തുമ്പയും തുളസിയും കൂട്ടുകൂടിനിന്നുചിരിക്കുന്നമുറ്റം,ചെമ്പകവുംപിച്ചിയുംപൊട്ടിച്ചിരിച്ച നിലാവ്,
ചന്ദനഗന്ധമുള്ള തണുത്തകാറ്റ്, ഇതെല്ലാംമനസ്സില്‍ ഓരോതരം വികാരങ്ങള്‍
ഓരോതവണയും നല്‍കിത്തിരിച്ചുപോയി.എന്താണെന്നറിയാതെ എന്നും എപ്പോഴും
മനസ്സിനെ കുത്തിനോവിക്കുന്ന അനുഭവങ്ങള്‍ഒരിക്കലും അവസാനിക്കാതെ എന്നും കൂടെത്തന്നെയുണ്ടായിരുന്നു.
ദാവണി തെറുത്ത്പിടിച്ച്,മടചാടി വയല്‍വരമ്പിലൂടെ അവള്‍ നടന്നു.അല്ല ഓടി.
നീണ്ടുഞാന്നുകിടക്കുന്ന തലമുടിആലോലമാടിമുതുകുമറച്ച് നിതംബം മറച്ച് മുട്ടിനു
താഴെ ഉമ്മവച്ചുകൊണ്ടേയിരുന്നു.മാറത്തടക്കിപ്പിടിച്ച പുസ്തകങ്ങളും ചോറ്റുപാത്രവും നെഞ്ചിന്റെ മിടിപ്പിനെ അറിഞ്ഞുകൊണ്ടേയിരുന്നു.മനസ്സ് അസ്വസ്ഥമായിരുന്നു.ഇനിയും എത്ര പേരുടെ മുന്നില്‍?
എല്ലാ ആഴ്ച്ചയും പതിവുപോലെയുള്ളപെണ്ണുകാണല്‍.ഇരുപത്തിയാറാമത്തെ ആലോചന.
വിഷമം തോന്നി.സൌന്ദര്യം മാത്രമല്ലപെണ്ണിനൊപ്പം എത്തുന്ന മറ്റുപലതുംഎല്ലാപേരും മോഹിക്കുന്നുവെന്ന്വളരെ വേഗം മനസ്സിലായീ.കണ്ണീരിന്റെ ഉപ്പുനുണയാന്‍ ഇനിയുംഎത്രയോപെണ്ണുകാണലുകള്‍വര്‍ഷങ്ങള്‍.
കാഴ്ച്ചയെസ്നേഹിച്ചു കാഴ്ച്ചക്കാരെവെറുത്ത് തുടങ്ങിയതപ്പോഴാണ്.മനസ്സിനെ കാണാന്‍ കഴിയാത്ത ജീവിതങ്ങളെപാടെ നിരസിച്ചതും,വിവാഹക്കമ്പോളത്തിലെ വില്‍പ്പനച്ചരക്കായിസ്വയം മാറിയതുംജീവിതത്തിന്റെ ഓരോഭാവങ്ങളായീ നിമിഷങ്ങളായീ,മറവിയെപ്പുതപ്പിച്ച് ഉറക്കികൊണ്ടിരുന്നു.അങ്ങനെ ഇരുപത്തിയാറും വന്നു.ആലോചനയില്‍ത്തന്നെഒരുഅപാകത.അപൂര്‍ണ്ണത.പൂര്‍ണ്ണതയിലേയ്ക്കുള്ളഅന്യേഷണത്തിനു തന്റെ പക്കല്‍ഒന്നുംതന്നെയില്ലയെന്ന അറിവ്,കൌമാരത്തിന്റെ വിലപെട്ട കാഴ്ച്ചപ്പാടായിഅന്നേ മാറിയിരുന്നു.
