ഐ വായനയുടെ എല്ലാ അമ്മമാർക്കും ഹ്യദയം നിറഞ്ഞ അമ്മദിനാശംസകൾ !

കരയുന്ന ആനാതിൽഉന്തിത്തുറന്ന് മുത്തപ്പൻ നെടും വരമ്പിലേക്ക് കയറി. മഴ തിമർത്ത് പെയ്തതിനാൽ വരമ്പിൽ ചെളിപടർന്ന് കിടന്നിരുന്നു. തെന്നിവീഴാതിരിക്കാൻ ചൂരൽ വടി ഊന്നിയാണ് മുത്തപ്പൻ നടക്കുന്നത്.

പ്രളയകാലത്ത് കടലു പോലെ വയൽ മുങ്ങിക്കിടക്കുന്നതും വേനലിൽ വിണ്ടുകീറി ഇത്തിരി ജലത്തിനായ്നാവു നീട്ടിക്കിടക്കുന്നതും എത്ര തവണ മുത്തപ്പൻ കണ്ടിരിക്കുന്നു. പെരു മഴയിൽവയൽ കടലാകുമ്പോൾ വാഴത്തടകൊണ്ട്ചങ്ങാടമുണ്ടാക്കി മുത്തപ്പനും കേളനും കുഞ്ഞ് മൈമൂദുംചാന്തനും പിലിപ്പോസ് മാപ്പിളയും തുഴഞ്ഞ് കളിച്ച ഒരു കാലമുണ്ടായിരുന്നു.

അവരെല്ലാംപോയി.മുമ്പേവന്നവരെല്ലാരും പിമ്പേവന്നവരിൽപലരും യാത്ര പറഞ്ഞ് പിരിഞ്ഞു പോയി. കാലം തെറ്റിയ കണക്കു പുസ്തകം പോലെ ദ്രവിച്ചു തുടങ്ങിയിട്ടും മുത്തപ്പനിപ്പോഴും …….. കാലഗണനഅസാദ്ധ്യമായൊരു ആൽമരമാണിപ്പോൾ മുത്തപ്പൻ. കേൾവിവറ്റിത്തുടങ്ങിയിരിക്കുന്നു. തടിച്ച ഗ്ലാസുകളുള്ള കണ്ണടകളിലൂടെ കാഴ്ചകൾമങ്ങിയ ചിത്രംപോലെ …..

പ്രായത്തെക്കുറിച്ച് ആര് ചോദിച്ചാലുംപല്ലുമുളക്കാത്തകുഞ്ഞിനെപ്പോലുള്ള മോണ കാട്ടി മുത്തപ്പൻ ചിരിക്കും. നൂറ് കഴിഞ്ഞെന്നും നൂറിൽ എത്തി നിൽക്കുകയാണെന്നും ജന സംസാരമുണ്ട്. ഇത് വരെയുള്ള തിരഞ്ഞെടുപ്പുകളിലൊക്കെ സ്വന്തമായിആരുടെ സഹായവുമില്ലാതെയാണ് മുത്തപ്പൻ വോട്ടുചെയ്തത്. ഇനി വരുന്ന തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ എങ്ങിനെനടക്കും.

അല്ലെങ്കിൽ അപ്പൊഴേക്കും മുത്തപ്പൻ ….. മക്കളായി ചെറുമക്കളായി അവർക്ക്മക്കളായി കുടുംബകഥ നീണ്ട് നീണ്ട് ….ഒരു പെണ്ണുൾപ്പടെ മൂന്നു മക്കളുണ്ടായിരുന്നു മുത്തപ്പന് . അച്ഛനോടൊപ്പം മണ്ണിനോട് മല്ലടിച്ച് കനകം വിളയിച്ച മക്കൾ.കണ്ണെത്താത്തത്രയും വ്യാപിച്ചു കിടക്കു ന്നസ്വത്തിന്റെ ഉടമകൾ .

