ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

നീ…

രചന : റഫീഖ്. ചെറവല്ലൂർ* ഗർവ്വിന്റെ പാരമ്യങ്ങളിൽഗമിക്കുന്ന നിനക്കറിയുമോഗഹനമാം ജീവൻ നിലക്കുന്ന നിമിഷം ?നമിക്കാത്ത നിന്റെ ശിരസ്സും,നാമം ജപിക്കാത്ത നാവുംനടന്നു തീരാത്ത വഴികളുംനിശ്ചലമാകില്ലെന്നോ നിന്റെ ബോധം?നിറവയറിൽ നിന്നുമിറങ്ങിവന്ന നിനക്കെന്നുംനിറച്ചുണ്ട വയറിനെക്കുറിച്ചേ നിനവുള്ളൂ…പാതി പോലുമൊരിക്കലും നിറയാതെ,പതിതപാതകളിൽ നിരന്തരംപരിതപിച്ചുണങ്ങുന്ന വയറും,പട്ടിണിപ്പാലു വരണ്ട മാറിലെപൈതങ്ങളുടെയള്ളിപ്പിടിച്ച തേങ്ങലുംപാരിടം…

വരയും വരിയും*

രചന : സജി കണ്ണമംഗലം* ഇളവെയിൽ കൊണ്ടു വൃക്ഷങ്ങളാകവേതളിരു തങ്ങളിൽ ചുംബിച്ചു നിൽക്കയായ്കളിചിരിക്കൊഞ്ചലുന്മേഷദായകംവെളുവെളെച്ചിന്നുമർക്കാംശുവേൽക്കയാൽ ഹരിതതീരം , ജലം,വായുവൊക്കെയുംവിരളമാകാതിരിക്കുവാൻ ഭൂമിയിൽകരതലങ്ങളിൽ കൈക്കോട്ടുമേന്തിയീധരയിലൂർജ്ജം നിറയ്ക്കുന്നു കർഷകർ അറിക നമ്മൾ ശ്വസിക്കുന്ന വായുവുംവറുതി മാറ്റുന്നൊരന്നവും നല്കുവാൻഅരവയർ പോലുമുണ്ണാതെ നിത്യവുംപൊരുതി നേടുന്നു കാർഷികോല്പാദനം അവർ ജയിക്കട്ടെ നമ്മൾ…

ദേവചെമ്പകം.(കഥ)

രചന – ഉണ്ണി അഷ്ടമിച്ചിറ.* എന്നും മഴയുള്ള നാടായിരുന്നിത്. വല്ലപ്പോഴും തലപൊക്കുന്ന സൂര്യൻ ആലസ്യം വിടാത്ത കണ്ണുകളിലൂടെ മരത്തലപ്പിലെ പച്ചപ്പിലേക്കെത്തി നോക്കും , നനഞ്ഞൊട്ടിയ ചിറകുമായി കൊക്കു വിറപ്പിക്കുന്ന കിളികൾക്ക് ലേശം ചൂട് പകരും, മഴ പെയ്തൊഴിഞ്ഞ വഴിയിലൂടെ കുളക്കരയിലെത്തുമ്പോൾ അവിടുള്ള…

അടപതിയൻ*

രചന : ഹരിദാസ് കൊടകര* അടപതിയൻ ഒരു ഔഷധിപ്പച്ചശരീരാദി ദോഷങ്ങൾ നീക്കിഞവരയ്ക്കരികിലായ് നിന്നുപുഷ്ടിയ്ക്കുതകുന്ന സസ്യം സ്വപ്നരാസത്തിലെന്നുംചിതറാതെ വിടരുന്ന നോവ്പതിവിണങ്ങാതെ കാനനച്ചിട്ടയിൽഭൂരഥം ഭ്രമണനാദങ്ങളെകാമിച്ചു ദാഹിച്ചു കത്തുന്നകോമരപ്പാച്ചിൽ.ശമിയായുണരുന്നകസ്തൂരികാ ലതമാളങ്ങൾ കുമിയുന്നനെട്ടുചെവിയൻ പടമുയൽവനം. ഔഷധം താൻതാൻ മുനിപ്പുകൾവിങ്ങുന്ന തീമെയ്യുരുക്കവുംസ്വം എന്നു വിരകുന്ന വേരിൽ ആഭിചാരങ്ങളില്ലാത്തകരണ തന്ത്രജ്ഞതപുതുപുത്തനേടിൽവൃദ്ധി…

എഴുത്തോ നിൻെറ കഴുത്തോ?

