പൂക്കാൻ മറന്ന പൂവാക …. Ammu Krishna
വിടരുവാനുമടരുവാനുമാകാതെ,തളിർത്ത പൂവാക പൂക്കാൻകൊതിച്ചു വിതുമ്പിയുഴലുന്നു..ഇടറിയ മനമുരുകിത്തീരുന്നനിമിഷങ്ങളിൽ,ഇനിയൊരു തിരിച്ചു വരവില്ലാത്ത വിധം മൗനം ഗ്രസിച്ചിരിക്കുന്നു.പ്രണയത്തിൻ്റെ അനാദിയാം അഗ്നിയിൽ ഹോമിക്കപ്പെട്ടുഴറി,ആത്മാവറിഞ്ഞ ചേതോഹരങ്ങളായ എത്രയോ അനർഘനിമിഷങ്ങളിൽ നിന്നൊരു പിൻമാറ്റം….നീറുന്ന യാഥാർത്ഥ്യങ്ങളുടെ അസഹിഷ്ണുതയ്ക്ക് അതാവശ്യമെന്നിരിക്കേമുമ്പേ നടന്നേക്കുക…പിന്നിൽ ഞാനുമുണ്ട്, എപ്പോഴോ നഷ്ടം വന്ന മനസ്സ് തിരിച്ചെടുക്കാനാവാത്ത വിധം ആഴങ്ങളിലേക്ക്…
