ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !
രചന : സുരേഷ് പാങ്ങോട്

വരികയാണ് ഞാൻ നിന്നരികിൽ
പഴയകാലത്തിന്റെ ഓർമ്മയിൽ ചാലിച്ച
പ്രണയ ഗോപുരം വീണ്ടെടുക്കാൻ.
ആശുകം ഏറ്റെന്റെ മാറുപിടയുന്നു
സൂര്യ സാരഥിയായി ഞാൻ നിൽക്കുമ്പോൾ
ഗർവ്വം എന്നിൽ പടർന്നു നിൽക്കുന്ന
പ്രണയം ആയിരുന്നു നീ എനിക്ക്
സുപർണ്ണന്റെ തോളിലേറി ഞാൻ വീണ്ടും
വന്നിടുന്നു നിൻ മുന്നിൽ
മഞ്ഞിൽ പുതച്ച എന്റെ സ്വപ്നങ്ങളേ
നീയാണ് എനിക്ക് ചെമ്പക പൂവിന്റെ നിറമാർന്ന കളകം.
ഒരു അതിഥിയായി വന്നിടുകയാണ് നിൻ അരികിലെങ്കിലും
സാഗരം പോലെയാണ് ഞാൻ വരിക.
ഹൃദയത്തിൽ മൗലിയായി ഉറപ്പിച്ചിടുമീ പ്രണയ ബിംബം..
നീ ഇല്ലാത്തൊരു ദിനം എൻ മനസ്സിലേറ്റിടുന്ന ദുഃഖഭാരം
ആരും അറിയാതെ ഞാൻ മൂടിവെയ്ക്കുന്നൂ
ഓരോ പകലിലും നിൻ സുഗന്ധം
നീ ഇല്ലാതെ തളിർക്കില്ല എന്റെ മകരന്ദം
അറിയാതെ ഞാൻ പ്രണയിച്ചുപോയി
ഈ താഴം പൂവാം സുന്ദരി നിന്നെ ❤❤

സുരേഷ് പാങ്ങോട്

By ivayana