ഭൂമിക്കൊരു കായകല്പം!
രചന : രഘുനാഥൻ കണ്ടോത്ത് ✍️ വസുന്ധരേ! വിശ്വവിസ്മയകുടീരമൊരുക്കി നീവസുധൈവകുടുംബകം വാഴുവാൻസൗരയൂഥഗോളകങ്ങളിലാദിമജീവ‐സ്പന്ദമായ് തുടിതാളമാർന്നു നീ! പ്രണവമന്ത്രം മുഴങ്ങിയ ശൂന്യതയിൽഇണചേർന്നു രണ്ടദൃശ്യവാതകങ്ങൾമണമില്ലാസുതാര്യചാരുതയാർന്നുകണികാണായി ജലകണം മിഴികളിൽ! ഒരുതുള്ളിപ്പലതുള്ളി കോരിച്ചൊരി‐ഞ്ഞൊരു പെരുമഴക്കാലമായ് നീണ്ടകാലംധരതന്റെ ദാനമായിന്ദുമാറീടവേ,വരമായ ഗർത്തങ്ങൾ സാഗരങ്ങൾ! തീരാത്തൊരക്ഷയഖനിയെന്നു ഭൂമിയെചിരകാലം കുത്തിക്കവർന്നു മർത്ത്യർ!തിരയായി തീരമുഴുതുമറിക്കുന്ന ചുഴലിയായ്തീരാമഹാവ്യാധി…
(ചരിത്ര നിയോഗം)അദ്ധ്യാപന കലയുടെ വാങ്മയ സാരങ്ങൾ
രചന : ഗഗൻ വയോള✍️ ഒരു അദ്ധ്യാപകൻ ആരായിരിക്കണം എന്നുള്ളതിൻ്റെ കണിശവും യുക്തി സങ്കുലവും അതേസമയം ഭാവസാരള്യമാർന്നതുമായ വാങ്മയങ്ങളാണ് ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട് പ്രസിദ്ധീകരിച്ച രാജീവൻ.ടി.വി.യുടെ ചരിത്ര നിയോഗം എന്ന നോവൽ. ഏതാണ്ട് ഒരു വർഷത്തോളമുള്ള കാലയളവിൽ വടക്കൻ മലബാറിലെ ഒരു…
കരിനിഴൽ.
രചന : ബിനു. ആർ.✍️ കരിനിഴൽ മാനത്തു പറന്നുപരക്കുന്നുകരിമുകിൽമാലകൾപോൽജീവിതത്തിൻതോന്തരവുകളിൽ,ചിലനേരങ്ങളിൽ ജീവിതത്തിലുംപരക്കാറുണ്ട് മനസ്സുമുരടിപ്പിക്കുംഅപകീർത്തികളാൽ കരിനിഴലുകൾ,രാവെല്ലാംപകൽപോലെ തോന്നുമിടങ്ങളിലെല്ലാംഒളിച്ചിരിപ്പുണ്ടാവും കരിനിഴലുകൾമാനക്കേടിൻ പീഡനമുറയാലെമാനത്തെ തീഷ്ണമാം വജ്രകീലം പോൽ,ചിന്തകളെല്ലാം കാടുകയറിയൊത്തിരിനേരംകഴിയവേ,മരണത്തിൻ മുഖചിത്രംകാണാറുണ്ടുപണ്ടുകാലമെന്നെത്തളർത്തിയപലയിരവുപകലുകളിലൊളിഞ്ഞുകിടക്കുംകരിനിഴലുകൾ, ജീവിതമാം ഉയർച്ചയുടെപടവുകൾതാണ്ടാൻ തന്നാനം പാടവേ,കേൾക്കാംകനത്തമഴയുടെയാരവം പോൽ,ചില ജന്മശിഷ്ടങ്ങളുടെയാരവംതകർന്ന കല്പടവുകൾക്കുകീഴിലെഗതിക്കിട്ടാ കരിനിഴലുകൾ..
