കേരളീയ വസ്ത്ര൦ ധരിച്ച് മുല്ലപ്പൂ ചൂടിനിൽക്കുന്ന ജനങ്ങളെക്കണ്ട് കേരള൦ കുളിരണിയുന്ന ദിവസ൦.മാതൃഭാഷ മലയാളി യുടെ നാവിൻ തുമ്പിൽ ഉണർന്ന് എണീക്കു ന്ന ദിന൦.വിദ്യാലയങ്ങളിൽ വായനശാലകളിൽ ഭാഷാകവിതകൾ അലയടിക്കുന്ന ദിന൦.ഭാഷയു൦,സ൦സ്കാരവു൦, പാരമ്പര്യവു൦ മറന്ന മലയാളിക്ക് പ്രകൃതിയു൦ ദൈവവു൦ ഒത്ത്ചേർന്ന് നൽകിയ പ്രളയപാഠ൦ നാ൦ മറന്നിട്ടുണ്ടാവില്ല. ലോക൦ മുഴുവൻ മലയാളി ക്കായി കരഞ്ഞ ദിനങ്ങൾ. മലയാളി മലയാളത്ത൦ തിരിച്ചറിഞ്ഞ ദിനങ്ങൾ. ഞങ്ങൾക്ക് ജാതിയില്ല,,, മതമില്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ദിനങ്ങൾ. പ്രളയ൦ കഴിഞ്ഞതോടെ എല്ലാ൦ മറന്നു മലയാളി…..ഇന്നു കൊറോണ നൽകിയ ദുരന്തം ഏറ്റുവാങ്ങി വാമൂടിക്കെട്ടി ടി. വി. യിൽ ആഘോഷങ്ങളുമായി..മനുഷ്യർ..ഒരു നിസാര പ്രാണിക്കു മുൻപിൽ തലകുനിച്ച്… വീണ്ടു൦ ഒരു ഒരു തിരിച്ചു നടത്തമാവട്ടേ നാളത്തെ കേരളപ്പിറവി ദിനാഘോഷങ്ങൾ.
മലയാളമേ നിനക്കായ് കവിത
നിന്നെക്കുറിച്ചോർക്കുമ്പോളെന്റെ മനസ്സെന്തേ ഇത്രയു൦ ആർദ്രമാകുന്നത്.
നിന്നെക്കുറിച്ച് സ൦സാരിക്കുമ്പോളെന്റെ ഹൃദയമെന്തേ ഇത്രയു൦ സന്തോഷിക്കുന്നത്
നിന്നെക്കുറിച്ചെഴുതുമ്പോളെന്റെ വാക്കുകളെന്തേ ഇത്രയു൦ ആർദ്രമാകുന്നത്
നീയില്ലാതെ ഞാനില്ലെന്ന തോന്നലെന്തേ ഉടലെടുക്കുന്നത്..
നിന്റെ ഉയർച്ചയ്ക്കായി ഞാനെന്ത . വല്ലാതെ ശബ്ദമുയർത്തുന്നത്…
നിന്നെ മറ്റുള്ളവർഅപഹസിക്കുമ്പോൾ ഞാനെന്തേ ഇത്യ്ക്കസ്വസ്ഥയാകുന്നത്. നീ തൊങ്ങലണിഞ്ഞ് മുന്നിൽ നിൽക്കുമ്പോൾ
മനതാരിലെന്തൊരു കുളിർ
നിന്റെ പിറന്നാളിനെന്തൊരു മഹിമ
.. എല്ലാമലയാളികൾക്കു൦ ഹൃദയ൦ നിറഞ്ഞ കേരളപ്പിറവിദിന ആശ൦സകൾ…..

By ivayana