Category: സിനിമ

വരികയാണ് ഞാൻ നിന്നരികിൽ .

രചന : സുരേഷ് പാങ്ങോട് വരികയാണ് ഞാൻ നിന്നരികിൽപഴയകാലത്തിന്റെ ഓർമ്മയിൽ ചാലിച്ചപ്രണയ ഗോപുരം വീണ്ടെടുക്കാൻ.ആശുകം ഏറ്റെന്റെ മാറുപിടയുന്നുസൂര്യ സാരഥിയായി ഞാൻ നിൽക്കുമ്പോൾഗർവ്വം എന്നിൽ പടർന്നു നിൽക്കുന്നപ്രണയം ആയിരുന്നു നീ എനിക്ക്സുപർണ്ണന്റെ തോളിലേറി ഞാൻ വീണ്ടുംവന്നിടുന്നു നിൻ മുന്നിൽമഞ്ഞിൽ പുതച്ച എന്റെ സ്വപ്നങ്ങളേനീയാണ്…

നോവ്.

രചന : ശ്രീരേഖ എസ് മുറിവാഴങ്ങളിൽ നുരഞ്ഞുപൊന്തുന്നപുഴുക്കളെപോലെ ചില ഓര്മ്മകൾ . മദിച്ചു നടക്കുന്ന മനസാക്ഷി മരിച്ചമനുഷ്യരുടെ കർമ്മങ്ങൾചിന്താതലങ്ങളിൽ വണ്ടിനെപ്പോലെമൂളിപ്പറക്കുന്നു . ആട്ടിയകറ്റിയാലു൦അനുസരണയുള്ള നായയെപ്പൊലെകാലടികളിലങ്ങനെ നക്കിതുടച്ചു കിടക്കു൦. പാതിവിരിഞ്ഞ ദളങ്ങളെപാതിരാവിന്റെ മറവിൽകശക്കിയെറിയുന്ന നപു൦സകങ്ങൾ. എവിടെ നോക്കിയാലു൦മനസ്സുമരവിക്കുന്ന ദ്യശ്യങ്ങൾ മാത്ര൦.ആടിത്തീരാതെ അരങ്ങിൽതന്നെകൊഴിഞ്ഞുവീഴുന്നു ചില…

അവർ.ഒരു മറവിക്കവിത.

രചന : ജയൻ മണ്ണൂർകോട് ഒരു നീളൻ മൂകതവിചാരങ്ങളിൽ ചുളിവുകൾകാഴ്ചകളിൽ മങ്ങലിൻ മാറാലബോധം സ്വയം ശത്രുവാകുന്നുഉൾനാക്കിൽ മത്തുനീരൊട്ടുന്നുഞാനൊരു മറവിക്കവിതയിലവരെ വെളിപ്പെടുത്തുന്നു.. ഭാഷയിൽ ജീവൻ നട്ടൊരു പ്രപഞ്ചകൻഅതിൽ ശബ്ദം ലയിപ്പിച്ചൊരു പ്രേരിതഅപ്പുറമിപ്പുറം അവരിരുന്നപ്പോൾഒരു പ്രാണകിരണം പതിയെപ്പരന്നു.. നിരന്തരം ദൃഷ്ടിയിലൊരു മഹത്വാകാംക്ഷിനിരന്തരം പ്രജ്ഞയിലൊരു ഗഹനാനുമാനിഅപ്പുറമിപ്പുറം…

ജീവിതച്ചെരാത്

രചന : അമിത്രജിത്ത്. സ്വപ്നങ്ങൾ,മിനുക്കിത്തുടച്ച്ഒരു ഓട്ടു വിളക്കിന്റെഅരണ്ട വെളിച്ചത്തിലും. അഴലിന്റെ,തിരി കൊളുത്തിജീവിതമാകും ചെരാതിന്‍നേര്‍ത്ത വെട്ടത്തിലും. ഒരു മിന്നാമിനുങ്ങായിപാറിപ്പറന്നു പോകുന്നഇത്തിരിവെട്ടം തീർക്കുന്നമിന്നായം കാണും കുശലങ്ങള്‍….!

