” കൂട്ടുകാരിക്ക് “
രചന : ഷാജു. കെ. കടമേരി ✍ അനാഥത്വത്തിന്റെനിലവിളികൾ കോറിവരഞ്ഞിട്ടമുറിവുകൾ തുന്നിക്കെട്ടിയജീവിതം ഉള്ളിലൊതുക്കിഅവൾ കോളേജിലേക്ക്വരുമ്പോൾസൗഹൃദത്തിന്റെ കടലാഴങ്ങൾകെട്ടിപ്പുണർന്ന് മയങ്ങുംവരാന്തയിൽ പുതുവസന്തത്തിന്റെവെയിൽനാളങ്ങൾ ചിറക് വിരിക്കും.അടക്കിപ്പിടിച്ചതേങ്ങലുകൾ വലിഞ്ഞുമുറുക്കിഞങ്ങൾക്കിടയിലവൾതമാശകൾക്ക് തിരി കൊളുത്തും.സൗഹൃദത്തിന്റെ വാതിലുകൾമലർക്കെ തുറന്നിട്ട് ഞങ്ങളുടെനെഞ്ചിലവൾ സ്നേഹത്തിന്റെകവിത കുറിക്കും.തീ കോരിയിട്ട അനുഭവങ്ങൾകത്തുന്ന കാറ്റാടി മരങ്ങൾക്കിടയിൽതല ചായ്ച്ചുറങ്ങുന്ന ചിത്രങ്ങൾവാക്കുകളായ്…