വരന്‍,സുന്ദരന്‍ഉദ്യോഗസ്ഥന്‍,ജീവിക്കാന്‍ അതിലേറെധനവും.ഏക മകന്‍.അച്ഛന്‍ അമ്മയോടും അമ്മ ഏട്ടനോടുംപിന്നെ എല്ലാപേരും എല്ലാപേരോടുംഅടക്കം പറഞ്ഞു.അതിശയിച്ചു.ജാനുവിന്റെ ഭാഗ്യം.ജാനകിമാത്രം ഒന്നുംഅറിയാതെ നിന്നു.ഇറയത്തു നിരന്നിരിക്കുന്ന ആളുകള്‍.പെണ്ണുകാണല്‍ പതിവുപോലെ.ചായക്കപ്പുമായീ മുന്നോട്ട്.ഇപ്പോള്‍ നല്ല പരിചയം .ഉള്ളില്‍ചിരി .ആരായാലെന്താ?എന്ന ഭാവം.
നീട്ടിയ കൈകളില്‍നിന്നും അച്ഛന്‍ കപ്പുവാങ്ങിക്കൊടുത്തു.എല്ലാപേരും മാറിനിന്നു.തനിച്ചായീ.നല്ലപോലെ നോക്കിവെളുത്തിട്ടാ,പക്ഷേ അല്പം അഹങ്കാരംതിരിഞ്ഞുപോലും നോക്കുന്നില്ല.എന്തായാലും കസേരയില്‍പ്പിടിച്ച് നിന്നു.ആരുമില്ലേ?ഞെട്ടിത്തിരിഞ്ഞുനോക്കീ.അയാള്‍, നീട്ടിയകൈകളില്‍ ചായക്കപ്പ്.
പൊട്ടിച്ചിരിച്ചു.ഊം എന്താ?കൈനീട്ടികപ്പുവാങ്ങുമ്പോള്‍ ചോദിച്ചുചിരികേട്ടിട്ടാകണം അയാള്‍ പറഞ്ഞു.
നല്ല ചിരി. അപ്പോള്‍ സുന്ദരിയാ അല്ലേ?വീണ്ടും ചിരിച്ചു.
“”മനസ്സില്‍ കരുതി സുന്ദരനായതാ,കുഴപ്പം.!”മറ്റുള്ളവരെ കുറ്റം!.
മോളേ….
അച്ഛന്‍ കടന്നുവന്നു.
ഇതാഞാന്‍അന്നുപറഞ്ഞആള്‍…!
മെല്ലെപ്പറഞ്ഞു……
മനസ്സിലൊരുമിന്നലാട്ടം.!
അപ്പോള്‍?
കറുത്തകണ്ണടയ്ക്കുള്ളിലെ കാഴ്ച്ച കാണാന്‍ കഴിയാതെ അവള്‍ വിതുമ്പി. സംസാരിച്ചുതുടങ്ങിയ ചെറുപ്പക്കാരനോട് അച്ഛന്‍ ദൈന്യതയോടെപറഞ്ഞുതുടങ്ങീ.
ക്ഷമിക്കണം.അവള്‍ കുട്ടിയാ.വല്ലതും അബദ്ധംപറഞ്ഞുപോയെങ്കില്‍,…
കുട്ടിത്തംമാറീട്ടില്ലയെന്നുകൂട്ടിക്കൊള്ളൂ.
ഏയ് ഇല്ലല്ലോ? ഞങ്ങള്‍ ഇറങ്ങട്ടെ?
അകത്തു പതുങ്ങിനിന്ന് അവള്‍ അയാളെത്തന്നെ നോക്കിനിന്നു.
അകക്കണ്ണിന്റെ സഹായത്തോടെ അയാള്‍പതുക്കെപ്പതുക്കെനടന്നുതുടങ്ങിയിരുന്നു.
അപ്പോഴും….
കറുത്തകണ്ണടയ്ക്കുള്ളിലെകാഴ്ചയെ അവള്‍കാത്തിരുന്നു!

പട്ടം ശ്രീദേവിനായർ

By ivayana