ചെറിമരം പ്രണയിനിയാണ്.

രചന : രാജു കാഞ്ഞിരങ്ങാട് സൂര്യൻ്റെ ഊഷ്മള നിശ്വാസമേറ്റ്വികാരവിവശയായ ചെറി മരംപതഞ്ഞു പൊങ്ങുന്ന മാസ്മര –മദഗന്ധംപച്ചമണ്ണിൻ്റെ പൗരാണിക പുൽത്ത –കിടിൽശരത്കാലത്തെ പൊഴിഞ്ഞുവീണയില നോക്കൂ ;ചെറി മരം പ്രണയിനിയാണ് !രാത്രിയിൽ കാമാർത്തയായ പുതു –പ്പെണ്ണിനെപ്പോലെ ചാന്ദ്രരശ്മികളെകാത്തു നിൽക്കും നഗ്നനവോഢകളുടെ മുലകൾ പോലെതുള്ളി പോകുന്ന…

വേനൽമഴച്ചിത്രങ്ങൾ

രചന : ഷാജു. കെ. കടമേരി വേനൽകിനാവുകൾപൊട്ടിയൊലിക്കുംകനല് പൂക്കുന്ന നട്ടുച്ചയിൽചോർന്നൊലിക്കുന്ന ജീവിതത്തിന്റെഇടനെഞ്ചിലേക്ക്കിതച്ച് പെയ്യുന്ന മഴമുത്തുകൾകത്തുന്ന വാക്കുകളിൽ പിടയ്ക്കുന്നകവിത കൊത്തുന്നു. ഇരുള് കോരിക്കുടിച്ച കാലത്തിന്റെഹൃദയം കുത്തിപ്പിളർന്ന്കനല് കോറി വരഞ്ഞിട്ടആകാശ കുഞ്ഞ്മേഘചിറകുകൾചങ്ക് പൊട്ടിക്കരയുന്നമണ്ണിലേക്ക് പറന്നിറങ്ങി ഇലയനക്കങ്ങളിൽ ഉമ്മവച്ച്കലികാലഭൂപടം വരഞ്ഞ് വച്ചനെഞ്ചിടിപ്പുകളിലേക്ക്ഓർമ്മകൾ കോരിയൊഴിച്ച്കൈകാലിട്ടടിക്കുന്നു. ഒടുക്കത്തെ വിലാപങ്ങളുംകെട്ടടങ്ങാൻ…

ശ്രീപാദ പത്മം ജനി മോക്ഷ ദായകം.

വാസുദേവൻ ചിത്രാമ്മക്ക് പദ്മഭൂഷൺ … മലയാളത്തിന്റെ വാനമ്പാടിക്ക് ഇത്തിരി വൈകിയിട്ടാണെങ്കിലും… ഗായികക്ക് ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്ന് ‘ ശ്രീരാമ നാമം.’ സിനിമാ മാധ്യമം കാലിക മൂല്യച്യുതിക്കെതിരെ ചൂണ്ടു വിരൽ.. ഭാഷയെ മതലക്ഷ്മണരേഖകളിൽ തളച്ചിട്ട പണ്ഡിതപ്പട. അന്തർജ്ജനം അറബി പഠിപ്പിക്കുന്നതിൽ അസഹിഷ്ണുതയോടെ….…

