രചന : കൃഷ്ണൻ കൃഷ്ണൻ

കാലം പഴയതാണ്
ഇന്നലെ മരിച്ചുപോയ
മുത്തച്ഛൻ
മുൻപുള്ള ഏതോ അഭിമുഖത്തിൽ വിതുമ്പിപ്പോയി ,
പഴയ ഓർമ്മകളായിരുന്നു.
അയാൾക്കൊരു
ഇല്ലമുണ്ടായിരുന്നു.
ആ ഇല്ലം
വിയർക്കുന്നവനും പണിയെടുക്കുന്നവനും
അടിച്ചമർത്തപ്പെട്ടവനുംഅധ:കൃതനും
അഭയ കേന്ദ്രമായിരുന്നു.
സൂര്യതേജസുള്ള നേതാവിനും
അവിടെ ഒളിവുകാലമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ വിസർജ്ജ്യം
ചട്ടിയിലെടുത്ത് കൊണ്ടു കളയുമ്പോൾ
വിതുമ്പി കൊണ്ട് അദ്ദേഹം ചോദിച്ചുവത്രേ…
പൊന്നോ …
ഈ കടങ്ങൾ ഞാൻ
എങ്ങിനെയാണ് വീട്ടുന്നതെന്ന് …
അതോർത്തായിരിക്കാം അഭിമുഖത്തിൽ
ആ മുത്തച്ഛൻ വിതുമ്പിയത്.
ഉയിർ മുതലാളിത്വത്തിന്റെ കീഴിൽ
ഞെരിഞ്ഞമർന്നവർക്കും
വിശക്കുന്നവർക്കും
അപമാനിതർക്കും
അടിമകൾക്കും വേണ്ടി
മണ്ണിൽ അവതരിച്ച
ദൈവം തന്നെയല്ലേ…
എ കെ ജി യായി അയാളുടെ മുന്നിൽ നിന്നത്.
അങ്ങിനെ വിതുമ്പിയാണ് ആ മുത്തഛൻ കരഞ്ഞത്..
തിരിച്ചറിയാൻ
ആർജവമുള്ള
ആരുണ്ട്
പുതിയ ന്യൂജൻ തലമുറയിൽ,
സുഖസ്വർഗ്ഗീയത അനുഭവിക്കുന്ന
പുതിയ രാഷ്ട്രീയത്തിൽ
ഹൃദയം ഹൃദയവുമായി വേർപ്പെട്ടു നിൽക്കയല്ലേ..
നേതൃഹൃദയം ചില സുഖ വാഴ്വിൽ രമിക്കയല്ലേ..
ചില ചില തോൽവികൾ ഒരിക്കലും തോൽക്കാത്ത നിങ്ങളെ
തേടി തേടി വരികയല്ലേ …

കൃഷ്ണൻ കൃഷ്ണൻ

By ivayana