ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

രചന : വിദ്യാ രാജീവ്‌✍

നിശയുടെ മാറിൽ
മൃദുശോഭയേറ്റി
പാലൊളിതൂകും
മധുചന്ദ്രികേ…
ആമ്പൽപ്പൊയ്കയിൽ
അഴകേറിമരുവും കുമുദിനിതൻ
കളിത്തോഴനല്ലയോ നീ…
അംബരത്തിൽ ചന്ദനക്കുറിയായ്
വിലസ്സുമമ്പിളീ,
നിൻ നക്ഷത്രപൂക്കളത്തിലെയൊരു
പുഷ്പം എനിക്കായ് നൽകിടാമോ..
ഒരുവേളേ നിന്നെ കാണാതെ വന്നാൽ ശോകാർദ്രമാകും
എൻ മനമെന്റെ ചന്ദ്രികേ…
തൂവെള്ളനിറമോലും
പരിശുദ്ധിയായ്,
ഇരവിൽ നിറയും
ദിവ്യപ്രകാശമേ…
എനിക്കേറെ പ്രിയമാണു
നീയെന്നുമെന്റെ നിലാത്തിങ്കളേ…

വിദ്യാ രാജീവ്‌

By ivayana