ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

സുഭദ്രേട്ടത്തി

രചന : മാധവ് കെ വാസുദേവ് ✍ അയാൾ. അയാൾ അങ്ങിനെയാണ്. അങ്ങിനെയേ അയാളെ അതിൽ പിന്നെ ഇത്രനാളും എല്ലാവരും കണ്ടിട്ടുള്ളു. പിന്നിൽ തിരയാടിച്ചാർക്കുന്ന കടലോ അതിൽ മുങ്ങിച്ചാവാൻ ഒരുങ്ങുന്ന സൂര്യന്‍റെ നിലവിളിയോ കടൽ കാറ്റിന്‍റെ കണ്ണുനീരിന്‍റെ ഉപ്പുരസമോ അയാളെ അലസോരപ്പെടുത്തിയില്ല.…

ദൈവക്കണ്ണീർ

രചന : ഷാഫി റാവുത്തർ✍ നക്ഷത്രമൊന്നല്ലോമണ്ണിൽ കിടക്കുന്നു…ദൈന്യത മുറ്റിയകാഴ്ചയായ് മാറുന്നു…കെട്ടകാലത്തെന്നുംവെട്ടം പരത്തിയോൾതിട്ടമില്ലാതെന്നുംനേട്ടങ്ങളേകിയോൾകാക്കയേം പൂച്ചയേംകാട്ടിത്തൻ മക്കളെഅന്നം കൊടുത്തുമ്മനല്കീയുറക്കിയോൾകാക്കയ്ക്കുകൊത്തുവാൻനടതള്ളിയെറിയുന്നുദൈവമീ മണ്ണിൽകരഞ്ഞു മയങ്ങുന്നു…മാതാവുമാത്മാവു-മൊന്നു തന്നെമാതാവുജീവന്റെനാന്ദി തന്നെവാഴ്‌വിന്റെ ദൈവമേനിന്റെ കണ്ണീരിന്റെശാപവും പേറിക്കഴിയുന്നവർ…എല്ലുനുറുങ്ങുന്നവേദനയേറ്റതുംതാങ്ങായി താരാട്ടിനീണംപകർന്നതുംഛർദ്ദിയുമമേദ്യവുംകയ്യാലെവാരിയുംകരളിന്റെ കഷ്ണമായ്കൊണ്ടു നടന്നതുംപട്ടിണിയുണ്ടമ്മമൃഷ്ടാന്നമൂട്ടിയുംപനിച്ചൂടിലുഴറുമ്പോപുതപ്പായിമാറിയുംവിറയ്ക്കും കരങ്ങളിലുറപ്പിൻ തലോടലായ്രാവുകൾ പകലാക്കിമാറ്റിയ കരുതലുംവേവുന്ന വേദനപൊളിച്ചതങ്കമായ്ഇന്നും തിളങ്ങുന്നുപൊൻ പ്രകാശം…അന്ധർക്കു കാണുവാ-നാവില്ല…

വയൽപൂക്കൾ

രചന : ശ്രീകുമാർ എം പി ✍ താരിരം താരാരോ തക തകതാരിരം താരാരോതാരിരം താരാരോ തക തകതാരിരം താരാരോഎങ്ങോട്ടു പോകുന്നെ പെണ്ണാളെഎങ്ങോട്ടു പോകുന്നെഇത്ര തിടുക്കത്തിൽ നിന്നൊന്നുകാര്യം പറഞ്ഞു പോടീ(താരിരം താ……) തൈയ്യുകൾവാങ്ങാനായ് നമ്മുടെ കാർഷികഭവനത്തിൽനല്ലയിനങ്ങള് പല പലവിത്തുകളുമുണ്ടെഎന്തിനാ നമ്മളിന്ന് കറിയ്ക്കായ്കണ്ടവ…

