ആത്മാവിന്റെ ഡയറി കുറിപ്പുകൾ
രചന : സുനി ഷാജി✍ വെളുപ്പിനെ,നിർത്താതെയടിക്കുന്ന അലാറത്തിന്റെ ശബ്ദം കേട്ട് അല്പം ഈർഷ്യത്തോടെയാണ് വിവേക് ഒച്ചയെടുത്തത്…“എടീ, അലാറം അടിക്കുന്നത് കേൾക്കുന്നില്ലേ നീ..?പോത്തുപോലെ കിടുന്നുറങ്ങാതെ എഴുന്നേൽക്കാൻ…”അനക്കമൊന്നും ഇല്ലാത്തതിനാൽഅയാൾ വീണ്ടും ദേഷ്യപ്പെട്ടു…“ഡീ… മാലതി…നിന്നോടല്ലേ പറഞ്ഞത്,എഴുനേൽക്കാൻ…എനിക്കിന്ന് ഓഫീസിൽ നേരത്തെ പോകേണ്ടതാണ്, കുട്ടികൾക്കും ക്ലാസ്സ് ഉണ്ടെന്ന് അറിഞ്ഞുകൂടേ…