കപോതി

രചന : തോമസ് കാവാലം അന്തിമയക്കത്തിലൊരേഴയാം കപോതിഗമിക്കുന്നിമ്പമായ് നഗരവിഹായസ്സിൽപന്തികേടുകാണുന്നോ, കണ്ണുകളുന്തി നീനോക്കുന്നോ പഥികാ! അവളുടെ നെഞ്ചതിൽ? ചിലന്തിയെപ്പോലെ നിൻമനം നിർലോപംചതിക്കുഴികൾ തീർക്കുന്നവളുടെ വഴിയിൽവലകെട്ടി തലനീട്ടി ഇരയെ വെട്ടിലാക്കാൻഇമപൂട്ടിയൊരു മുനിയെപ്പോലിരിക്കുന്നു. കണ്ണുമഞ്ചിയൊരു നിശാശലഭം പോൽഏതു വിളക്കിന്നഗ്നിയിലെരിഞ്ഞവൾ?ഏതോ ചുവരുകൾക്കുള്ളിൽ കുടുങ്ങിയോ?വലയിൽ വീണവളെ മുഴുവൻ വിഴുങ്ങിയോ?…

ചൂത്.

രചന : ശ്രീകൃഷ്ണ കാലങ്ങൾക്കിപ്പുറംഅർത്ഥമില്ലാത്തൊരുവാക്കുകൊണ്ട്ഞാനെന്റെ മരണത്തെഒറ്റുകൊടുക്കുന്നു,,, അങ്ങനെആത്മഹത്യയുടെവളവിൽ വച്ച്ഞാനൊരുചൂതാട്ടക്കാരനായിപരിണമിക്കുന്നു,,, ആദ്യ പന്തയത്തിൽഎനിക്കെന്റെ ധനവും,,രണ്ടാമത്തേതിൽരാജ്യവും,,മൂന്നാമത്തെ പന്തയത്തിൽസൗഹൃദവുംഎനിക്ക് നഷ്ടമാകുന്നു… ഒടുവിലത്തെപന്തയം കൊണ്ട്പാതിമെയ്യായപത്നിയെയുംഅവളുടെ സ്വപ്നങ്ങളെയുംചൂതു പലകയിൽപണയം കൊടുക്കുന്നു… പരാജിതനായിതലകുനിക്കവേപെണ്ണവൾ എന്റെമുഖത്ത് തുപ്പുന്നു,, ദുരയുടെ കറുത്തപൂമുഖത്ത് നിന്നുംഞാൻപുറത്താക്കപ്പെടുന്നു,, അവിടെ വച്ചാണ്എന്റെ കൈത്തണ്ടയിലെനിലച്ചുപോയവാച്ചിൽ നിന്നുംകുരുങ്ങി ചത്ത നിലയിൽസമയത്തെ ഞാൻകണ്ടെടുത്തത്,,,അതിന്റെ…

കാലം പഴയതാണ്.

രചന : കൃഷ്ണൻ കൃഷ്ണൻ കാലം പഴയതാണ്ഇന്നലെ മരിച്ചുപോയമുത്തച്ഛൻമുൻപുള്ള ഏതോ അഭിമുഖത്തിൽ വിതുമ്പിപ്പോയി ,പഴയ ഓർമ്മകളായിരുന്നു.അയാൾക്കൊരുഇല്ലമുണ്ടായിരുന്നു.ആ ഇല്ലംവിയർക്കുന്നവനും പണിയെടുക്കുന്നവനുംഅടിച്ചമർത്തപ്പെട്ടവനുംഅധ:കൃതനുംഅഭയ കേന്ദ്രമായിരുന്നു.സൂര്യതേജസുള്ള നേതാവിനുംഅവിടെ ഒളിവുകാലമുണ്ടായിരുന്നു.അദ്ദേഹത്തിന്റെ വിസർജ്ജ്യംചട്ടിയിലെടുത്ത് കൊണ്ടു കളയുമ്പോൾവിതുമ്പി കൊണ്ട് അദ്ദേഹം ചോദിച്ചുവത്രേ…പൊന്നോ …ഈ കടങ്ങൾ ഞാൻഎങ്ങിനെയാണ് വീട്ടുന്നതെന്ന് …അതോർത്തായിരിക്കാം അഭിമുഖത്തിൽആ മുത്തച്ഛൻ…