ഹാരിസ് ഖാൻ* കലഹങ്ങൾ,വിവാദങ്ങൾ ആശയപരവും, ആമാശയപരവും, വ്യക്തിപരവുമെല്ലാമുണ്ട് ആശയപരമാണേൽ അതിനൊരന്തസുണ്ട്..കലഹങ്ങൾ എല്ലാരംഗത്തുമുണ്ട് അത് വ്യക്ത്യാധിക്ഷേപമാവുന്നു എന്നിടത്താണ് പ്രശ്നം .നമ്മുടെ പൊളിടിക്സ് ഏറെ കുറേ അങ്ങിനെയായി, സാഹിത്യരംഗവും മോശമല്ല.കല കലക്ക് വേണ്ടി, കല ജീവിതത്തിന് വേണ്ടി എന്നീ ആശയങ്ങൾ തൊട്ട് തുടങ്ങിയ കലഹം,…

ലളിതഗാനം*

രചന : ശ്രീരേഖ. എസ്* ഒരു മലരായ് നീ വിരിഞ്ഞുവെങ്കിൽ, എന്നുംചിത്രപതംഗമായ് മുകർന്നിടാം ഞാൻ.ഹൃദയത്തുടിപ്പിലെ പ്രണയാക്ഷരങ്ങൾ,നിനക്കായിമാത്രം മൂളിടാം ഞാൻ- നിന്റെചൊടികളിലെന്നും വിരുന്നുവരാം!(ഒരു മലരായ്…..)നീൾ മിഴിപ്പൂക്കളിൽ വിരിയുവതെന്നുംകനവുകളോ, പൊൻതാരകളോ?ഹൃദയത്തിൽ തന്ത്രിയിൽ മീട്ടുവതെന്നുംഅനുരാഗത്തിന്റെ ശീലുകളോ?(ഒരു മലരായ്…..)നിൻ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിപ്പൂക്കളിൽതെളിയുന്നതെന്തു നിൻ പ്രണയമാണോ?മൗനമായ് മൂളുന്ന…

സമ്മാനങ്ങൾ കൈമാറുന്ന കാലമാണ് ക്രിസ്മസ്‌.

ഷീന വർഗീസ് ♥️ പ്രിയപ്പെട്ടവർ തമ്മിലും സഹപ്രവർത്തകർ തമ്മിലുമൊക്കെ സമ്മാനങ്ങൾ കൈമാറുന്ന കാലമാണ് ക്രിസ്മസ്‌.സമ്മാനങ്ങൾ കൊടുക്കുന്നതും കിട്ടുന്നതും എനിക്ക് ഇഷ്ടമാണ് .എന്നാൽ ലഭിക്കുന്ന സമ്മാനങ്ങളുടെ മൂല്യത്തെ നിസ്സാരവൽക്കരിക്കുന്നവരാണ്‌ പലരും എന്നു തോന്നിയിട്ടുണ്ട്.(പ്രത്യേകിച്ച് നമ്മുടെയാളുകൾ) ഒരാൾ നമുക്ക് വേണ്ടി മാറ്റി വയ്‌ക്കുന്ന അവരുടെ…

വൃദ്ധ മാനസം.

രചന – സതി സുധാകരൻ* അന്നു നിന്നെ കണ്ട നാൾ മുതൽനെഞ്ചോടു ചേർത്തു പിടിച്ചതല്ലേമുൾപ്പാതകൾ ഏറെ താണ്ടി നമ്മൾജീവിതനൗക തുഴഞ്ഞതല്ലേമക്കൾക്കു നമ്മളെ വേണ്ടാതായിപ്രായവും ഏറെ കടന്നു പോയി.കാലുറയ്ക്കാതെ നടന്നിടുമ്പോൾ ഊന്നുവടിയായ് നീ കൂടെ വേണംഇനിയുള്ള കാലം കഴിച്ചുകൂട്ടാൻ പിരിയാതെ നമ്മൾ നടന്നിടേണംഈ…

ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു, രോഗം യു കെ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്.

ആശങ്കയുണർത്തി സംസ്ഥാനത്ത് ആദ്യ ഒമിക്രോൺ രോഗ ബാധ സ്ഥിരീകരിച്ചു. യു.കെ യിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം. എട്ടാം തീയ്യതി നടത്തിയ പരിശോധന ഫലമാണ് ഇന്നെത്തിയത്. ആറാം തീയ്യതിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഇദ്ദേഹത്തിനൊപ്പം യാത്ര ചെയ്ത 35 ഒാളം പേർ നിരീക്ഷണത്തിലാണ്.…

വന മഹോത്സവം*

രചന: സാബു കൃഷ്ണൻ* ആഹാ,മനോഹരമീ താഴ്‌വര കണ്ടൂ,ഞാ-നേറെ,യാഹ്ലാദ ചിത്തനായി നിൽപ്പൂ.കാടു പൂത്തു മണം പരത്തുന്നുകാട്ടു പക്ഷിതൻ പാട്ടു കേൾക്കുന്നു.കുന്നിൻ നെറുകയിൽ പൂത്ത മരങ്ങളുംമഞ്ഞല തൂകിയ പൂവഴകും.കുന്നിൻ മുകളിലൊരു നീർച്ചോല,വെള്ളി വരഞ്ഞ ശ്രീ രേഖ പോലെ.മാമല വിടവിലൂടെത്തി നോക്കുന്നുസൂര്യ കിരണ കിരീട ഭംഗി.മലമുടി…