മഴത്തുള്ളി
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഈമഴയോടെനിക്കെന്തൊരിഷ്ടംചാറ്റൽമഴയോടെനിക്കെന്നുമിഷ്ടംമഴപെയ്തിറങ്ങുന്ന നിമിഷങ്ങളിൽനിറയുന്നു കവിയുന്നു മൗനാനുരാഗം മഴത്തുള്ളി വീണുടയുമ്പോളുള്ളിൽമോഹങ്ങൾ കുളിർമാല നെയ്യുകയായ്ഇളംകാറ്റിലലിയുന്ന മഴയുടെ മുദ്രയിൽഇടനെഞ്ചിൻ നോവുകൾ മറക്കുകയായ് ഈ മഴയോടെനിക്കെന്തൊരിഷ്ടംസഖീ നിന്നോടെനിക്കെന്നപോലെഈമഴത്തുള്ളിയിൽ ഞാൻനനയുമ്പോൾനിന്നിലലിയുന്നതു പോലെ ചാഞ്ചാടിച്ചന്തത്തിൽ പാട്ടുപാടിതാഴത്തീമഴയെത്തി നൃത്തമാടുമ്പോൾമനമാകെപ്പുളകത്തിൻ നിർവൃതിയിൽനിറയുന്നു പ്രണയത്തിൻ മധുചഷകം ഈമഴയോടെനിക്കെന്തൊരിഷ്ടംപറയുവാനാവാത്തൊരിഷ്ടം….മുറ്റത്തു മഴവെള്ളക്കുമിളികൾ…
