ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: കഥകൾ

ഒന്ന് വരുമോ ശൃംഗാ??? (ഒരു വേനൽ സ്വപ്നം )

രചന : പൂജ. ഹരി കാട്ടകാമ്പാൽ✍ ഒരു വേനൽകാലത്താണ് വൈശാലി സിനിമ ഒന്നുകൂടി കണ്ടത്.മനസ്സിൽ തട്ടുന്ന സിനിമകൾ കണ്ടാൽ അതിലെ കഥാപാത്രങ്ങളെയും കഥയും ഓർത്തോർത്തു നടക്കുക എന്റെ ശീലമാണ്. അതും വെള്ളമില്ലാത്ത അവസ്ഥ, മഴക്ക് വേണ്ടി കാത്തിരിക്കുന്ന സമയം എല്ലാം കൂടിയായപ്പോൾ…

പൈക്കാറ.

രചന : അബ്ദുൽ കലാം ✍ ഒരു നാടകമെഴുതണം. ഗ്രാമത്തിലെ സ്കൂൾ കലോത്സവത്തിന് അവതരിപ്പിക്കാനൊരു നാടകം വേണ്ടതുണ്ടായിരുന്നു. റിട്ടയേർഡ് അദ്ധ്യാപകനും പൊതു സമ്മതനും ഒക്കെയായ ശ്രീ: രാമൻ മാഷിൻ്റെ നിർബന്ധത്തിനു വഴങ്ങാതിരിക്കാനായില്ല.പക്ഷേ, ഈ എടാ കൂടത്തീന്നു രക്ഷപ്പെടാനായിട്ടെങ്കിലും , നടക്കാത്തവ എന്നറിയാമായിരുന്നതു…

കാഴ്ച

രചന : പട്ടം ശ്രീദേവിനായർ✍ തുമ്പയും തുളസിയും കൂട്ടുകൂടിനിന്നുചിരിക്കുന്നമുറ്റം,ചെമ്പകവുംപിച്ചിയുംപൊട്ടിച്ചിരിച്ച നിലാവ്,ചന്ദനഗന്ധമുള്ള തണുത്തകാറ്റ്, ഇതെല്ലാംമനസ്സില്‍ ഓരോതരം വികാരങ്ങള്‍ഓരോതവണയും നല്‍കിത്തിരിച്ചുപോയി.എന്താണെന്നറിയാതെ എന്നും എപ്പോഴുംമനസ്സിനെ കുത്തിനോവിക്കുന്ന അനുഭവങ്ങള്‍ഒരിക്കലും അവസാനിക്കാതെ എന്നും കൂടെത്തന്നെയുണ്ടായിരുന്നു.ദാവണി തെറുത്ത്പിടിച്ച്,മടചാടി വയല്‍വരമ്പിലൂടെ അവള്‍ നടന്നു.അല്ല ഓടി.നീണ്ടുഞാന്നുകിടക്കുന്ന തലമുടിആലോലമാടിമുതുകുമറച്ച് നിതംബം മറച്ച് മുട്ടിനുതാഴെ ഉമ്മവച്ചുകൊണ്ടേയിരുന്നു.മാറത്തടക്കിപ്പിടിച്ച…

പഞ്ചമി

രചന : കുന്നത്തൂർ ശിവരാജൻ✍ അയാൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. ഇരുട്ട് കറുത്തു കട്ടിപിടിച്ചത് മഞ്ഞിൽ കുതിർന്ന്മുറ്റത്തും തൊടിയിലും കിടപ്പുണ്ട്. അയാൾ ജനാല ചേർത്ത് അടച്ചില്ല.മഞ്ഞേറ്റാൽ പനി പിടിക്കാം എന്ന് മനസ്സ് മന്ത്രിച്ചു.‘പ്രാന്തിപ്പഞ്ചമി’യുടെ താഴ്വാരത്തെ വീടിനുമുന്നിൽ ആരോ സന്ധ്യക്ക് കെട്ടിത്തൂക്കിയ വൈദ്യുതി ദീപം…

കൊച്ചുണ്ണി മാമൻ..

