സ്മൃതിവർണ്ണങ്ങൾ
– ദക്ഷിണ-
രചന : ശ്രീകുമാർ എം പി✍ (കർക്കിടക വാവിന് അക്ഷരങ്ങൾ കൊണ്ടൊരു പിതൃതർപ്പണം) ഇന്നലെവരെയെൻവഴികളിൽ പൂക്കൾവിതറി നൻമക-ളേകിയോരെഇന്നലെവരെയെൻകാവലായരികിൽകണ്ണിമ ചിമ്മാതെകാത്തവരെഇന്നലെവരെയെൻക്ഷേമങ്ങൾ തിരക്കി-ക്കൊണ്ടെന്നോടു കൂടെനിന്നവരെഇന്നലെവരെയെൻനാളെകൾക്കായിഈശ്വരനോടുതൊഴുതവരെഇന്നലെവരെയെൻശിരസ്സിൽ കൈവച്ചുഅനുഗ്രഹമേകിപോയവരെഎന്തിനി ചെയ്യേണ്ടുനിങ്ങൾക്കായിന്നു ഞാൻഎങ്ങനെ നന്ദിപറഞ്ഞിടേണ്ടുതൃക്കൈകളാൽ നട്ടുപോറ്റി വളർത്തിയപൂമരമൊന്നായിമാറിയെങ്കിൽഓർത്തിടാം നാളെയൊരിയ്ക്കലാരെങ്കിലുംനട്ടുവളർത്തിയാഹസ്തങ്ങളെ.