പണിയെടുത്ത് തളർന്നെത്തുന്ന ഭർത്താവിനും മക്കൾക്കുംസ്നേഹവുംസാന്ത്വനവും ശ്രദ്ധയോടുള്ള പരിചരണവുമായി കല്ലുപ്പെണ്ണ്. ഏക പെൺ തരി മലവെള്ളപ്പാച്ചിലിൽ തോട്ടിൽ വീണ് ഒഴുകിപ്പോയി. മൂന്നാം നാൾ ചീഞ്ഞ് തുടങ്ങിയ ശരീരം ദൂരെ പുൽക്കുറിക്കുള്ളിൽ നിന്ന് കിട്ടിയപ്പോൾ അലമുറ മറ്റൊരു പേമാരി പോലെ …..

എന്നും വൈകിയിട്ടുള്ളതാണ് മുത്തപ്പന്റെ അങ്ങാടിയിലേക്കുള്ള സവാരി.പഴയത് തച്ചുടച്ച് പുതുക്കിപ്പണിത പറമ്പ്നിറച്ചും പരന്ന് കിടക്കുന്ന വീട്ടിനു മുറ്റത്ത്രണ്ട് കാറുകൾ വിശ്രമിക്കുന്നുണ്ട്. ചെറു മക്കൾ ശംബളം കൊടുത്തു പോറ്റുന്ന ഡ്രൈവറുണ്ട്. ” അച്ചാച്ഛനെ ഡ്രൈവർ ബാലേട്ടൻ കൊണ്ടുപോകും അങ്ങാടിയിൽ അല്ലെങ്കിൽ വേണ്ടതെന്താണെന്ന് പറഞ്ഞാൽവാങ്ങിപ്പിക്കാം. ” ‘വേണ്ട മക്കളെ . നടക്കാവുന്നത്രയുംഎനക്ക് തന്നെ പോണം.

കാലങ്ങളായുള്ളശീലല്ലേ . ഇരുന്ന് പോയാ പ്പിന്നെ എഴുന്നേൽക്കാൻ പറ്റൂല. അത് വരെ എന്റെ കാലോ ണ്ട് തന്നെ ഞാൻ നടക്കട്ടേ. എന്താ…..” ഈയൊരുത്തരം പ്രതീക്ഷിച്ചു കൊണ്ടു തന്നെയാണ് അച്ചാച്ഛനോട് ചോദിച്ചത്. സംഭവ ബഹുലമായ കാലത്തിന്റെ സൂക്ഷിപ്പുകാരൻ . മക്കൾക്ക്ഭാര്യമാരായി. ചെറുമക്കളായി. അവരിൽ പലർക്കും മക്കളായി. മോളു പോയതിൽപ്പിന്നെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. ഭാര്യയുടെ സമനില തെറ്റി.

മിണ്ടാട്ടമില്ലാതെ പൂതലിച്ച മരം പോലെവീട്ടിനുള്ളിൽ . അവളെ പരിചരിക്കാനായ് ഒരു സ്ത്രീയെത്തന്നെ വെച്ചു.കുളിപ്പിക്കാനും ഉടുപ്പിക്കാനും മരുന്ന് കൊടുക്കാനും ഭക്ഷണം കൊടുക്കാനുമായി മാത്രം. ഏറെക്കാലം പരിചരിക്കേണ്ടി വന്നില്ല.മകളുടെ അടുത്തേക്ക് അമ്മയും…. അംഗസഖ്യ പെരുകി ഒരു കൂട്ടു കുടുംബമായി മുത്തപ്പനും മക്കളും ഭാര്യമാരും ചെറുമക്കളുംഏകസ്വരതയോടെ …… “എല്ലാരും ഒന്നിച്ച് വേണം. എത്ര ചെലവാക്യാലും തീരാത്ത സമ്പാദ്യേണ്ട്.പിന്നെന്താ ” മക്കളുടെ ആഗ്രഹത്തിനൊന്നും മുത്തപ്പൻ എതിര് നിന്നില്ല. പഴയ തറവാട്വീട് പൊളിച്ച് രണ്ട് നെലയുള്ള കൂറ്റൻ വീട്ഒരു പക്ഷേ ഗ്രാമത്തിലെ ഏറ്റവും വലിയവീട് .

