താജ് മഹൽ .
രചന : ജോർജ് കക്കാട്ട് ✍️ പ്രണയിതാക്കളുടെ എക്കാലത്തെയും ആഗ്രഹമാണ് താജ്‌മഹൽ ഒന്ന് കൺകുളിർക്കെ കാണുക എന്നത് ..അങ്ങനെ എന്റെ പ്രണയിനിയുമായി ആ പ്രണയ സൗധത്തിന്റെ മുൻപിൽ കൈകോർത്തു നിന്ന് .. ആ മാർബിൾ കൊട്ടാരം ചുറ്റികൊണ്ട് .. ഈ പ്രണയ…
പ്രണയ കല്ലോലിനി
രചന : മായ അനൂപ് (പ്രണയദിനത്തിന് )✍️ കവിതയായ് എഴുതിയാൽ ഒരുനാളും തീരാ-തങ്ങൊഴുകുന്ന പ്രണയകല്ലോലിനി നീശിശിരമാസക്കുളിർ തെന്നലിൽ അലിയുമെൻഅനുരാഗവല്ലി തൻ പൂവാണ് നീഎൻ സ്വപ്ന തീരത്തിലെന്നെ എത്തിച്ചൊരുപ്രണയ നദിയിലെ തോണിയോ നീപ്രാലേയ കുങ്കുമം ചാർത്തി വരുന്നൊരു പാതിരാ തിങ്കൾ നിലാവല നീപണ്ടേതോ…
അടയാളം
രചന : സുധീഷ് സുബ്രഹ്മണ്യൻ (പ്രണയദിനത്തിന് )✍️ ഉള്ളംകയ്യിലേക്ക് നോക്കവേ,ഭൂപടം പഠിക്കുന്ന കുട്ടിയായി രൂപമാറ്റം സംഭവിക്കുന്ന,ജീവിയാകുന്നു ഞാൻ. തഴമ്പുകൾ;കടന്നുവന്ന വഴികളിലെവരണ്ട കുന്നുകളെ ഓർമ്മിപ്പിക്കുന്നു.ചിതറിക്കിടക്കുന്ന രേഖകൾ;അപൂർണ്ണമായ പ്രണയങ്ങളിലേക്കു വെട്ടിയ, വഴികളാകുന്നു.ചുളുങ്ങിപ്പോയ തൊലിയിൽ;ജീവിതം ഒരു കണ്ണാടിയായി തെളിയുകയാണ്.നടുവിലൊരു മുറിപ്പാടുണ്ട്.എന്റെ കൈപ്പടത്തിന്റെ തിരിച്ചറിയൽ രേഖ.! നോക്കൂ…അതിനെ…
എൻ്റെ പ്രണയമേ,
രചന : സന്തോഷ് പെല്ലിശ്ശേരി (പ്രണയദിനത്തിന് )✍️ എൻ്റെ പ്രണയമേ , എൻ ജീവശ്വാസമേ ,എൻ്റെയീ ഹൃദയത്തിൻ പരിമളമേ…നിൻ മിഴികളെത്രയോ നിഗൂഡമെന്നോമലേ…നിൻ മിഴികൾക്കെന്തിത്രയൂഷ്മളത…?ഞാനുരുകിപ്പോകുന്ന അഗ്നിയുണ്ടാ കണ്ണിൽ,ഞാൻ മുങ്ങിത്താഴുന്ന ആഴവുമുണ്ടവിടെ…ആർദ്രമീയാഴങ്ങളിൽ നിന്നീ തീനാളങ്ങൾ…ആശ്ചര്യം , തൊടുക്കുവതെങ്ങിനെ നീ…?നിൻ മിഴികളെന്നിലെ ശിൽപ്പിക്കു ചോദന ,നിനക്കായി…
പ്രിയ വിച്ചു,
രചന : മിനി ഉണ്ണി (പ്രണയദിനത്തിന് )✍️ പ്രിയ വിച്ചു,എന്റെ ഈ കുറിപ്പ് നിന്നെ അത്ഭുതപ്പെടുത്തുമെന്ന് എനിക്കറിയാം. രണ്ട് വർഷം ഒരുമിച്ച് ഉണ്ടായിട്ടും മനസ്സിന്റെ കോണിൽ ഒളിപ്പിച്ച നനുത്ത സ്വപ്നങ്ങളുടെ കൂട് നിന്റെ മുന്നിൽ തുറക്കാനുള്ള ധൈര്യം ഉണ്ടായില്ല എനിക്ക്. അർജുനൻ…
നിന്നെ ഞാൻ,