ഭ്രാന്തന്റെ ചങ്ങലക്കിലുക്കങ്ങളും –
ഋതുക്കളും

രചന : ജലജ സുനീഷ് ✍ ഭ്രാന്തന്റെ ചങ്ങലക്കിലുക്കങ്ങളും –ഋതുക്കളുംആവർത്തനം കൊണ്ടെന്നെവീർപ്പുമുട്ടിക്കാറേയില്ല.നോക്കി നോക്കിയിരിക്കുമ്പോൾഉറഞ്ഞുകൂടുന്ന മഴമേഘത്തെപ്പോലെഎപ്പോൾ പെയ്യുമെന്നറിയാത്തചിലത്പിന്നെയുമവശേഷിപ്പിച്ചിരിക്കും.നിഗൂഢമായ രഹസ്യങ്ങളിലേക്ക്മനസിറക്കിഞാനങ്ങനെ കണ്ണടച്ചിരിക്കുംഭ്രാന്തന്റെ കോടിയ ചിരിയുംകരച്ചിലും ഒരിക്കലുമെന്നെഅസ്വസ്ഥതപ്പെടുത്തിയില്ല.കേട്ടുകേട്ടു മതിവരാത്തമഴശബ്ദങ്ങളെപ്പോലെഞാനതിനെതോരാതൊളിച്ചു വെച്ചിട്ടുണ്ട്.അയാളുടെ നോട്ടങ്ങളിലെതീക്ഷണതയിൽഒരു വേനലിന്റെ കനലുകളുംമഞ്ഞുമലകൾപ്പുറംകാഴ്ച്ചയെത്താത്ത സ്വപ്നങ്ങളുമുണ്ട്.വാക്കുകളുടെ മൂർച്ചയിൽജയപരാജയങ്ങളുടെവസന്തവും ശിശിരവും പേറിഅയാളങ്ങനെ നടന്നു പോവാറുണ്ട്.മാറ്റിവെച്ചിട്ടുണ്ട് നിന്റെഭ്രാന്തിന്റെ ചങ്ങലകളിലൊന്ന്.വേണമെന്ന്…

ഗുരുസന്നിധിയിലേയ്ക്ക് വീണ്ടും

ചന്ദ്രൻ തലപ്പിള്ളി✍ ശ്രീ ചന്ദ്രൻ തലപ്പിള്ളി നടത്തിവരുന്ന ഗുരുദേവഗീത എന്ന കാവ്യത്തിൻ്റെ അവലോകനം പലവിധകാരണങ്ങളാൽ മുടങ്ങിപ്പോയ കാവ്യവിചാരം പുന:രാരംഭിക്കുന്നു.ശ്രീ ഷാജി നായരമ്പലം രചിച്ച ‘ഗുരുദേവഗീത ‘കാവ്യ സമാഹാരത്തിലെ ‘ചട്ടമ്പിസ്വാമികളും നാണനും ‘എന്ന കവിത –ശ്രീനാരായണഗുരുവിനോട് അമിതമായസ്നേഹവാത്സ ല്യ ങ്ങളുണ്ടായിരുന്നുവെങ്കിലും ഗുരുവിന്റെബിംബ പ്രതിഷ്ഠസംബന്ധിച്ച്…

പ്രതീക്ഷ

രചന : പട്ടം ശ്രീദേവിനായർ ✍ വിണ്ണിൽ ചിരിക്കുന്ന രാജകുമാരന്,മണ്ണിലെപെണ്ണിനോടാത്മാനുരാഗം……..!കാട്ടിലെവന്മരക്കൂട്ടത്തിനാകെ ,ചോട്ടിലെ,പുല്മേടപ്പെണ്ണിനോടാശ!അക്കരക്കൂട്ടിലെ തത്തമ്മ പെണ്ണിനെ,ഇക്കരനിന്നു കലമാൻകൊതിച്ചു!നാട്ടരുവിയോടൊത്തു നടക്കുവാൻ,കാട്ടാനക്കൊമ്പന് വീണ്ടുമൊരാശ…..ആശ നിരാശകൾ നിശ്വാസമായപ്പോൾനോക്കിനിന്നൊരു കുയിലമ്മ ചൊല്ലി…….!കിട്ടില്ല കിട്ടില്ല ഒന്നും നിനക്കായ്..സൃഷ്ടിച്ചവൻ നിന്നെ രക്ഷിച്ചു കൊള്ളും…മുറ്റും പ്രതീക്ഷകൾ നിൻ പക്കൽ വേണ്ടാ..മറ്റെല്ലാമീശ്വരൻ തൻകളിയല്ലേ …..?”എന്തൊക്കെയാണെന്റെ…

