ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: അറിയിപ്പുകൾ

അശാന്തി പുഴ

രചന : ശിവൻ തലപ്പുലത്ത്✍ അശാന്തി പുഴയുടെതീരത്ത് വിശപ്പ്വാരിയിട്ട് നീങ്ങുന്നദൈന്യത യുടെകുട്ടി കോലങ്ങൾഒരിറ്റ് വറ്റിന് വേണ്ടിഎനിക്ക് നിനക്കെന്നുംപറഞ്ഞു കലപിലക്കൂടുന്നപരൽ മീനുകളെ നോക്കി വെള്ളമിറക്കുന്നുണ്ട്ഇന്നിന്റെ സ്നേഹ മുഖങ്ങൾദൈന്യ വിചാരത്തിന്റെമാറിടങ്ങളിൽമുഖം പൊത്തി കരയുന്നപുഴകാര്യ മാറിയാതെകാത്തിരിപ്പിന്റെനിഷ്പക്ഷ തയെകുത്തി നോവിക്കട്ടെ.

ഒരു ദശാസന്ധി

രചന : കല ഭാസ്‌കർ ✍ ഒരു ദശാസന്ധിയുടെഅറുതിയിൽഒട്ടും മന- പൂർവ്വമല്ലാതെനിന്റെ പടിവാതിൽക്കൽഎത്തി നിന്നതായിരുന്നു.ഏതോ വിരുന്നിന് ശേഷംനീ എറിഞ്ഞു കളയാനാഞ്ഞഒരപ്പക്കഷണത്താൽആകർഷിക്കപ്പെട്ടതായിരുന്നു.വിശപ്പില്ലായിരുന്നു;കൊതിയുമല്ലായിരുന്നു.യുഗങ്ങളോളംഒന്നും കഴിച്ചതേയില്ലഎന്നറിഞ്ഞതായിരുന്നു.ഞാനിരന്നതാണോ ….നീ വെച്ചു നീട്ടിയതോ?രണ്ടായാലും വാങ്ങുന്നതിൽലജ്ജയേതുമേ തോന്നിയില്ലഎന്നു മാത്രമേ ഓർമ്മയുള്ളു.എന്നിട്ടും ഞാനാഭിക്ഷയിൽ പാടില്ലാത്തവിധം പെട്ടെന്ന് സ്വാർത്ഥയായി .അഞ്ചായി പകുത്തു തരൂഎന്നൊരു…

പരിമിത രാവിൽ

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ പരിമിത രാവുകളേപനിമതി രാവുകളേപരിമൃദു കൽപനയേഇരുളിന്റെ കണങ്ങളേ! കണത്തിന്റെ ഇടംപെട്ടുഉറങ്ങാതെ ഉണർന്നിട്ടുകളയാതെ നിമിഷത്തെമൊത്തുന്നു ജീവനെന്റെ മേഘനിലാ ചിത്രണത്തെകാട്ടുപച്ച ,യിലയിലെഇടയിലെ നിഴലിന്റെഉലകിന്റെ മാസ്മരത്തെ ഉടലിന്റെ മാസ്മരത്തെമെല്ലെമെല്ലെ മൊത്തിമൊത്തിഇഹലോകം ആസ്വദിയ്ക്കാൻഇടംപെട്ടു കണികയിൽ പരിമിത രാവുകളേപനിമതി രാവുകളേപരിമൃദു കൽപനയേഇരുളിന്റെ കണങ്ങളേ!

ആചാരമാകരുത്

രചന : അനിയൻ പുലികേർഴ്‌ ✍ പ്രണയത്തെ അറിയണം നമ്മൾപ്രണയാർദ്രമാകട്ടെ മനസ്സുംപ്രണയത്തെ പുണരുവാൻ എന്നുംചേർത്തു പിടിക്കാൻ മടി വേണ്ടഏതു പ്രായത്തിലും വിടരും പ്രണയംഹൃദയത്തെ തരളിതമാക്കുംപ്രണയത്തെ പ്രണയമായ് കാണണംപ്രണയ മതു കൂത്താടു വനല്ലഅനുഭവിക്കേണം പ്രണയം മൃദുലമാംതലോടലായത് മാറ്റി ടേണംഒരു ദിനമല്ല നാം പ്രണയിക്കേണ്ടതുംനിലനിർത്തുവാൻ…

