രചന : ബിനു. ആർ ✍
ലഹരി!ലഹരി! ലഹരി! രാസലഹരി!
യുവത്വത്തിൻ ചിന്തകളിൽപൂത്തു
വിടരും അവ്യക്തമാം അച്ചിന്ത്യങ്ങൾ
ആഘോഷരാവുകളിൽ ഭീഭത്സമാംവണ്ണം
ചിതറിത്തെറിക്കുന്നു രുധിരം, മൂർച്ചകളിൽ.
അലങ്കോലമാകും ആഘോഷരാവുകൾ
ആതിരനർത്തനങ്ങൾ വെറും
തുള്ളിച്ചാട്ടങ്ങളിൽ പടിഞ്ഞാറിൻ
ഭ്രാന്തൻ കോപ്രായങ്ങളിൽ
ആർത്തിരമ്പുന്നു ആഭാസതിടമ്പുകളിൽ.
കാമക്രോധമോഹങ്ങൾ അരിയിട്ടു
വാഴുന്നു, മദ്യവും കഞ്ചാവുംകയ്യിട്ടു
വാരുന്നു,നഷ്ടപ്പെടുന്നു,ബാല്യം
കൗമാരം യൗവനം, അവരുടെ
തലച്ചോറിൽ നന്മനിറയുംചിന്തകളും.
കാത്തിരിക്കാം നമ്മുക്ക്,അല്ലലുകൾനിറയും
അഴകൊഴമ്പൻ പ്രവർത്തികൾ,തൂത്തെറിയാൻ
കളിയിലുംചിരിയിലും തപ്പുകൊട്ടിലും
ലഹരിയില്ലാ സംസ്കാരം ഉരുത്തിരിയാൻ,
കാത്തിരിക്കാം ഇനിയുമീ സംസ്കാരകേരളം.