രചന : സണ്ണി കല്ലൂർ✍ സായാഹ്നം, ഉപ്പു രസമുള്ള ഇളം കാറ്റ്…… ഒന്നിന് പുറകേ ഒന്നായി തീരത്തേക്ക് അടിച്ചു കയറുന്ന തിരകൾ..വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന മദ്ധ്യവയസ്കൻ. നരച്ചു തുടങ്ങിയെങ്കിലും കരുത്തുള്ള ശരീരം…സമീപത്ത് ഹിപ്പി സ്റ്റൈലിലുള്ള പയ്യൻ… എന്തോ പറയാനായി കാത്തു നിൽക്കുകയാണ്. ശ്രദ്ധിക്കാതെ…

‘നീർമാതളം വീണ്ടും പൂവിട്ടപ്പോൾ’

രചന : സുനി പാഴൂർപറമ്പിൽ മത്തായി ✍ വനിതാദിനാശംസകൾ… ❤ തനിക്കൊരു വേലക്കാരിയുടെയും, വെപ്പാട്ടിയുടെയും സ്ഥാനം മാത്രമാണ് അയാൾക്ക് മുമ്പിലുള്ളതെന്ന തിരിച്ചറിവ്, അവളെ കൊണ്ടെത്തിച്ചത് ഒരു ഭ്രാന്തിന്റെ വക്കിലാണ്.ആ വീട്ടിൽ ആണുങ്ങൾ ആദ്യം കഴിക്കും…പിന്നീട് മാത്രമേ പെണ്ണുങ്ങൾക്ക് കഴിക്കാൻ അനുവാദമുള്ളൂ…കല്യാണം കഴിച്ചുകൊണ്ടുവന്നതിന്റെ…

കഥകളി

രചന : മാർഷാ നൗഫൽ ✍ “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേഒരുവേള നിൻനേർക്കു നീട്ടിയില്ല…എങ്കിലും എങ്ങനെ നീയറിഞ്ഞു…എന്റെ ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്സുഗന്ധം പരത്തുന്നതായ് നിനക്കായ്…”ഈണത്തിലുള്ള പാട്ട് അകമുറിയിൽ എവിടെയോനിന്നു വിടർന്നു വീടുമുഴുവൻ സുഗന്ധം പരത്തുന്നു. വന്നതെന്തിനാണെന്നുപോലും മറന്ന്, ആ പാട്ടിലങ്ങനെ ലയിച്ചുനിന്നുപോയി.…

എല്ലാത്തിനും സാക്ഷിയാണ്.

രചന : മധു മാവില✍ രാത്രി ഒരു മുറിയിൽ ഒരേ കട്ടിലിൽ കിടന്നിട്ടും രണ്ടു പേരും ഒന്നും മിണ്ടിയതേയില്ല. നനഞ്ഞ നിശബ്ദതയുടെ കനത്ത ഇരുട്ടായിരുന്നു മുറിയിൽ നിറഞ്ഞത്. രണ്ട് പേർ ഗുഹയിൽ നിന്നെന്ന പോലെ ശ്വാസം വലിച്ചെടുക്കുകയാണ്. നാലു കണ്ണുകളിൽ നോട്ടങ്ങൾ…

ഓളങ്ങൾ🌹🌹🌹

രചന : പ്രിയബിജൂ ശിവകൃപ .✍ ആ കണ്ണുകളാണ് ആദ്യം നിരഞ്ജന്റെ ശ്രദ്ധയിൽ പെട്ടത്… കാട്ടുപെണ്ണിന്റെ നിഷ്കളങ്കതയും ശാലീനതയും വേണ്ടുവോളം ഒത്തുചേരുന്ന അഴകിന്റെ നിറകുടം…. ആ വിടർന്ന മിഴികളിൽ ഭയം കലർന്നിരുന്നു…അധികമാരും കടന്നുചെല്ലാത്ത കരിമ്പൻ കാട്അവിടുത്തെ കാട്ടുപെണ്ണ് നീലി …“നിലാവ് ”…

ഭാഗ്യമില്ലാത്തവന്റെ കുറി

രചന : സന്തോഷ് വിജയൻ ✍ ഭാഗ്യക്കുറി.. എനിയ്ക്കും അതൊരു ബലഹീനതയാണ്. ഭാഗ്യമില്ലാത്തവന്റെ ഭാവിയിലേയ്ക്കുള്ള പ്രതീക്ഷ. അതേ.. പ്രതീക്ഷകൾ തന്നെയാണ് ജീവിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നത്. ഇതു കൂടി ഇല്ലായിരുന്നെങ്കിൽ.. ഹോ..!കുടിയൻമാരും, ടിക്കറ്റെടുപ്പുകാരും കൂടിയാണ് ഇപ്പോൾ നാടിന്റെ സമ്പദ് സ്ഥിതി താങ്ങി നിർത്തുന്നത്. പക്ഷേ…