ലക്ഷ്യം

രചന : ജയേഷ് പണിക്കർ✍ കൊച്ചുവീടങ്ങതൊന്നുണ്ടാക്കണംകുട്ടികൾക്കേകണം വിദ്യയതുംഇത്തിരി സമ്പാദ്യമങ്ങു വേണംബുദ്ധിമുട്ടാതങ്ങു ജീവിക്കണംഅച്ഛനമ്മയെയങ്ങു ശുശ്രൂഷയാൽഅല്പം സന്തോഷമങ്ങേകിടേണംനൂലതു പൊട്ടിയ പട്ടമായിഞാനുമിന്നാകെ ഉഴറിടുന്നുവേഗതയങ്ങനെയേറിയിട്ടുദൂരെക്കതങ്ങനെ പോയിടുന്നുലക്ഷ്യമില്ലാതങ്ങെവിടെയാണീപട്ടമതിങ്ങിതലഞ്ഞിടുന്നുഎത്തുവതേതൊരു ലോകത്തിലോഎത്തുകയില്ലയോ ലക്ഷ്യമതിൽവിജ്ഞാന സമ്പത്തു നേടിയെന്നുംവിദ്യാലയമതിൽ നിന്നിറങ്ങുംവിദ്യാർത്ഥികളേയെന്നുമോർത്തീടുകലക്ഷ്യമതെന്നുമങ്ങുണ്ടാകണംവിദ്യയിലുന്നതസ്ഥാനം നേടാൻഉത്സാഹമോടെയാവൂ അധ്യയനംമത്സരമതു ലക്ഷ്യത്തിനായ്.

കാട്ടാളൻ

രചന : സാബു നീറുവേലിൽ✍ കവിക്ക് എല്ലാം ഇരകളാകുമ്പോൾ കവിയിൽ നിന്നും കാട്ടാളനിലേക്കുള്ള ദൂരം…. കവിതയുടെ ഉറവിടംതേടിയുള്ള യാത്രയിലാണ്ഉച്ചച്ചൂട് കുടിച്ചു, വളഞ്ഞമുതുകുള്ള ഒരു കവിതശ്രദ്ധയിൽ പെട്ടത്.ആരോ മാറത്തടക്കിയതേങ്ങലിലാണ്ഒരു കവിത പിറന്നത്.ഇരുട്ടിൽ പതിയിരിക്കുന്നനിഴൽ രൂപങ്ങളാണ്ഒരു കവിത വരച്ചത്.ചാനലുകൾ മാറി മാറികളിക്കുമ്പോഴാണ്മുഖമില്ലാത്ത ഒരുകവിത കണ്ടത്.നിർത്താതെ…

പ്രിയനേ,

രചന : ജോളി ഷാജി (പ്രണയദിനത്തിന് )✍️ പ്രിയനേ,നിനക്കായൊരു ലേഖനം കുറിക്കാൻ തൂലിക കയ്യിലെടുത്തപ്പോൾ എവിടെനിന്നോ ഒഴുകിയെത്തിയൊരു കുളിർക്കാറ്റ് എന്റെ മേനിയെ പുൽകി കടന്നുപോകുന്നല്ലോ…. ഒരുപക്ഷെ നിന്റെ സാമിപ്യം ഞാൻ കൊതിക്കുമ്പോഴൊക്കെ നീയെന്നിൽ ഒരു തലോടലായി കടന്നുവരുന്നതാവുമോ.. പിന്നെന്റെ ഓർമ്മകളിൽ നീയും…

നീയാര് ???

