പുസ്തകങ്ങൾ പൂജക്ക് വച്ചു…
ആയുധങ്ങൾ പൂജയിൽ ആണ്.
ചിന്തിക്കുവാൻ സമയം ഉണ്ട്,
ശാസ്ത്രം വളരുന്നുണ്ട്.
നാം അങ്ങ് ചൊവ്വവരെ എത്തി,
പക്ഷെ വളരുന്നില്ല മനസ്സുകൾ…!
മാനവ മനസ്സുകൾ എന്തോ അറിയില്ല,
മതഗ്രന്ഥങ്ങളിൽ എല്ലാം…
അന്യ മതങ്ങളെ സ്നേഹിക്കാൻ,
പറയുന്നു ദൈവങ്ങൾ,
എന്തേ ചെയ്യുന്നില്ല..!
പഠിച്ചവരാണ് നാം നമുക്ക്,
കുഴികൾ വെട്ടണോ സോദരേ…
നമ്മുടെ ഭാവി തലമുറ,
നമ്മെ കണ്ടു പഠിക്കണം.
അവർ പറയണം അഭിമാനത്തോടെ..
നാനാത്വത്തിൽ ഏകത്വം,
അതാണ് ഭാരത സംസ്കാരം.
തുടങ്ങണം ഹരിശ്രീ എഴുതി…
ഇറങ്ങണം പ്രതിജ്ഞ ചൊല്ലി,
ഭാരതം എന്റെ നാടാണ്.
സഹോദരീ സഹോദരർ നാമെല്ലാം,
വന്ദേമാതരം വന്ദേമാതരം.
രാജേഷ്. സി. കെ ദോഹ ഖത്തർ

By ivayana