💧 തൃക്കേട്ടയുടെ തപ്താരവം💧
രചന : കൃഷ്ണമോഹൻ കെ പി ✍ കേട്ട ഞാൻ ഭഗവതി, ലക്ഷ്മി തൻ സഹോദരിജ്യേഷ്ഠയാണെന്നാലെന്നെ, തൃക്കേട്ടയെന്നും ചൊല്ലുംകേട്ടാലുമില്ലെങ്കിലും, മാനുഷജന്മത്തിൻ്റെകേടുകളോർമ്മിപ്പിക്കാൻ ഞാനുണ്ടു സദാകാലംകോട്ടമില്ലതുകൊണ്ടു, കേട്ടുതാൻ ജീവിക്കുകിൽകോട്ടങ്ങളൊഴിവാക്കാൻ തൃക്കേട്ടയുണ്ടെപ്പോഴുംകേൾക്കണം, “തിരു”വെന്ന ദ്വയാക്ഷരങ്ങൾ നിങ്ങൾകേൾക്കാലോ” തിരുമേനി”യെന്നതും കണ്ടീടണംകാഴ്ചയ്ക്കു ഭംഗിയ്ക്കായി “തിരു”കേട്ടയെന്നെൻ പേരോകാർമ്മികർ ഗുരുക്കന്മാർ തൃക്കേട്ടയെന്നും…