രചന : പുഷ്പ ബേബി തോമസ്✍ ഏയ് ….. കൂട്ടുകാരാ …ഒരു കൗതുകം ; പലർക്കും ,നീയാര് എന്നറിയാൻ ,നീയെനിക്ക് ആരെന്നറിയാൻ……എന്തു പറയേണ്ടൂ ഞാൻ ??എങ്ങനെ പറയേണ്ടൂ ഞാൻ ??കൈയ്യെത്തും ദൂരത്തുണ്ടായിരുന്നിട്ടും ,അറിയാതെ ….പറയാതെ ….ഇണങ്ങാതെ …..പിണങ്ങാതെ …പ്രണയിക്കാനാവാതെ പോയപ്രണയമാണ് നീയെന്നോ…

മുരളീധരാഹരേ ( വൃ:കളകാഞ്ചി)

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ കവിതയുടെ നടവഴിയിലൂടെയടിപതറിടാ-താവോ,നടക്കുന്നു സാമോദമിന്നുഞാൻ!അവികലസുഗന്ധിയായ് മമമനസിയതിലുപരി-യേതൊന്നുവേണ,മാനന്ദലബ്ധിക്കഹോ! ധരയിലതിനിയതമൊടുസദയമതിനായ് സദാ –വാണിമാതാവേ,തുണച്ചീടുകെന്നെനീഇഹമഖിലമതികഠിനതരമഴലിൽമുങ്ങവേ;ഓർത്തുപോയെന്തിതിൻ കാരണമെന്നുഞാൻ! ഒരുപഴുതുമകതളിരിലില്ലാതെയല്ലയോ,മാനവരൊട്ടു കേഴുന്നതീയൂഴിയിൽ !അനുനിമിഷമണുകവരുമതുലശതമോഹങ്ങ –ളോരുവാനാർക്കിന്നു സാധ്യമായ് വന്നിടൂ! നൊടിയിടയിലുലകമടിമുടിതകരുമോർപ്പുനാംആർക്കുമാവില്ലതു തെല്ലുതടുക്കുവാൻ!കരുണയെഴുമൊരുഹൃദയമുണ്ടാകണംനമു-ക്കെന്നാലു,മീജീവിതാന്ത്യംവരേക്കുമേ നരജനസഹസ്രമടിപതറിനിർവേദമാംചേതസാ,കണ്ണീർപൊഴിച്ചതിദീനമായ്,ഇലകളിഹതുരുതുരെയടർന്നിടുംപോലവേ-യോരോനിമേഷവും വീണടിയുന്നിതാ! നിജനടനപദചലനമൊട്ടുംപിഴച്ചിടാ-തേവമാത്മാനന്ദമേകുകമാധവാശുഭസുഭഗസുഖമുദിതഹൃദയമണിദീപമായ്,സാദരം നിന്നാഗമംകാത്തിരിപ്പുഞാൻ ജഗദുദയവിബുധനനന്തനതികായനാ-മാരബ്ധകർമ്മസമുദ്ഭവൻ കൃഷ്ണന്റെ;പദകമലമനിശമതിവിനയമൊടുകുമ്പിട്ടുകാലങ്ങൾ പോക്കുകിൽ മോക്ഷമല്ലോ,ഫലം! നവനവദിനങ്ങളിവിടരുണാഭയാർന്നുഹാ-യേതേതുമാരിയും…

ചിരിക്കാൻ മറന്നവർ

രചന : ദീപക് രാമൻ.✍ ഉറക്കെ ചിരിക്കാൻ മറന്നവർ നമ്മൾവെള്ളയും പച്ചയും കറുപ്പും കാവിയുംമത ഭ്രാന്തിൻ്റെ പേരിൽ പല്ലിളിക്കുമ്പോൾ,ഒന്നുറക്കെ ചിരിക്കാൻ മറന്നവർ നമ്മൾ. മതാന്ധകാരത്തിൻ പടുകുഴിക്കുള്ളിൽഉടുതുണിക്കെന്ത് നിറമെന്നുനോക്കിമനസാക്ഷി മരിച്ച ഹൃദയവും പേറിഒന്നുറക്കെ ചിരിക്കാൻ മറന്നവർ നമ്മൾ. എത്ര ദിനരാത്രങ്ങളിലഭയാർത്ഥിയായിഎത്ര പേമാരികൾ പൊരുതിതുരത്തിഒരുപായിലുണ്ടുറങ്ങിയ…