വിക്രമന്റെപ്രതിരോധം …. കെ.ആർ. രാജേഷ്
ജോലികഴിഞ്ഞു വീട്ടിലെത്തിയ വിക്രമൻ, വീടിന്റെ തിണ്ണയിൽ ഉറ്റ സുഹൃത്തായ ശിവദാസനെയും കാത്ത് സിഗരറ്റും പുകച്ചിരിക്കൂകയാണ്,വിക്രമനെ അലട്ടുന്ന ഗൗരവതരമായ ഒരു വിഷയത്തിന് പരിഹാരവുമായിട്ടാണ് ശിവദാസൻ വരുന്നത് , “കേസ്പോലും കൊടുക്കാതെ നിങ്ങളിവിടെ വലിച്ചോണ്ട് ഇരുന്നോ” വിക്രമപത്നി വൈശാലിയുടെ പ്രതിഷേധത്തിന്റെ സ്വരം അടുക്കളയിൽ നിന്നുയർന്നു…