തുടുത്ത പ്രഭാതത്തിനായി കാത്തിരുന്ന ആരോ ഒരാൾ. … Binu R
പലതുള്ളികൾ ഒരുമിച്ച് നൂലുപോലെ മുഖത്തേക്ക് പതിച്ചു. തണുപ്പ് ആരോ നുള്ളിയതു പോലെ മുഖമാകെ. അത് കഴുത്തിലൂടെയും നെഞ്ചത്തും പുറത്തും കൈകളിലും മറ്റുപലയിടങ്ങളിലും വ്യാപിച്ചു. തണുപ്പ് മരപ്പായി തല മുതൽ അടി വരെ കയറിയിറങ്ങി.കൈകൾ കൂട്ടിയോന്നു തിരുമ്മി ദേഹമാസകലം കൈയൊന്നോടിച്ചു. വെള്ളം എല്ലായിടത്തും…
