വരുന്നുവോ രജാവേ
നഷ്ടസ്വപ്നങ്ങൾ മാത്രംവിതറിയ
വരണ്ട മേഘങ്ങൾ
നിശ്വസിക്കുമീ ചുട്ടുപൊള്ളും
മണലാരണ്യംവിട്ട്,
കാലങ്ങളേതുമായ്
നിത്യവും വ൪ദ്ധിക്കും
പട്ടണിയും പരിവട്ടവും,
ഇടിയുംമിന്നലുംമഴയും
വെള്ളവുംവായുവുംകാറ്റും
വിട്ടൊഴിയുമീ മണലാരണ്യം വിട്ട് ,
നിങ്ങൾ ഞങ്ങൾക്കൊപ്പം പോരുന്നുവോ….
വീണ്ടും
കെട്ടിപ്പിടിച്ചു പറ്റിപ്പിടിച്ചു
പൊത്തിപ്പടിച്ചു നിൽക്കാതെ
കിരീടവും ചെങ്കോലും
അകലെയേതെങ്കിലും
കൊത്തളത്തിലേയ്ക്കു വലിച്ചെറിഞ്ഞു
നീ ഞങ്ങൾക്കൊപ്പം പോരുന്നുവോ…..
ഞങ്ങൾ പുറപ്പെടുന്നൂ മറ്റൊരിടം തേടി
ഇനിയും സത്യവ്രത൯ ജനിക്കുന്നിടം തേടി
ഇനിയും ഹരിശ്ചന്ദ്രൻ ജനിക്കുന്നിടം തേടി
ഇനിയും മഹാത്മാഗാന്ധി ജനിക്കുന്നിടം തേടി
ഞങ്ങൾ യാത്രതുടങ്ങന്നൂ;
വരുന്നുവോ നിങ്ങൾ ….
നില്ക്കൂ…..
ഇനിയുംനിങ്ങൾക്കു ഞങ്ങളെ
ഭരിക്കണമെന്നോ,!!!.
മഹാതമാക്കളെന്നു വിലപിച്ചകുറേ –
യേറെ ജന്മങ്ങൾ ഭരിച്ചകഥ കേട്ടിരിക്കുന്നൂ
അറിഞ്ഞിരിക്കുന്നൂ, കണ്ടിരിക്കുന്നൂ,
യെന്നിട്ടുംകിട്ടിയതോ കുറേ പൊള്ളുന്ന
മണൽത്തരികൾ മാത്രവും….
പുറകിൽ കരിമേഘങ്ങളിഴയുന്നൂ
ചടുകാറ്റു വിതറുന്നുണ്ടാരോ ഒരു കറുത്ത
ബിന്ദുപോലെ കയ്യാട്ടി വിളിയക്കുന്നിതായി…
മരുപ്പച്ചപോൽ…
നിൽക്കൂ…
അഗ്നിയിലെരിയുന്നൂ ചെങ്കോൽ
ഉരുകിയോഴുകുന്നൂ കിരീടവും
കത്തിയമരുന്നൂയെന്റെയേറെ സ്വപ്നങ്ങളും
ഞാനിതാ നിങ്ങളോടൊപ്പമെത്തുവാ൯…..
നില്ക്കൂ….

                      ബിനു. ആർ.

By ivayana