രചന : രഘുകല്ലറയ്ക്കൽ. ✍
കാണുന്നു കാന്തിയാൽ ഹരിതഭ മയമാർന്ന,
കൗതുക സമ്മോഹനമാലെഴും കാടുകളനേകം,
കിഴക്കുണരും അരുണകിരണങ്ങളിളം മഞ്ഞിൽ,
കണികയായിറ്റു വീഴുമീ ചെറുകണം, ഇലകളിൽ,
കരിങ്കല്ലിലുറവാർന്നു, ചെറുതുള്ളികൾ, ഇറ്റിറ്റരുവിയായ്,
കമനീയമൊഴുകി,തടാകം തരളിതം പ്രകൃതിയിൽ!
കൗമതിയുണരുമ്പോളിരവിന്റെ മഹനീയമറിയും,
കവിതപോൽ തരളിത പ്രകൃതിയും ശോഭയാലാർദ്രതം.
കാവ്യത്മ മഹിമയാം കാതരയവളിലെ ജീവനകാമന,
കൈവരും പ്രകൃതി, പൃഥ്വിയുമുണരുന്നു പകലോനുമായ്.
കാണുന്നു പുൽനാമ്പിനുറവയാൽ ജീവനും,
കൈവല്യശോഭയാൽ കൗതുകം ചരങ്ങളീ ഭൂവിൽ,
കാണുംപ്രകൃതിക്കു വേണ്ടുംപുഴയും കടലുമൊക്കെ,
കാട്ടിലായൊരുമയാൽ കല്ലുംകരയും, ജലധാരയാകെ,
കല്ലിന്റെ കണ്ണുനീരരുവിയായ് പ്രകൃതിക്കു വനമേകി,
കാട്ടിലെ പറവയും മൃഗങ്ങളുമേറുമ്പോൾ നാട്ടിൽ,
കദനമടങ്ങാതത്ര,നീർത്തുള്ളി പലവഴിയരുവിയായ്,
കാണുന്നിയവയല്ലാം നദിയായങ്ങാഴിയിൽ പതിച്ചിടും.
കനിവാർന്നഴകുള്ള പുഴകളും വൃക്ഷലതാദികളൊരുമയാൽ,
കൗതുകം, പ്രകൃതിയാലുത്തമം ധരിത്രിയവളെത്ര കേമത്തി!
★*.