ലോക പരിസ്ഥിതി ദിനം
രചന : ഒ.കെ.ശൈലജ ടീച്ചർ✍️ 1974 മുതലാണ് ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദിനാചരണം ആരംഭിച്ചത്. പ്രകൃതിയെ നിസാരമായി കാണരുതെന്നും . അതിന്റെ മൂല്യങ്ങളെ മാനിക്കണമെന്നും ഓർമ്മപ്പെടുത്തുന്ന ദിനമാണിന്ന്.എല്ലാ വർഷവും ജുൺ 5 നാണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ആ വാസവ്യവസ്ഥ…
മണ്ണിലേക്കിറങ്ങാം കൂട്ടരേ..🦶
രചന : വിദ്യ രാജീവ്✍️ മണ്ണൊരുക്കും മാനവനെങ്ങുപോയി…വിളവിറക്കും മഹീതലമെങ്ങുപോയി…അവനിതൻ പച്ചപുതപ്പെങ്ങുപോയി…വൃഷ്ടിതൻ സങ്കൽപ്പമെങ്ങുപോയി..മാളികതൻ എണ്ണം കൂടിപ്പോയി…ധാന്യത്താലേറെ ധനേച്ഛ കൂടിപ്പോയി….പട്ടിണി മരണത്തിനെണ്ണം കൂടിപ്പോയി…അനാഥബാല്യങ്ങൾ കൂടിപ്പോയി…“അധ്വാനം” വെറും വാമൊഴിയായി…മണ്ണിൻ മക്കൾ വെറും കാണികളായി…പ്രകൃതിതൻ സഹനം കഴിഞ്ഞുപോയി..ഇനി വരുമെന്തും നേരിടുക നീ…മതിയാക്കു മതിയാക്കു നിൻ ജല്പനങ്ങൾ…പോരുമോ പോരുമോ…
*കാട്*
രചന : രജീഷ് പി.✍ പ്രളയത്തിനൊടുവിൽഒരു മരംമൂകമായ വാനിൽശിഖരങ്ങൾ നീട്ടിനിശബ്ദമായിനിലകൊണ്ടിരുന്നു..സ്വയം ഒരു മലപോലെ.അകം നിറയെ കാടായിരുന്നു.പച്ചപ്പ് പോയദൈന്യത അശേഷമില്ല.ചില്ലകളിൽകിളികൾ കൂടു കൂട്ടിയിരുന്നു..വർഷകാലമത്രയും നനയാതിരിക്കാൻ..ഒലിച്ചു പോകാത്ത മണ്ണിലത്രയുംവേരുകൾ ആഴത്തിൽപടർന്നിരുന്നു…ഒരു പ്രളയത്തിനുമുന്നിലുംതോൽക്കാതിരിക്കാൻ..നെഞ്ചിലെഉൽക്കാടുകളിലിപ്പൊഴുംമഴ നൃത്തമാടുന്നുണ്ടായിരുന്നു..ഓർമ്മകളുടെതാലോലമേറ്റ്തളരാതെ…കാട്ടു മൃഗങ്ങൾകരിയിലകളിൽപതിഞ്ഞ ശബ്ദത്തോടെനടന്നു നീങ്ങുന്നുണ്ട്..നിശബ്ദതയുടെവനഭയമില്ലാതെപുൽപരപ്പിൽകാർമേഘം കണ്ടുമയിലുകൾചിറക് വിരിച്ചുനിന്നിരുന്നു..ഇണയെതിരഞ്ഞുപ്രണയാർദ്ര മായി.തോരാതെ മഴപെയ്തൊലിക്കുംവരെ…മോഹങ്ങൾ കുത്തൊഴുക്കിൽകടലെടുക്കുംവരെ…മരംഒരു…
പൂതനാമോക്ഷം.