*മിഷിഗൺ റോച്ചസ്റ്റർ ഹിൽസ് സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ദൈവാലയത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് അനുഗ്രഹീതമായ തുടക്കം*

ഫാ.ജോൺസൺ പാപ്പച്ചൻ✍ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലുൾപ്പെട്ട റോച്ചസ്റ്റർ ഹിൽസ് സെൻ്റ് ഗ്രീഗോറിയോസ് ഇടവക അനുഗ്രഹകരമായ 25 വർഷങ്ങൾ പിന്നിടുന്നു. പരിശുദ്ധ കാതോലിക്കാ ബാവാ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ, ഭദ്രാസന അസിസ്റ്റൻറ്റ് മെത്രാപ്പോലീത്ത…

ഇന്നൊരു കല്യാണത്തിന് പോയി.

രചന : അബ്രാമിന്റെ പെണ്ണ് ✍ ഇന്നൊരു കല്യാണത്തിന് പോയി. നേര് പറഞ്ഞാൽ തീരെ താല്പര്യമില്ലാതെയാണ് പോയത്..അതിന്റെ ഒന്നാമത്തെ കാരണം കല്യാണത്തിന് പോയാൽ ആടുകളുടെയും കോഴികളുടേയുമൊക്കെ കാര്യം പ്രതിസന്ധിയിലാകുമെന്നുള്ളത്.. രണ്ടാമത്തെ കാര്യം,,, സൂര്യനെ പിടിച്ച് കല്യാണമണ്ഡപത്തിന് മുകളിൽ കസേരയിട്ട് ഇരുത്തിയാൽ പോലും…

മാടം

രചന : ദുർഗ്ഗാ പ്രസാദ് ബുദ്ധ ✍ ഇരുട്ടിൽ ഇലവിൻ ചോട്ടിൽകയർപൊട്ടിച്ചു വന്നതാംപയ്യിനെപ്പോൽ നാലു കാലിൽവാവച്ചണ്ണൻ്റെ പീടിക ചുണ്ണാമ്പുവിരലാൽത്തൊട്ടപുള്ളികൾ മെയ്യിലൊക്കെയുംമുക്രയിട്ടു കുതിക്കാനായ്-കരിങ്കല്ലിൻ കുളമ്പുകൾ മെലിഞ്ഞ കൈകളാൽ വാവ –ച്ചണ്ണനൊന്നു തലോടിയാൽചുരന്നൂ ചായ, പൈക്കുട്ടിപോലെ നക്കുന്നു മഞ്ഞല പറ്റുകാർ പമ്മി നീങ്ങുമ്പോൾകുത്താനായ്ച്ചുരമാന്തിയുംകാക്കത്തമ്പ്രാട്ടിമാർക്കേറിഇരിക്കാൻ പുറമേകിയും…

എന്റെ ജോൺ പോൾ സാറ് മരിച്ചതല്ല ,നമ്മുടെ വ്യവസ്ഥിതി കൊന്നതാണ് !

ജോളി ജോസഫ് ✍ കഴിഞ്ഞ ജനുവരി 21 ന് പ്രശസ്ത സംവിധായകൻ വൈശാഖിന്റെ ‘ മോൺസ്റ്റർ ‘ എന്ന സിനിമയിൽ ഒരു ചെറിയ പ്രത്യേക തരം വേഷം ചെയ്യാൻ എന്നെ വിളിച്ചിരുന്നു … ഒരുപാട് ആളുകൾ ഉള്ള ഒരു രാത്രി മാർക്കറ്റ്…