രചന : എം പി ശ്രീകുമാർ ✍
പടിഞ്ഞാറെകൊട്ടാരം
തന്നിലമരും
പരബ്രഹ്മരൂപിണി
പരമേശ്വരി
പരമകാരുണ്യ
ഭഗവതി തൃപ്പാദ
പത്മങ്ങൾ വണങ്ങി
നടയ്ക്കൽ നില്ക്കെ
ചന്ദ്രികപ്പുഞ്ചിരി
പ്പൂമുഖമംബികെ
നെഞ്ചകത്താകെ
നിറയുന്നു.
ചന്ദനചർച്ചിതെ
ചാരുഗുണാംബുധെ
ചെമ്പനീർശോഭിതെ
ജഗദീശ്വരി
ചിന്തയിൽ വാക്കിലും
കർമ്മത്തിലുമമ്മെ
അവിടുത്തെയിച്ഛകൾ
വിരിയേണം
ചന്തത്തിലൊഴുകുന്ന
ജീവിതനൗകയെ
ചന്ദ്രമുഖീ ദേവീ
നയിക്കേണം.
പടിഞ്ഞാറെ കൊട്ടാരം
തന്നിലമരും
പരബ്രരൂപിണി
പരമേശ്വരി

