പടികടന്നോടിയ ഓണമുറ്റം.
രചന : ജയരാജ് പുതുമഠം.✍ ഇരുട്ട് ഇടംപിടിച്ചഴുകിയഇന്ദ്രിയക്കാടിൻ ശിഖരങ്ങളിൽവിഷാദമേഘങ്ങൾകളിയാടുംമുൻപ്ചിങ്ങമാസ തിരുമുറ്റത്ത്ചെറിയൊരു കുമ്പിളിൽഎനിക്കും ഉണ്ടായിരുന്നുപനിനീരിൻ പൊയ്കയുംപൂന്തണലും പുലർക്കാലമതിൻചാരെസുമറാണിമാർ വിരുന്നെത്തിചിരിതൂകിയെന്നിലെഅനുരാഗവീണയിൽചിലങ്കകൾ കെട്ടിയാടിയതൊക്കെനിങ്ങൾക്കോർമ്മയുണ്ടോഅത്തം ചിത്തിര ചോതിഗണങ്ങളേ… പുഴയുടെ ഓളങ്ങൾമിഴികൂപ്പിയെന്നോട്പ്രണയാഭിലാഷങ്ങൾചൊല്ലിയ ഋതുക്കളിൽഅവയുടെ ചികുരതല്പത്തിൻതിളങ്ങിയ പട്ടുനൂൽചേലയിൽഅവിരാമം ഞാൻ മെഴുകിയഅനന്തകോടി ഭാവനാതാരകൾപടികടന്നോടിപ്പോയ്പിടിതരാതെപകലിന്റെ പരിണാമപാതയിൽ
