കുപ്പിവളകൾ
രചന~ഗീത മന്ദസ്മിത ഉത്സപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്ക്നീണ്ടു പോയി അവളുടെ ജീവിതയാത്രകൾ…വർണ്ണങ്ങൾ വാരിവിതറിയ കുപ്പിവളകളുമായ്വർണ്ണങ്ങളേതുമില്ലാത്ത വഴിത്താരകളിലൂടെ…അവൾ കണ്ടില്ല ഉൽസവങ്ങളൊന്നുമേഅവളണിഞ്ഞില്ല കുപ്പിവളകളൊന്നുമേശോഷിച്ച കൈവിരലുകളാൽ അവളണിയിച്ചുഘോഷങ്ങൾ കാണാൻ വന്ന പെൺകിടാങ്ങൾ തൻ കൈകളിൽസപ്തവർണ്ണങ്ങളെഴും കുപ്പിവളകൾഒരു തപ്തനിശ്വാസത്തിൻ അകമ്പടിയാൽവിലയേറിയ വാഹനങ്ങളിൽ വന്നിറങ്ങിയവർവിലപേശി വാങ്ങുന്നു ഈ വർണ്ണപ്പൊട്ടുകൾവിലപേശിയില്ലവളാരോടുമേവിലയില്ലാത്തവൾ അവളെന്നറിഞ്ഞവൾകിട്ടിയ…
