വെളിച്ചം
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ എല്ലായിടത്തുമിന്നുവെളിച്ചമെത്തിഎല്ലായിടങ്ങളുമേറെതെളിഞ്ഞതായിരാത്രിയായാലും വെളിച്ചംസ്ഥായിയായിമനുഷ്യനുള്ളിൽ മാത്രംഇരുട്ടു ബാക്കിയായിവെളിച്ചത്തിൽ നടക്കുന്നമനുഷ്യനെന്തേഇരുട്ടിലേക്കിറങ്ങുന്നുഇടക്കിടക്ക്വെളിച്ചം മറച്ചവർഇരുട്ടു തീർത്തുചെയ്യുന്ന കർമ്മങ്ങൾദുഷ്ക്കർമങ്ങൾവെളിച്ചമാകട്ടെ ഓരോഉള്ളങ്ങളുംതെളിഞ്ഞിരിക്കട്ടെ ഓരോമാനസവുംഇരുട്ടിന്റെയീ തടവറആർക്കുവേണ്ടിഇരുകാലിയാം മർത്ത്യനുമാത്രമായോഇരുട്ടിലീ ജീവിതം നീ,തളച്ചുകെട്ടിഇരുട്ടടിയേറ്റൊരു നാൾതകര്‍ന്നുപോകുംഇനിയിരുട്ടിൽനിന്നുപുറത്തിറങ്ങൂഈ ലോകം വെളിച്ചത്തിൽകണ്ടുനോക്കൂ….ഈ ലോകമല്ലാതെ വേറെലോകമില്ലഈ കോലത്തിലല്ലാതെമനുഷ്യനുമില്ലഇവിടെ നിന്നുരുവിട്ടുപാടുന്ന സ്വർഗ്ഗംഅതിവിടെത്തന്നെയതുവെളിച്ചമല്ലേ…?
