“സ്നേഹാലയത്തിലെ പക്ഷികൾ ” …… മോഹൻദാസ് എവർഷൈൻ
അവധിയായതിനാൽ സ്വസ്ഥമായൊന്നു ഉറങ്ങാമെന്നു കരുതിയതാ, അപ്പോഴാണ് നേരം പുലരും മുൻപ് മീൻ വണ്ടിക്കാരുടെ നിർത്താതയുള്ള ഹോൺ…. കർണ്ണപുടങ്ങളെ തുളച്ചു കയറി എന്റെ ഉറക്കത്തെ കവർന്നത്!.ഇനി എന്തായാലും എഴുന്നേൽക്കാം വണ്ടി ഒന്ന് കഴുകി വൃത്തിയാക്കണം!മഴയില്ലാത്തതിനാൽ പൊടിതട്ടി കൊണ്ട് ഓടിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി…മുറിതുറന്ന് പുറത്തിറങ്ങുമ്പോൾ…