ഞാൻ കണ്ട
എല്ലാ മനുഷ്യർക്കും
പൂക്കണമെന്നും കായ്ക്കണമെന്നുമുണ്ട് .. !!
ത്യാഗത്തിൻ്റെ മുദ്രയില്ലാത്ത
ഒരു മുഖവും ഞാൻ കണ്ടില്ല ……!!
എന്നിട്ടും ….
ചിലത് പൂക്കുന്നു കായ്ക്കുന്നു…..
ചിലത് വിയർപ്പു വറ്റാതെ
കൊഴിയുന്നു….!!
ഒരേ കോപ്പിയിലുള്ള
വിവിധ ജീവനുകൾക്ക്
വസിക്കാനായി നിർമ്മിച്ച
ഓരോ കൂടുകളായിരുന്നു
ഓരോ ദേഹവും….!!
തലമുറകളായി പൂത്തു കൊഴിഞ്ഞ
മനുഷ്യരുടെ കാൽപ്പാടുകളിലെല്ലാം
ഒരേ രേഖാചിത്രങ്ങൾ…!!
ജനിമൃതിക്കിടയിൽ കടന്നുപോയവർക്കെല്ലാം
ഒരേ ചിരി ,ഒരേ കണ്ണീര് , ഒരേ ആനന്ദം,
ആവർത്തനങ്ങൾ ജന്മങ്ങളാകുന്നു….
സാഹചര്യങ്ങൾ ചിലരെ
കള്ളനും കൊള്ളക്കാരനുമാക്കുന്നു
സാഹചര്യങ്ങൾ മറികടന്ന്
ചിലർ രാജാവും പടത്തലവനുമാകുന്നു ….!!
ഭൂമിയിൽ രാജാവിനും യാചകനും …..
ഒരേ ദൗത്യമായിരുന്നു….!!
വേഷവിധാനവും ജീവിത രീതിയും വ്യത്യസ്തമായിട്ടും ….
രാജാവും യാചകനും
കുടിച്ചു വറ്റിച്ചു പോയ
ജീവിത കർമ്മങ്ങൾ ഒന്നുതന്നെയായിരുന്നു …!!
ഞാൻ തന്നെയായിരുന്നു നീ …….
നീ തന്നെയായിരുന്നു ഞാൻ …..!!
എന്നിട്ടും പലപ്പോഴും മനുഷ്യൻ
മനുഷ്യനെ കാണാനുള്ള കാഴ്ച മങ്ങിയിരിക്കുന്നു…!!

By ivayana

Leave a Reply

Your email address will not be published. Required fields are marked *