ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : ഷൈലകുമാരി ✍

ഉത്ഥിതന്റെ തിരുന്നാള്,
മണ്ണിൽ പുണ്യം പൂത്ത പെരുന്നാള്,
തിന്മ കുരിശിൽ തറച്ചു,
നന്മ കുരിശിൽ ജയിച്ചു!
പാപികൾക്കു വേണ്ടി യേശു
പ്രാണനെ വെടിഞ്ഞു,
പീഡകൾ സഹിച്ചു,
മേനി ചോരയാൽ വിയർത്തു!
കുരിശിലേറ്റി ലോകം,
സംസ്കാരവും നടത്തി,
മൂന്നാം നാളുയർത്തു,
ഭൂവിൽ പുണ്യം പൂത്തുലഞ്ഞു!
തിന്മയെത്ര വളർന്നാലും,
നന്മ തന്നെ ജയിക്കും,
എന്നസത്യം തിരിച്ചറിഞ്ഞു,
പെരുന്നാള് കൂടണം നമ്മൾ,
ഈസ്റ്റർ തിരുന്നാള് കൂടണം നമ്മൾ.
എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.

By ivayana