രചന : ബഷീർ ബഷീറ .✍️
പറ്റില്ല.
എന്ന് പറയാൻ
പഠിക്കാത്തത് കൊണ്ട്
മാത്രമാണ്
നമ്മൾ.പലതിലും തോറ്റ് പോയത്..!
വിധി. കാത്തുവെക്കുന്ന
എല്ലാറ്റിനെയും
ഇരുകൈയും നീട്ടി
സ്വീകരിക്കാനാവില്ല..
എല്ലാറ്റിനോടും
കലഹിച്ചു ജീവിക്കാനും
കഴിയില്ല…
ചിലതിനോട്
പൊരുത്തപ്പെടാനും,
ചിലതിനോട്
പൊരുതി നിൽക്കാനും
കഴിഞ്ഞാലേ
ജീവിതം മനോഹരമാവൂ
പൊരുത്തപ്പെടൽ എന്നത്
തോറ്റുകൊടുക്കലല്ല,
അതൊരു പ്രകൃതിനിയമമാണ്…
കനത്ത കാറ്റിലും മഴയിലും
ഒടിഞ്ഞുപോകാതെ
വളഞ്ഞു കൊടുക്കുന്ന
മുളങ്കാടുകളെപ്പോലെയാണത്…
ചിലതിനോടൊക്കെ
പൊരുത്തപ്പെടുകയല്ലാതെ
നമുക്കുമുന്നിൽ മറ്റ് വഴികളില്ല…
പക്ഷേ,
പൊരുത്തപ്പെടൽ
മാത്രം കൊണ്ട്
ജീവിതം പൂർണ്ണമാകില്ല…
അവിടെയാണ്
പൊരുതേണ്ടത് ..
സ്വന്തം സ്വപ്നങ്ങൾക്ക്
വിലങ്ങുതടിയാകുന്ന
പ്രതിബന്ധങ്ങൾക്കെതിരെ
പൊരുതി നിൽക്കാൻ
കഴിയണം.
മണ്ണിൽ
ആഴത്തിൽ കുഴിച്ചുമൂടിയ
ഒരു വിത്ത്,
ആ ഇരുട്ടിനോട് പൊരുത്തപ്പെട്ട്
അവിടെത്തന്നെ
ഒടുങ്ങിക്കൂടുകയല്ലല്ലോ
ചെയ്യുന്നത്…
അത്
മണ്ണിന്റെ മാറിലേക്ക്
തന്റെ കുഞ്ഞു വേരുകളഴ്ത്തി,
കല്ലുകളെയും മൺതരികളെയും
വകഞ്ഞുമാറ്റി പൊരുതി
പുറത്തേക്ക് വരുന്നു…
ആ പോരാട്ടത്തിനൊടുവിലാണ്
അത് സൂര്യപ്രകാശത്തെ
തൊടുന്നതും
ഒരു വന്മരമായി
പൂത്തുലയുന്നതും.
നമ്മുടെ ഉള്ളിലെ സ്വപ്നങ്ങളും
ആ വിത്തുപോലെയാണ്.
തോൽവികളെയും
പരിഹാസങ്ങളെയും
വകഞ്ഞുമാറ്റി
മുന്നേറാനുള്ള
ആർജ്ജവം
നമ്മളിലുണ്ടാകണം.
കണ്ണീരിന്റെ നനവുള്ള
മണ്ണിൽ നിന്നേ
വിജയത്തിന്റെ
സുഗന്ധമുള്ള പുഷ്പങ്ങൾ
വിരിയുകയുള്ളൂ…
എപ്പോഴാണ്
പൊരുത്തപ്പെടേണ്ടതെന്നും
എപ്പോഴാണ്
പൊരുതേണ്ടതെന്നും
തിരിച്ചറിയുന്നതാണ് മുഖ്യം
കടലിലെ
തിരമാലകളോട്
പൊരുതി ജയിക്കാൻ
ഒരു തോണിക്കാരന് കഴിയില്ല,
അവൻ
തിരമാലകളുടെ താളത്തിനൊത്ത്
തന്റെ തോണിയെ
പൊരുത്തപ്പെടുത്തി
തുഴയുന്നു…
പക്ഷേ,
ആ തോണിയിൽ
ഒരു തുള വീണാൽ
അത് അടയ്ക്കാനായി അവൻ
സർവ്വശക്തിയുമെടുത്ത്
പൊരുതുകയും ചെയ്യും ..
ജീവിതത്തിലും