രചന : പള്ളിയിൽ മണികണ്ഠൻ✍ എത്ര കൈത്തലങ്ങളുടെസ്പർശമേറ്റതാണീ മുലകൾഎത്ര ചുണ്ടുകളുടെചൂടറിഞ്ഞതാണീ മുലക്കണ്ണുകൾ…നിയോഗതാപത്തിൽനിശബ്ദമാക്കപ്പെട്ടവളുടെകണ്ണ് കലങ്ങിയതും കനവുരുകിയതുമൊന്നുംകാലം കുറിച്ചുവയ്ക്കാറില്ല.സ്വാതന്ത്ര്യം നഷ്ടമായവളുടെ സ്വപ്നങ്ങളിൽവിശന്നുകരയുന്നൊരു കുഞ്ഞുംവിശപ്പൂട്ടുന്നൊരു പെണ്ണുമുണ്ടെന്ന്കംസഹൃദയങ്ങളെങ്ങനെ തിരിച്ചറിയാനാണ്.?ശാപവചനങ്ങളുടെ തീക്കാറ്റിൽഉടലുരുകി, ഉയിരുരുകിയിട്ടുംമിടിപ്പ് നിലക്കാത്തവളുടെ മുലകളിലിപ്പോഴുംയൗവനം ബാക്കിയുണ്ട്.കൊതിയോടെയെന്റെമാറിടങ്ങളിലേക്ക് നോക്കരുത്..പിടഞ്ഞുതീർന്ന ചുണ്ടുകൾ നുണഞ്ഞുണക്കിയവെറും മാംസകുന്നുകൾ മാത്രമാണവ.ആജ്ഞകളുടെ വാൾമുനകളിൽവഴിനടത്തപ്പെടുന്നവൾക്ക്നിഷേധിക്കപ്പെട്ടുപോയഒരു ജീവിതംകൂടിയുണ്ടെന്നറിയുക..വിലാപങ്ങളുടെ മഴക്കരുത്തിലുംപിറക്കാതെപോയവരുടെഇളംചുണ്ടുകൾ…
ഞാനെന്തിന് നിന്നെയോർക്കണം??
രചന : അശ്വതി ശ്രീകാന്ത്✍ മഞ്ഞവെളിച്ചം കൊണ്ട്നര മറച്ചനഗരത്തിന്റെ വൈകുന്നേരങ്ങളിൽതനിയെ നടക്കുമ്പോഴല്ലാതെ,ഇരുമ്പുചട്ടിയിൽ നൂറ്റാണ്ടുകളായികടല വറുക്കുന്നവൃദ്ധനെ കാണുമ്പോഴല്ലാതെ,ഉടലുരുമ്മാനൊരു വിളക്കുകാൽ തേടുന്നവയറു വീർത്ത പൂച്ചകളെ കാണുമ്പോഴല്ലാതെ,കൗതുകവസ്തുവിന് വിലപേശുന്നവിനോദസഞ്ചാരിയെ കാണുമ്പോഴല്ലാതെ,അയാളെ ചേർന്നുനിൽക്കുന്നപിൻകഴുത്തിൽ പച്ചകുത്തിയ കൂട്ടുകാരിയെകാണുമ്പോഴല്ലാതെ,കല്ലുമാലകൾ വച്ചുനീട്ടുന്നവഴിവാണിഭക്കാരെകടന്നു പോകുമ്പോഴല്ലാതെ,നഗരത്തേക്കാൾ പഴകിയ സിനിമാശാലയുടെപുറംചുമരിലെ പോസ്റ്ററുകൾകണ്ടില്ലെന്നു നടിക്കുമ്പോഴല്ലാതെ,കണ്ണട മറന്നുവച്ചകോഫിഷോപ്പിന്റെപേരോർത്തെടുക്കാൻ ശ്രമിക്കുമ്പോഴല്ലാതെ,ദൈവത്തിന്റെ…
പള്ളുരുത്തിയും മരുന്നുകടയും പിന്നെ പുലയ വാണിഭവും …….
രചന : മൻസൂർ നൈന✍ ഒരു പ്രദേശത്തിന് എങ്ങനെ‘ മരുന്നു കട ‘ എന്ന പേര് വന്നുവെന്ന അന്വേഷണത്തിൽ നിന്നും നമുക്ക് ഈ ചരിത്രം തുടങ്ങാം . തോപ്പുംപടിയിൽ നിന്നും പള്ളുരുത്തിയിലെ യാത്രയ്ക്കിടയിലാണ് ഈ ചരിത്രം മനസിലേക്ക് കടന്നു വരുന്നത് .ഗോവയിൽ…