രചന : വത്സലജിനിൽ (പ്രണയദിനത്തിന് )✍️ ഇനിയെത്ര വരികളിൽ പ്രണയമേ,, നിന്നെ ഞാൻ,,കാണാക്കിനാവായിക്കുറിച്ചു വയ്ക്കും…ഇനിയെത്ര ജന്മങ്ങൾ പ്രണയമേ നിന്നെ ഞാൻജീവന്റെ ജീവനായി തഴുകിനിൽക്കും…ഇനിയെത്ര മോഹങ്ങൾ പ്രണയമേ നിന്നെ ഞാൻമയിൽപ്പീലിതുണ്ടായൊളിച്ചു വയ്ക്കും….ഇനിയെത്ര ദാഹങ്ങൾ പ്രണയമേ നിന്നെ ഞാൻമഞ്ചാടിമണികളായി കോർത്തു വയ്ക്കും….ഇനിയെത്ര കാലങ്ങൾ പ്രണയമേ,…
വിനു,
രചന : സിജി സജീവ് (പ്രണയദിനത്തിന് )✍️ വിനു,,എങ്ങനെ തുടങ്ങണം എന്നറിയില്ല,, തെറ്റാണെങ്കിൽ ഒന്നും കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്ന് മാത്രം കരുതണം,, എന്നിലെന്താണ് നിന്നെ കണ്ടന്നാൽ മുതൽ സംഭവിക്കുന്നതെന്നു എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല,, പക്ഷേ ഒന്നിപ്പോൾ തോന്നുന്നു,, ഞാൻ ഇതുവരേക്കും തേടി…
പ്രേമമുണരുമ്പോൾ.
രചന : ഷൈലകുമാരി (പ്രണയദിനത്തിന് )✍️ പ്രാവിനെപ്പോലെ കുറുകുന്നു,പ്രാണവായുവിൽ,പ്രേമമുണരുമ്പോൾ.പ്രിയമോർമ്മകൾ കൂട്ടിനെത്തുന്നു,പ്രാണഹർഷമായ്,പ്രിയമാർന്ന ചിന്ത!ആർദ്രമായ് പിടയുന്നുചിത്തം,ആലോലമായ് വിടരുന്നു,ആനന്ദമേ നീയണയുമ്പോൾ.മനസ്സെന്തോ തിരയുന്നു മൂകംമിഴിക്കോണിൽ വിടരുന്നു നാണംമൃദുലം ആർദ്രമീ വികാരം!പ്രണയമേ നിന്റെ സ്നേഹത്തണലിൽ,പ്രിയമോടെയുറങ്ങിയുണരാനീ-പ്രണയമാനസ മോഹിച്ചിടുന്നു!
പ്രിയനേ,
രചന : ജോളി ഷാജി (പ്രണയദിനത്തിന് )✍️ പ്രിയനേ,നിനക്കായൊരു ലേഖനം കുറിക്കാൻ തൂലിക കയ്യിലെടുത്തപ്പോൾ എവിടെനിന്നോ ഒഴുകിയെത്തിയൊരു കുളിർക്കാറ്റ് എന്റെ മേനിയെ പുൽകി കടന്നുപോകുന്നല്ലോ…. ഒരുപക്ഷെ നിന്റെ സാമിപ്യം ഞാൻ കൊതിക്കുമ്പോഴൊക്കെ നീയെന്നിൽ ഒരു തലോടലായി കടന്നുവരുന്നതാവുമോ.. പിന്നെന്റെ ഓർമ്മകളിൽ നീയും…
ഇന്ന് ലോക റേഡിയോ ദിനം.
അരവിന്ദൻ പണിക്കശ്ശേരി ✍ റേഡിയോ ശ്രോതാവായിരുന്ന ഒരുവൻ പെട്ടന്നൊരു ദിവസം റേഡിയോ അവതാരകനാവുന്നു !ആശ്ചര്യത്തോടെ മാത്രമേ ഇന്നും അതോർക്കാൻ കഴിയൂ. സകലകലാവല്ലഭനായ ജ്യേഷ്ഠസുഹൃത്ത് ശ്രീ.കെ.പി.കെ. വെങ്ങരയോടാണ്നന്ദി പറയേണ്ടത്. ഉമ്മൽ ഖ്വയിൻ റേഡിയോ മലയാള വിഭാഗം പ്രോഗ്രാംഡയറക്ടറായി അദ്ദേഹം ചുമതലയേറ്റപ്പോൾ സുഹൃദ് വലയത്തിലുള്ളവരെയും…
