോറം നഴ്‌സിങ് സ്കോളർഷിപ്പ് വിതരണം ചെയ്തു.

ശ്രീകുമാർബാബു ഉണ്ണിത്താൻ ✍ തിരുവനന്തപുരം ഹയാത്ത് റീജൻസി ഹോട്ടലിൽ ഏപ്രിൽ ഒന്നിന് നടന്ന ഫൊക്കാന കേരള കൺവെൻഷനിൽ വെച്ച് നടത്തിയ ഫൊക്കാന വിമെൻസ് ഫോറം മീറ്റിങ്ങിൽ വിമെൻസ് ഫോറം നഴ്‌സിങ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ഫൊക്കാന വിമൻസ് ഫോറം ചെയര്‍പേഴ്‌­സണ്‍ ഡോ…

ആനന്ദവിഷാദയോഗം

രചന : ജയന്തി അരുൺ ✍ വേനലവധികഴിഞ്ഞ്മലയിറങ്ങി, കാടുകയറിപത്താം തരത്തിലേക്ക്കാലെടുത്തു വയ്ക്കുമ്പോൾആനന്ദൻ മാഷ്വിറയ്ക്കുന്നുണ്ടായിരുന്നു.ജൂൺ മഴയും കാട്ടുകാറ്റും.നാലഞ്ചു ബഞ്ചും ഡെസ്കുംപൊടിപിടിച്ചും കാലൊടിഞ്ഞുംഉമ്മവച്ചു കെട്ടിപ്പിടിച്ചു കിടക്കുന്നു.മറച്ചുകെട്ടിയിരുന്നകുടപ്പനയോലകളെവേനൽമഴ കുതിർത്തെടുത്തുചിതലുകൾക്ക് തീറ്റകൊടുത്തിരുന്നു.ആകെ അഞ്ചുകുട്ടികളുള്ള ക്ലാസ്സിൽഅന്നു വെളിപ്പെട്ട നാലുപേരുംവിയർപ്പിൽ കുളിച്ചിരുന്നു.അവർ മാഷിനെ കണ്ടൊന്നുനിവർന്നു ചുരുങ്ങി.ക്ലാസ്സുതുടങ്ങും മുമ്പ്ആകയുള്ളവളെ പ്രതീക്ഷിച്ച്കാട്ടിലേക്കു കണ്ണയച്ചു.‘വരൂല…

ഒരു യാത്രയിൽ.

രചന : ബിനു. ആർ✍ ഒരു യാത്രയിൽ കണ്ടു ഞാൻകുറേ തൊന്തരവുകളുടെകളിയാട്ടങ്ങളൾ ഒരു ബസ്സിൽകണ്ടതുഞാനിവിടെ കോറിയിടുന്നുചിന്തകളുടെ വമ്പിൻമുന്നിൽ.ബസ്സിൻ മുൻപിൽ നിന്നുംപിൻതിരിഞ്ഞാൽ കാണാം കൗതുകമാർന്നകാഴ്ചകൾയൗവ്വനകൗമാര തുടിപ്പിൽആണും പെണ്ണും കണ്ണുകളിൽകാതരം നിറച്ചവരുടെമുൻപിൻ കളിയാട്ടങ്ങൾ!ഓടും ബസ്സിൽ കുറ്റിയിൽകെട്ടിപ്പുണർന്നുംമുകൾകമ്പിയിൽ ഞാന്നുംമൊബൈലിൽ തൊട്ടുംതോണ്ടിയുംകണ്ടു കൺമിഴിപ്പവർകൗമാരക്കാർ, ചുണ്ടിലൊരുവമ്പൻ ചിരിയുടെ കൊമ്പുനിറച്ച്!ചിരിയുടെ…

ജീവിതം

രചന : ലീന സോമൻ ✍ ഇനിയെന്ത് ജീവിതം എന്ന തൻ ചിന്തയിൽനെഞ്ചിൻ ഞെരുപ്പിൽ അലഞ്ഞുതിരിയവേസാന്ത്വനം ഏകുവാൻ ആരുമേ ഇല്ലാന്ന്ഓർമ്മതൻ താളിൽ എരിയുന്നു മാനസേകാലം ഇത് കഷ്ടം എന്ന്അങ്ങ് വിളിച്ചോതിടുമ്പോൾവ്യാകുലമായിടും നിമിഷങ്ങൾ ഏറെയുംവ്യക്തത എന്തെന്ന് തെരയുന്ന മാർത്യനെപടവാള് കൊണ്ട് കടങ്കഥ തീർത്തിടുംഒന്നുമേ…

” മുത്തശ്ശി വളർത്തിയലുലു എന്ന പുലിക്കുട്ടി “

രചന : പോളി പായമ്മൽ✍ ആ വനാതിർത്തിയിലെ ഒരു ഗ്രാമത്തിൽ തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിക്ക് എങ്ങനെയാന്നറിയില്ല ഒരു പുലിക്കുട്ടിയെ കിട്ടി ട്ടാ.അതിനെ ലുലു എന്നു പേരിട്ട് മറ്റു വളർത്തുമൃഗങ്ങളെ പോലെ തന്നെ മുത്തശ്ശി പരിപാലിച്ചു പോന്നു ട്ടാ.അത് കണ്ടിട്ട് പൂച്ചയെ പോലെയല്ല…