ഒരു പാട് മുറികൾ. ഓരോ കുടുംബത്തിനും താമസിക്കാൻ പ്രത്യേകഇടങ്ങൾ . ഒറ്റ ആഗ്രഹം മാത്രം മുത്തപ്പന്എല്ലാരും അടുത്ത് തന്നെ ഒന്നിച്ച് വേണം. ഏറ്റവും പ്രായം ചെന്ന കൃഷിക്കാരനായമുത്തപ്പനെ ഗ്രാമസഭ പൊന്നാട നൽകി ആദരിച്ചു. വീട്ടുമുറ്റത്ത് കൂടിയ ചടങ്ങിൽ പങ്കെടുത്ത വർക്കെല്ലാം ചായയും പലഹാരവും വിതരണം ചെയ്തു.

മകളുടേയും ഭാര്യയുടേയും ചരമദിനങ്ങളിൽ അടുത്തുള്ള അംഗനവാടിയിലെ കുഞ്ഞുമക്കൾക്ക്മറക്കാതെ പായസ വിതരണം നടത്താൻ മുത്തപ്പൻ മക്കൾക്ക് ചട്ടംകെട്ടി. ഇപ്പൊഴുള്ള മുത്തപ്പന്റെ പതിവ് യാത്രനിർത്താൻ മക്കളും ചെറുമക്കളും ആവതും ശ്രമിച്ചു നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം. അവർ അറിഞ്ഞു കൊണ്ട്തന്നെ അച്ഛന്റെ മുമ്പിൽ തോറ്റുകൊടുക്കുകയായിരുന്നു എന്നതാവും ശരി. ജീവിത യാത്രാ ദൂരം അളന്ന് തീർന്നത്പോലെ വീട്ടുതൊടിയിലെ പശുത്തൊഴുത്തിനടുത്ത് മുത്തപ്പൻ വീണ് കിടക്കുന്നത്കണ്ടയുടനെ എടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

ബോധം മറഞ്ഞ് ഒരു കൂർക്കംവലിയുടെശബ്ദം മാത്രമേ അപ്പോൾ മുത്തപ്പന് ജീവനുണ്ടെന്നതിന് തെളിവായ് അവശേഷിച്ചിരുന്നുള്ളൂ. നഗരത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റലിൽ കണ്ണാടിക്കാഴ്ചക്കപ്പുറത്ത് വെളുപ്പണിഞ്ഞ ഡോക്ടർമാരും മാലാഖമാരും ചേർന്ന് മുത്തപ്പനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ തീവ്രശ്രമത്തിലാണ്.

മക്കളും ചെറു മക്കളും മറ്റ് ബന്ധുക്കളുമെല്ലാം പുറത്ത് വരാന്തയിൽ മൗനത്തിന്റെ ഗോപുരം പണിതുകൊണ്ട് …….. ഒടുവിൽ മുത്തപ്പനെക്കാണാൻ മക്കളെഅനുവദിച്ചു. ഒരു പാട് യന്ത്രങ്ങളുടെ തടവറയിൽക്കിടന്ന മുത്തപ്പൻ മക്കളോടായ്നേർത്ത ശബ്ദത്തിൽ പറഞ്ഞു. “ഓളും മോളും കേളനും മൈദീനും ചാന്തനും പിലിപ്പോസുംഎന്നെ വിളിക്കുന്നു. അവര് ഒരു പാട് കാലായ്പോലും കാത്തിരിക്കുന്നു. പെരുമഴ പെയ്യുമ്പൊ വാഴത്തടച്ചങ്ങാടേണ്ടാക്കി ഞാക്ക് വയല് കടലാവുമ്പ് തുഴഞ്ഞ് തുഴഞ്ഞ്….” മുത്തപ്പന്റെ മുഖത്ത് നിഷ്ക്കളങ്കമായചിരി വിടർന്നു. അപ്പോൾ പുറത്ത് നിലാവ്പെയ്തിറങ്ങുകയായിരുന്നു. ആന വാതിൽ.

By ivayana