പഴുത്ത പ്ലാവില
കോർത്തു കുത്തിയ
മകുടമൊന്നു
ശിരസ്സിൽ ചൂടി
ചെറിയ വെള്ളയ്ക്ക
ഈർക്കിലു കുത്തി
കടുക്കനാക്കി
ചെവിയിലിട്ട്
കളങ്കമില്ലാതെ
കൂട്ടുകാരുമായ്
കളിച്ചിരുന്നു
കഴിഞ്ഞകാലം.
കൊലയ്ക്കു കുഞ്ഞിനെ
കൊടുത്തിടുന്ന
തൊന്നുമവിടെ
കാണുവാനില്ല.
കൊതിയൊരിക്കലു
മടങ്ങിടാത്ത
കളിചിരികൾ
.തളിർത്തുനിന്നു
കൊടിയ കാകോള
വികിരണങ്ങൾ
ശിരസ്സിലേല്ക്കും
പുതിയ കാലം
നെടിയ തിമിര
ബോധമുണർന്ന
പുതിയലോക
വികലകാലം
ചെറു ബാല്യങ്ങൾ
ക്കർബ്ബുദമേകും
മൊബൈൽ ഫോണുകൾ
കൊടുക്കുന്നാളുകൾ
ഇവിടുണ്ടെന്ന്
പറയുന്നതു
ഭിഷഗ്വരൻമാർ
മികവാർന്നവർ .

എം പി ശ്രീകുമാർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *