‘മത്സരം ‘
മോഹൻദാസ് എവർഷൈൻ* രാവിലെയുള്ള നടത്തം കഴിയുന്നതും മുടങ്ങാതിരിക്കുവാൻ ഉണ്ണിത്താനെന്നും ശ്രദ്ധിച്ചിരുന്നു.അത് വാഹനങ്ങളുടെ പുകയും വലിച്ചു കയറ്റികൊണ്ട് റോഡിലൂടെയുള്ള റിസ്ക് പിടിച്ച നടത്തമൊന്നുമല്ല,ഈ നാട്ടിൻപ്പുറത്തിപ്പോഴും ബാക്കിനില്ക്കുന്ന വയൽ വരമ്പിലൂടെയുള്ള പ്രഭാതസവാരിയുടെ സുഖം ഒന്ന് വേറെയാ.പട്ടാളത്തിൽ നിന്നും പെൻഷൻ പറ്റിയ മാധവനും എന്നും മുടങ്ങാതെ…
