രചന : പത്മിനി, കൊടോളിപ്രം✍
ആട്ടം കഴിഞ്ഞങ്ങരങ്ങോഴിഞ്ഞു
കാലത്തിനൊപ്പം മറഞ്ഞു പോയി
കാഴ്ചകൾ പിന്നെയും മാറി വന്നു
ഓരോ ഋതുവിനുമോരോ കഥകളാ
യോരോ ദിനവും പിറന്നുവീണു.
ഇന്നച്ചന്നു നൽകിയോരോർമ ദിനം
ആരോ നിരൂപിച്ചനുവദിച്ചു
ഓർത്തു ഞാൻ . അച്ഛനെ വിട്ടകന്നു
ളെളാരാദിനം കൂടിയടുത്തു വന്നു.
കോരിച്ചൊരിയും മഴയുടെ ബാക്കിയായന്നു
വെയിലു പരന്നകാര്യം.
പിന്നെയുമോർമയിൽ ബാക്കി നിൽപു
അഛനുമമ്മയ്ക്കും വേർപെടാതെ
തൊട്ടരികെ തന്നെയ സ്ഥിമാടം
എന്തിന് വെവ്വേറെ ദിനമതെന്നായ്
കുഞ്ഞൊരു ചോദ്യമുണർന്നതു ള്ളിൽ
മാതൃദിനത്തിൽ . പിറകെ വേണോ
ഈ ദിനമെന്നതും തോന്നിയതായ്,
നാളെയുമോർക്കാൻ കഴിവതില്ലേ
ആരു മറന്നിടു മോർമകളും
കൂടെ തിരികെ വരില്ലെന്ന സത്യവും
ആർക്കും തിരുത്താൻ കഴിവതുണ്ടോ
